സനത് ജയസൂര്യയ്ക്ക് കഷ്ടകാലം; നടക്കാന്‍ പോലും ബുദ്ധിമുട്ടി മാസ്റ്റര്‍ ബ്ലാസ്റ്റര്‍
മുംബൈ: സനത് ജയസൂര്യ ബാറ്റിംഗിന് ഇറങ്ങിയാല്‍ പൂരം വെടിക്കെട്ടിന് തിരികൊളുത്തിയ പോലെയാണ്. മറുവശത്ത് നിന്നും പന്തെറിയാന്‍ എത്തുന്നത് എത്ര വലിയ ബൗളര്‍ ആണെങ്കില്‍ അടിച്ച് പറത്തുകയാണ് ജയസൂര്യയുടെ ഒരു സ്റ്റൈല്‍. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന് അദ്ദേഹത്തിന് പേരുചാര്‍ത്തിയതും ഈ ഗുണം കൊണ്ട് തന്നെ. പക്ഷെ ശ്രീലങ്കയുടെ ഈ ഇതിഹാസ താരം ഇപ്പോള്‍ നടക്കാന്‍ പോലും കഷ്ടപ്പെടുന്ന അവസ്ഥയാണ്.
റിട്ടയര്‍മെന്റിന് ശേഷം ജയസൂര്യക്ക് കഷ്ടകാലമാണ്. സെലക്ടര്‍മാരുടെ മുന്‍ ചെയര്‍മാന്‍ കൂടിയായ 48-കാരനെ മുട്ടുകാലിന് ഏറ്റ പരുക്കാണ് കഷ്ടപ്പെടുത്തുന്നത്. ഇപ്പോള്‍ ഊന്നുവടിയുടെ സഹായമില്ലാതെ നടക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ് അദ്ദേഹം. 1996-ല്‍ ശ്രീലങ്കയ്ക്ക് ആദ്യത്തെ ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ജയസൂര്യ മുട്ടിനേറ്റ പരുക്കിന് ചികിത്സ തേടി മെല്‍ബണിലേക്ക് പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ചികിത്സ പൂര്‍ത്തിയായി പരുക്ക് ഭേദമാകാന്‍ ഒരു മാസമെങ്കിലും വേണ്ടിവരും. രണ്ട് ദശകക്കാലം ശ്രീലങ്കയുടെ നെടുംതൂണായി നിലകൊണ്ട ജയസൂര്യ 110 ടെസ്റ്റുകളും, 445 ഏകദിനങ്ങളും, 31 ടി20 മത്സരങ്ങളും കളിച്ചു. ദ്വീപ് രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍ നേടിയ രണ്ടാമത്തെ താരമാണ് ജയസൂര്യ. 13,364 റണ്ണും, 28 സെഞ്ചുറികളും, 68 അര്‍ദ്ധശതകങ്ങളുമാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്പാദ്യം. 1997-ല്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തില്‍ 340 റണ്‍ അടിച്ചുകൂട്ടിയ താരം കൂടിയാണ് സനത് ജയസൂര്യ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications