തോല്‍പ്പിക്കാനാവില്ല മക്കളേ.., സാനിയ-ഹിംഗിസ് സഖ്യത്തിന് തുടര്‍ച്ചയായ 40-ാം ജയം
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: വനിതാ വിഭാഗം ഡബിള്‍സ് ടെന്നിസില്‍ സ്വപ്‌നതുല്യമായ ഫോമില്‍ കളിക്കുന്ന ഇന്ത്യയുടെ സാനിയ മിര്‍സ, സ്വിറ്റ്‌സര്‍ലഡിലെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് തുടര്‍ച്ചയായ 13-ാം കിരീടം. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ലേഡീസ് ട്രോഫി സ്വന്തമാക്കി കൊണ്ടാണ് ഇന്റോ-സ്വിസ് ജോഡി 13-ാം കിരീടം സ്വന്തമാക്കിയത്.
തുടര്‍ ജയങ്ങളില്‍ ലോകറെക്കോര്‍ഡ് മറികടന്ന സാനിയ-ഹിംഗിസ് സഖ്യത്തിന്റെ തോല്‍വി അറിയാത്ത 40-ാം മത്സരമായിരുന്നു ഇത്. ഫൈനലില്‍ ടോപ് സീഡുകളായ ഇരുവരും റഷ്യ-ചെക്ക് റിപ്പബ്ലിക് സഖ്യമായ വേര ദുഷേവിന- ബാര്‍ബറ ക്രേജ്‌സിക്കോവ സഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 6-1.

തോല്‍വി അറിയാതെ 40 ജയങ്ങള്‍
സാനിയ-ഹിംഗിസ് സഖ്യം ഒത്തു ചേര്‍ന്ന ശേഷം നേടുന്ന തുടര്‍ച്ചയായ 40-ാം ജയമാണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ലേഡീസ് ട്രോഫി ഫൈനലില്‍ സ്വന്തമാക്കിയത്.

അവസാനത്തെ തോല്‍വി
2015ലെ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് അവസാനമായി ഇരുവരും തോല്‍വി അറിഞ്ഞത്. അതിനുശേഷം കളിച്ച വനിതാ ഡബിള്‍സ് മത്സരങ്ങളില്‍ ഇരുവരും തോല്‍വി അറിഞ്ഞിട്ടില്ല.

അനായാസ ജയം
ടോപ് സീഡായ സാനിയ-ഹിംഗിസ് സഖ്യത്തിന് റഷ്യ-ചെക്ക് റിപ്പബ്ലിക് സഖ്യമായ വേര ദുഷേവിന- ബാര്‍ബറ ക്രേജ്‌സിക്കോവ സഖ്യം ഒരുതരത്തിലും എതിരാളിയേ ആയിരുന്നില്ല.

ആകെ 13 കിരീടങ്ങള്‍
ബ്രിസ്‌ബെന്‍ ഓപ്പണും സിഡ്‌നി ഓപ്പണും ഈ വര്‍ഷം സ്വന്തമാക്കിയ സാനിയ-ഹിംഗിസ് സഖ്യം ഇതുവരെ 13 കരീടങ്ങള്‍ നേടിയിട്ടുണ്ട്.

ഗ്രാന്‍സ്ലാമില്‍ ഹാട്രിക്
സീസണില്‍ വിമ്പിള്‍ഡണ്‍, യുഎസ് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കരീടങ്ങള്‍ നേടിയ സാനിയ-ഹിംഗിസ് സഖ്യം ഹാട്രിക് ഗ്രാന്‍സ്ലാമിന് ഉടമകളാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications