For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സാമുവല്‍സ് പാക് സൈന്യത്തിലേക്ക് ? ഹൃദയം കൊണ്ട് പാകിസ്താനിയെന്ന്!! വിന്‍ഡീസ് ഞെട്ടി...

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ താരം കളിച്ചിരുന്നു

By Manu

കറാച്ചി: ഒത്തുകളിയെത്തുടര്‍ന്നും നിയമവിരുദ്ധമായ ബൗളിങ് ആക്ഷനെ തുടര്‍ന്നുമെല്ലാം നടപടികള്‍ നേരിട്ട വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ മര്‍ലോണ്‍ സാമുവല്‍സിന്റെ ആഗ്രഹം ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചു. തന്റെ ട്വിറ്റര്‍ പേജില്‍ താരം പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

സൈന്യത്തില്‍ ചേരണം

പാകിസ്താന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്നാണ് സാമുവല്‍സ് തുറന്നടിച്ചത്. പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ്‌വയെ അദ്ദേഹം അഭിവാദ്യം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം സമാപിച്ച പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) ടൂര്‍ണമെന്‍റിന് ഒരുക്കിയ മികച്ച സുരക്ഷയെ തുടര്‍ന്നായിരുന്നു ഇത്.

പിഎസ്എല്ലില്‍ കളിച്ചു

പിഎസ്എല്ലില്‍ ചാംപ്യന്‍മാരായ പെഷാവര്‍ സല്‍മി ടീമില്‍ 36 കാരനായ സാമുവല്‍സും അംഗമായിരുന്നു. മികച്ച സുരക്ഷയാണ് പാകിസ്താന്‍ ടൂര്‍ണമെന്റിന് ഒരുക്കിയതെന്നും താന്‍ പാകിസ്താന്‍ ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നതായും താരം പറഞ്ഞു.

ഹൃദയം കൊണ്ട് പാകിസ്താനി

ജമൈക്കയില്‍ നിരവധി പാകിസ്താനികള്‍ക്കൊപ്പം ഞാന്‍ സമയം ചെലവഴിച്ചിട്ടുണ്ട്. അവരെല്ലാം എന്റെ സുഹൃത്തുക്കളാണ്. ഹൃദയം കൊണ്ട് ഞാനൊരു പാകിസ്താന്‍കാരനാണ്. അതുകൊണ്ടു തന്നെ പിഎസ്എല്ലില്‍ കളിക്കാന്‍ ഓഫര്‍ ലഭിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ഇവിടേക്കു വരികയായിരുന്നുവെന്നു സാമുവല്‍സ് പറഞ്ഞു.

ഞാനൊരു സൈനികന്‍

ഞാനൊരു സൈനികനാണ്. ജനറല്‍ നിങ്ങളെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. നിങ്ങള്‍ എന്നെ പാക് സൈന്യത്തിലെടുക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. പാകിസ്താന്‍ സൈന്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും താന്‍ ആഗ്രഹിക്കുന്നതായി താരം വ്യക്തമാക്കി.

 പാകിസ്താനെ പിന്തുണയ്ക്കും

പാകിസ്താനിലേക്ക് ക്രിക്കറ്റ് മടങ്ങിവരണമെന്നാണ് എന്റെ ആഗ്രഹം. മരിക്കുന്നതുവരെ അവരെ പിന്തുണയ്ക്കുക തന്നെ ചെയ്യും. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നു ഞാന്‍ പറയുന്നു, പാകിസ്താന്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്- സാമുവല്‍സ് വിശദമാക്കി.

Story first published: Monday, March 13, 2017, 11:29 [IST]
Other articles published on Mar 13, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+