വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആധുനിക ക്രിക്കറ്റിലെ പ്രതിഭാശാലികളായി കൂട്ടുകെട്ട് ആരൊക്കെ? സംഗക്കാര പറയുന്നു

കൊളംബോ: ആധുനിക ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലികളായ കൂട്ടുകെട്ട് ആരുടേതെന്ന് വെളിപ്പെടുത്തി മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനും എംസിസി പ്രസിഡന്റുമായ കുമാര്‍ സംഗക്കാര. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ആധുനിക ക്രിക്കറ്റിലെ മികച്ച കൂട്ടുകെട്ടെന്നാണ് സംഗക്കാര അഭിപ്രായപ്പെട്ടത്. സമീപകാലത്തായി ഏറ്റവും സ്ഥിരതയുള്ള കളിക്കാരാണ് ഇരുവരും. എല്ലാവരേക്കാളും സവിശേഷത നിറഞ്ഞ താരങ്ങളാണ് കോലിയും രോഹിതും. ഏകദിനത്തില്‍ ഇത്രയും അനായാസമായി റണ്‍സ് നേടാമെന്ന് പഠിപ്പിച്ചത് ഇരുവരുമാണ്. എല്ലാ ഫോര്‍മാറ്റിലും സ്ഥിരതയോടെ കളിക്കുകയെന്നത് എളുപ്പമല്ല. രോഹിതിനോടും കോലിയോടും വളരെ ബഹുമാനമുണ്ട്. അവര്‍ ഈ നിലയിലേക്കെത്തുന്നതില്‍ വലിയ കഠിനാധ്വാനം തന്നെ നടത്തിയിട്ടുണ്ട്. ഏത് കാലഘട്ടത്തിലെ മികച്ച താരങ്ങളുടെ പട്ടികയെടുത്താലും അതില്‍ കോലി - രോഹിത് കൂട്ടുകെട്ടുണ്ടാകും - സംഗക്കാര പറഞ്ഞു.

1

42കാരനായ സംഗക്കാര എംസിസിയുടെ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. 2011ലെ ലോകകപ്പില്‍ റണ്ണേഴ്സപ്പായ ശ്രീലങ്കന്‍ ടീമിനെ നയിച്ചത് സംഗാക്കാരയായിരുന്നു. 134 ടെസ്റ്റില്‍ നിന്ന് 12400 റണ്‍സും 404 ഏകദിനത്തില്‍ നിന്ന് 14234 റണ്‍സും 56 ട്വന്റി20യില്‍ നിന്ന് 1382 റണ്‍സും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡെക്കാന്‍ ചാര്‍ജേഴ്സ്, കിങ്സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. കോലി സമീപകാലത്തായി അല്‍പ്പം ഫോം ഔട്ടാണ്. വിദേശ പര്യടനങ്ങളില്‍ പഴയ പ്രതാപം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല.

2

അതേ സമയം നിലവിലെ താരങ്ങളില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരം കോലിയാണ്. രോഹിത് ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അവിസ്മരണീയ പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ച് സെഞ്ച്വറിയടക്കം 1490 റണ്‍സാണ് രോഹിതിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഒരു ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് രോഹിത്. കോലിയുമായി മികച്ച കൂട്ടുകെട്ടാണ് രോഹിതിനുള്ളത്. ഇരുവരുടേയും കൂട്ടുകെട്ടില്‍ 4878 റണ്‍സാണ് പിറന്നത്. ഇതില്‍ 18 സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

3

സച്ചിന്‍ ടെണ്ടുല്‍ക്കറിനും സൗരവ് ഗാംഗുലിക്കും ശേഷമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച കൂട്ടുകെട്ടിനുടമകളാണ് രോഹിതും കോലിയും. കോവിഡിനെത്തുടര്‍ന്ന് വിരാട് കോലിയും രോഹിത് ശര്‍മയും വീടുകളില്‍ പരിശീലനം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കോലി ടെറസില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. മറ്റ് താരങ്ങളെല്ലാംതന്നെ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ക്രിക്കറ്റ് വീണ്ടും പുനരാരംഭിക്കുമ്പോള്‍ ഇന്ത്യക്ക് മുന്നിലുള്ള ആദ്യ എതിരാളി ശ്രീലങ്കയാണ്. ജൂണില്‍ നടക്കേണ്ട പരമ്പരയ്ക്ക് ഇന്ത്യ തയ്യാറാണെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതിനോട് അനുകൂല നിലപാടാണ് ശ്രീലങ്കയും സ്വീകരിച്ചത്.

Story first published: Tuesday, June 2, 2020, 12:01 [IST]
Other articles published on Jun 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X