യുഎസ് ഓപണ്‍ കിരീടം, സാനിയ സഖ്യത്തിന്
ന്യൂയോര്‍ക്ക്: ബ്രസീലിന്റെ ബ്രൂണോ സോറസ്-ഇന്ത്യയുടെ സാനിയ മിര്‍സ ടീം യുഎസ് ഓപണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം സ്വന്തമാക്കി. അമേരിക്ക-മെക്‌സിക്കോ കൂട്ടുകെട്ടായ അബി ഗെയ്ല്‍ സ്പിയേഴ്‌സും സാന്‍ഡിയാഗോ ഗോണ്‍സാലസുമാണ് 6-1, 2-6, 11-9 എന്ന സ്‌കോറില്‍ മുട്ടുമടക്കിയത്. കരിയറില്‍ ആദ്യമായാണ് സാനിയാ മിര്‍സ ഒരു യുഎസ് ഓപണ്‍ കിരീടം സ്വന്തമാക്കുന്നത്. മഹേഷ് ഭൂപതിക്കൊപ്പം ചേര്‍ന്ന് 2009ലെ ആസ്‌ത്രേലിയന്‍ ഓപണിലും 2012ലെ ഫ്രഞ്ച് ഓപണിലും സാനിയ ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു.

സഖ്യത്തിന്റെ ആദ്യ കിരീടം
ബ്രസീലിന്റെ ബ്രൂണോ സോറസും സാനിയ മിര്‍സയും യുഎസ് ഓപണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടവുമായി

കാത്തിരുന്ന നേട്ടം
കിരീടം നേടിയ ബ്രൂണോ സോറസും സാനിയ മിര്‍സയും കിരീടത്തില്‍ മുത്തമിടുന്നു

ഇവര്‍ ജേതാക്കള്‍
യുഎസ് മിക്‌സഡ് ഡബിള്‍സ്: കിരീടം നേടിയ ബ്രൂണോ സോറസ്, സാനിയാ മിര്‍സ(വലത്) റണ്ണറപ്പായ സാന്‍ഡിയാഗോ ഗോണ്‍സാലസ്, അബി ഗെയ്ല്‍ സ്പിയേഴ്‌സ്

മിസ്സായി
യുഎസ് ഓപണ്‍ മിക്‌സഡ് ഡബിള്‍സില്‍ പോയിന്റ് നഷ്ടമായതില്‍ സാനിയയുടെ നിരാശ.

കിട്ടിപ്പോയി
യുഎസ് മിക്‌സഡ് ഡബിള്‍സ് കിരീടം നേടിയ സാനിയാ മിര്‍സയുടെയും ബ്രൂണോ സോറസിന്റെയും ആഹ്ലാദം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications