Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ഇനി നേപ്പാളും!! ചരിത്രം കുറിച്ച് സന്ദീപ്, പുതിയ സ്പിന്‍ സെന്‍സേഷന്‍

ബെംഗളൂരു: ഐപിഎല്ലിന്റെ താരലേലത്തിലെ ഏറ്റവും വലിയ ആകര്‍ഷണമായ മാറിയത് നേപ്പാളുകാരനായ യുവതാരം സന്ദീപ് ലാമിച്ചാനെയാണ്. ചരിത്രത്തിലാദ്യമായാണ് ഐസിസിയിലെ അസോസിയേറ്റ് രാജ്യങ്ങളിലൊന്നായ നേപ്പാളില്‍ നിന്നൊരു താരത്തിന് ഐപിഎല്ലില്‍ നറുക്കുവീഴുന്നത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കു ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് സന്ദീപിനെ ടീമിലേക്ക് കൊണ്ടു വന്ന് മറ്റു ഫ്രാഞ്ചൈസികളെപ്പോലും ഞെട്ടിച്ചത്.

ഫെബ്രുവരിയില്‍ നടക്കുന്ന ഐസിസി ലോക ക്രിക്കറ്റ് ലീഗില്‍ നേപ്പാളിനായി കളിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സന്ദീപിന് ഐപിഎല്ലിലേക്ക് അപ്രതീക്ഷിത വിളി വന്നിരിക്കുന്നത്. ഐപിഎല്ലിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും നേപ്പാള്‍ ക്രിക്കറ്റിനു തന്നെ ഇതു വളരെ വലിയ പ്രചോദനമാവുമെന്നും താരം പ്രതികരിച്ചു.

 അഫ്ഗാന്റെ വഴിയെ നേപ്പാളും

അഫ്ഗാന്റെ വഴിയെ നേപ്പാളും

അസോസിയേറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ക്കും ഐപിഎല്ലില്‍ തിളങ്ങാനാവുമെന്ന് തെളിയിച്ചത് അഫ്ഗാനിസ്താനാണ്. അഫ്ഗാന്റെ റാഷിദ് ഖാനും മുഹമ്മദ് നബിയുമെല്ലാം ലോക ക്രിക്കറ്റിലെ പല പ്രമുഖതാരങ്ങളെയും പിന്തള്ളി ഐപിഎല്ലില്‍ ഇടം നേടിയ താരങ്ങളാണ്. ഐപിഎല്ലിനു പിറകെ പിന്നീട് ഓസ്‌ട്രേലിയയില്‍ നടന്ന ബിഗ് ബാഷ് ലീഗിലും ഇരുവരും മിന്നുന്ന പ്രകടനം നടത്തിയിരുന്നു.
ഐപിഎല്ലിലേക്കുള്ള സന്ദീപിന്റെ വരവ് നേപ്പാളിലെ മറ്റു ക്രിക്കറ്റ് താരങ്ങള്‍ക്കും ഗുണം ചെയ്യുമെന്നുറപ്പാണ്. നേരത്തേ റാഷിദും നബിയുമെല്ലാം ടൂര്‍ണമെന്റിന്റെ ഭാഗമായതോടെയാണ് അഫ്ഗാനില്‍ നിന്നും കൂടുതല്‍ താരങ്ങളെ ടീമുകള്‍ ശ്രദ്ധിക്കാന്‍ ആരംഭിച്ചത്. ഇത്തവണ അഫ്ഗാന്‍ താരങ്ങളായ മുജീബ് സദ്രാന്‍, സാഹിര്‍ ഖാന്‍ എന്നിവര്‍ ഇത്തവണ ലേലത്തില്‍ വിവിധ ഫ്രാഞ്ചൈസികളിലെത്തിയിരുന്നു.

