ജയവര്‍ധനെ സങ്കക്കാര ലങ്കയുടെ സച്ചിന്‍ - ഗാംഗുലി?
കളിയില്‍ മാത്രമല്ല, പോപ്പുലാരിറ്റിയിലും മുന്നിലാണ് സച്ചിനും ഗാംഗുലിയും. ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ താരങ്ങള്‍. ശ്രീലങ്കയുടെ കാര്യമെടുത്താല്‍ കുമാര്‍ സങ്കക്കാരയെയും മഹേള ജയവര്‍ധനയെയും അതുപോലെ തന്നെ കാണണം. രണതുംഗെ യുഗത്തിന് ശേഷമുള്ള ശ്രീലങ്കന്‍ ക്രിക്കറ്റിന് ഏറ്റവും കൂടുതല്‍ കടപ്പാടള്ളത് ഈ രണ്ട് കളിക്കാരോടാണ്.
ക്രിക്കറ്റില്‍ ഇതിഹാസം എന്ന് വിളിക്കപ്പെടാന്‍ അത്ര എളുപ്പമല്ല. പക്ഷേ ജയവര്‍ധനെ - സങ്കക്കാര കൂട്ടുകെട്ടിനെ ഇതിഹാസം എന്ന് വിളിച്ചാല്‍ കളി അറിയാവുന്ന ആരും എതിര് പറയില്ല. ശ്രീലങ്കന്‍ ക്രിക്കറ്റിന് കനത്ത നഷ്ടമാണ് ഇരുവരും ഇല്ലാത്ത കാലം. ശ്രീലങ്കയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍മാരായ ഈ ഇടംകൈ - വലംകൈ കൂട്ടുകെട്ടിനെ കുറിച്ച്.

ഇനി ഈ കൂട്ടുകെട്ട് ഇല്ല
കുമാര്‍ സംഗക്കാരയും ജയവര്‍ധനയും ഏകദിന ക്രിക്കറ്റില്‍ നിന്നാണ് ഇപ്പോള്‍ വിരമിച്ചത്. വലംകൈയന്‍ ജയവര്‍ധനെ നേരത്തെ ടെസ്റ്റില്‍ നിന്നും വിരമിച്ചിരുന്നു. എന്ന് വെച്ചാല്‍ ഇനിയൊരിക്കലും സങ്കയും മഹേളയും ഇനിയൊരിക്കലും ഒന്നിച്ച് ബാറ്റ് ചെയ്യില്ല എന്ന് തന്നെയാണ്.

കൂട്ടുകാര്‍, അകത്തും പുറത്തും
ക്രിക്കറ്റ് കളത്തിനകത്ത് മാത്രമല്ല, പുറത്തും നല്ല കൂട്ടുകാരാണ് സംഗക്കാരയും ജയവര്‍ധനയും. സങ്ക ടീമിലെത്തുമ്പോള്‍ ലങ്കയുടെ വൈസ് ക്യാപ്റ്റനായിരുന്നു മഹേള. ഉടന്‍ തന്നെ ഇരുവരും അടുത്ത കൂട്ടുകാരും ടീമിന്റെ നെടുംതൂണുകളുമായി.

സച്ചിന് തൊട്ടുതാഴെ സങ്ക
ലോകകപ്പില്‍ ഒരു സെഞ്ചുറി കൂടി അടിച്ചിരുന്നെങ്കില്‍ സച്ചിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തിയേനെ സങ്കക്കാര. ഏകദിന റണ്‍വേട്ടയിലും സങ്ക സച്ചിന്റെ മാത്രം പിന്നിലാണ്.

മിന്നും ഫോമില്‍ വിരമിക്കല്‍
അവസാന അഞ്ചു മത്സരങ്ങളില്‍ നാലു തുടര്‍ സെഞ്ചുറികള്‍ നേടിയാണ് സങ്കക്കാര വിരമിക്കുന്നത്. പക്ഷേ ജയവര്‍ധനെ അത്ര ഫോമിലായിരുന്നില്ല.

സങ്കയോ ജയയോ
ഇവരില്‍ ആരാണ് നല്ല ബാറ്റ്‌സ്മാന്‍. 448 ഏകദിനങ്ങളില്‍ നിന്നായി 12,650 റണ്‍സ് ജയവര്‍ധനെ സ്വന്തമാക്കിയിട്ടുണ്ട്. 19 സെഞ്ചുറിയും 77 അര്‍ധ സെഞ്ചുറിയും ഇതില്‍പെടും.

സങ്ക അതുക്കും മേലെ
404 ഏകദിന മത്സരങ്ങളില്‍ നിന്നായി 14,234 റണ്‍സ് നേടിയിട്ടുണ്ട് കുമാര്‍ സംഗക്കാര. 23 സെഞ്ചുറിയും 93 അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു.

സച്ചിന്‍ പോലും പറഞ്ഞു
ശ്രീലങ്കന്‍ ക്രിക്കറ്റിന് നികത്താനാകാത്ത നഷ്ടമാണ് ഇരുവരുടെയും വിരമിക്കലിലൂടെ ഉണ്ടായതെന്ന് സച്ചിന്‍ പോലും പറഞ്ഞു. അത് സത്യമാണ്. ഇരുവരും ഇല്ലാത്ത ശ്രീലങ്കയുടെ ക്രിക്കറ്റ് വലിയൊരു ചോദ്യചിഹ്നമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications