Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി എന്റെ ആ റെക്കോര്‍ഡ് പൊളിക്കും, മറ്റൊരാള്‍ക്കും സാധിക്കില്ല, ഇതിഹാസ താരം പറയുന്നതിങ്ങനെ

തന്റെ റെക്കോർഡ് തകർക്കാൻ ആർക്കാണെന്ന് സംഗക്കാര വെളിപ്പെടുത്തുന്നു

ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ പകരം വെക്കാനില്ലാത്ത താരമാണ് ശ്രീലങ്കന്‍ ഇതിഹാസ താരം കുമാര്‍ സംഗക്കാര. ലോകകപ്പില്‍ സംഗക്കാര സ്വന്തമാക്കിയ റെക്കോര്‍ഡുകളും അമ്പരിപ്പിക്കുന്നതാണ്. ലോകകപ്പില്‍ തുടര്‍ച്ചയായി നാല് സെഞ്ച്വറി നേടിയ റെക്കോര്‍ഡ് സംഗക്കാരക്കൊപ്പമാണ്. ഇത് തകര്‍ക്കാനാവാത്ത റെക്കോര്‍ഡാണ്. എന്നാല്‍ ഇത് തകര്‍ക്കപ്പെടുമെന്ന് സംഗക്കാര പറയുന്നു.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഇത് തകര്‍ക്കാന്‍ ശേഷിയുള്ള ഏക താരമെന്നും സംഗക്കാര പറയുന്നു. അതേസമയം നേരത്തെ വിരാട് കോലിയെ സംഗക്കാര പുകഴ്ത്തിയിരുന്നു. എല്ലാ ബാറ്റിംഗ് റെക്കോര്‍ഡുകളും സ്വന്തമാക്കാന്‍ ശേഷിയുള്ള താരമാണ് കോലിയെന്ന് നേരത്തെ തന്നെ സംഗക്കാര പറഞ്ഞിരുന്നു.

അത് കോലി തകര്‍ക്കും

അത് കോലി തകര്‍ക്കും

തുടര്‍ച്ചയായ നാല് ലോകകപ്പ് സെഞ്ച്വറിയെന്ന എന്റെ നേട്ടം കോലി തകര്‍ക്കും. അതിനുള്ള സാധ്യത കോലിക്ക് മാത്രമാണ് നിലനില്‍ക്കുന്നതെന്നും സംഗക്കാര പറയുന്നു. തുടര്‍ച്ചയായി സെഞ്ച്വറികള്‍ അടിക്കുക വലിയ ബുദ്ധിമുട്ടാണ്. ഇപ്പോഴത്തെ താരങ്ങളുടെ കഴിവ് പരിശോധിക്കുമ്പോള്‍ അതിന് എല്ലാ അര്‍ത്ഥത്തിലും യോഗ്യന്‍ കോലിയാണ്. അദ്ദേഹം തുടര്‍ച്ചയായി നാല് സെഞ്ച്വറികള്‍ അടിക്കാന്‍ ശേഷിയുള്ള താരമാണ്. വേറെയും താരങ്ങളുണ്ട്, പക്ഷേ അവരേക്കാള്‍ മുന്‍പന്തിയില്‍ കോലി തന്നെയാണെന്നും സംഗക്കാര പറഞ്ഞു.

നാല് സെഞ്ച്വറികള്‍

നാല് സെഞ്ച്വറികള്‍

2015 ലോകകപ്പിലാണ് സംഗക്കാരയുടെ റെക്കോര്‍ഡ് നേട്ടം വരുന്നത്. തുടര്‍ച്ചയായി നാല് സെഞ്ച്വറികള്‍ താരം അടിച്ചു. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു സംഗക്കാരയുടെ നേട്ടം. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, സ്‌കോട്‌ലന്റ് എന്നിവര്‍ക്കെതിരെയായിരുന്നു സംഗക്കാരയുടെ സെഞ്ച്വറികള്‍. ഇത് ലോകക്രിക്കറ്റില്‍ ആരും തകര്‍പ്പെടാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ സംഗക്കാര തന്നെ ഇത് തകര്‍പ്പെടുമെന്നാണ് പറയുന്നത്.

കോലി മികച്ച ഫോമില്‍

കോലി മികച്ച ഫോമില്‍

ലോകകപ്പില്‍ മികച്ച ഫോമിലാണ് വിരാട് കോലി കളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരാജയപ്പെട്ടെങ്കിലും ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നീ ടീമുകളോട് അതിവേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടി കോലി വരവറിയിച്ചിരിക്കുകയാണ്. സംഗക്കാര പറയുന്നത് പോലെ കോലി തുടര്‍ച്ചയായി നാല് സെഞ്ച്വറികള്‍ നേടാന്‍ ഇനിയും സമയമുണ്ട്. നിലിലെ ഫോമില്‍ കോലിക്ക് അത് സാധ്യവുമാണ്. വിന്‍ഡീസ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെ ഇന്ത്യക്ക് ഇനിയും മത്സരം ബാക്കിയുണ്ട്.

Story first published: Saturday, June 22, 2019, 15:38 [IST]
Other articles published on Jun 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+