സന്ദീപിന്റെ കരുത്ത്

സന്ദീപിന്റെ കരുത്ത്

17 വയസ്സ് മാത്രമേയുള്ളൂവെങ്കിലും നിരവധി ടൂര്‍ണമെന്റുകളില്‍ കളിച്ചതിന്‍െ അനുഭവസമ്പത്തുമായാണ് സന്ദീപ് ഐപിഎല്ലിലെത്തുന്നത്. കാഠ്മണ്ഡുവിലെ 15,000ത്തോളം മാത്രം വരുന്ന കാണികള്‍ക്കു മുന്നില്‍ കളിച്ചിട്ടുള്ള സന്ദീപിന് ഐപിഎല്ലിന്റെ ആരവവും ഗ്ലാമറുമെല്ലാം വലിയൊരു അനുഭവം തന്നെയായിരിക്കും.
പാകിസ്താന്റെ മുന്‍ വെടിക്കെട്ട് താരം ഷാഹിദ് അഫ്രീഡി, ഓസീസ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് എന്നിവര്‍ക്കൊപ്പമെല്ലാം പരിശീലനം നടത്താന്‍ സന്ദീപിന് അവസരം ലഭിച്ചിട്ടുണ്ട്. ഹോങ്കോങ് ടി20 ടൂര്‍ണമെന്റില്‍ കോലോണ്‍ കാന്റണ്‍സിനു വേമണ്ടി കളിച്ചപ്പോഴായിരുന്നു ഇത്.

ക്ലാര്‍ക്കിന്റെ നിര്‍ദ്ദേശം

ക്ലാര്‍ക്കിന്റെ നിര്‍ദ്ദേശം

മൈക്കല്‍ ക്ലാര്‍ക്കുമായുള്ള ബന്ധമാണ് സന്ദീപിന് ഐപിഎല്ലിലേക്കു വഴി തുറന്നത്. നേരത്തേ ക്ലാര്‍ക്കിനു കീഴില്‍ താരം കുറച്ചുകാലം പരിശീലനം നടത്തിയിരുന്നു. നിലവില്‍ മുബൈ ഇന്ത്യന്‍സിന്റെ പരിശീലകന്‍ ഓസ്‌ട്രേലിയയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ റിക്കി പോണ്ടിങാണ്. സന്ദീപിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ക്ലാര്‍ക്കിന്റെ നിര്‍ദേശത്തുടര്‍ന്നാണ് ലേലത്തില്‍ താരത്തെ ടീമിലെത്തിക്കാന്‍ പോണ്ടിങിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

ശ്രദ്ധേയമായ പ്രകടനങ്ങള്‍

ശ്രദ്ധേയമായ പ്രകടനങ്ങള്‍

2016ലെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിലെ ബൗളിങ് പ്രകടനമാണ് സന്ദീപിനെ ശ്രദ്ധേയനാക്കിയത്. അയര്‍ലന്‍ഡിനെതിരായ കളിയില്‍ ഹാട്രിക്കടക്കം താരം അഞ്ചു വിക്കറ്റ് പോക്കറ്റിലാക്കിയിരുന്നു. മല്‍സരത്തില്‍ കരുത്തരായ അയര്‍ലന്‍ഡിനെ നേപ്പാള്‍ അട്ടിമറിക്കുകയും ചെയ്തിരുന്നു. നോക്കൗട്ട്‌റൗണ്ടില്‍ പാകിസ്താനെതിരേയും സന്ദീപ് മൂന്നു വിക്കറ്റ് പിഴുതിരുന്നു.
ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമതായിരുന്നു താരം. ആറു മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളാണ് സന്ദീപ് നേടിയത്.
അടുത്തിടെ നടന്ന ലോക ക്രിക്കറ്റ് ലീഗില്‍ നേപ്പാളിനായി ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. കൂടാതെ നേപ്പാളിലെ ടി20 ടൂര്‍ണമെന്റില്‍ ഏഴു കളികൡ നിന്നും ഒമ്പത് വിക്കറ്റുകളും സന്ദീപ് പിഴുതിരുന്നു.

Story first published: Monday, January 29, 2018, 15:02 [IST]
Other articles published on Jan 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+