വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരു മാറ്റവുമില്ല- കണ്ണുരുട്ടിയും പ്രകോപിപ്പിച്ചും അഗ്രസീവായി പന്തെറിഞ്ഞ് ശ്രീശാന്ത്

സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ശ്രീ കളിക്കും

ഏഴു വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നെങ്കിലും തന്റെ അഗ്രസീവ് സമീപനത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നു അടിവരയിട്ട് ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ എസ് ശ്രീശാന്ത്. പഴയ അതേ ചുറുചുറുക്കും വേഗവുമെല്ലാം തനിക്കുണ്ടെന്നു കാണിച്ചുതന്ന ശ്രീ 37ാം വയസ്സിലും ഒരു അങ്കത്തിന് കൂടി തനിക്കു ബാല്യമുണ്ടെന്ന സൂചന കൂടിയാണ് പരിശീലന മല്‍സരത്തില്‍ നല്‍കിയത്.

ശ്രീശാന്തിന്റെ ബൗളിങ് പ്രകടനത്തിന്റെ വീഡിയോ കാണാം

ബിസിസിഐയുടെ ഏഴു വര്‍ഷത്തെ വിലക്കിനു ശേഷം ഈ മാസമാരംഭിക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു വേണ്ടി കളിച്ചു കൊണ്ട് ക്രിക്കറ്റിലേക്കു മടങ്ങിവരാനൊരുങ്ങുകയാണ് ശ്രീ. ആലപ്പുഴയിലെ എഡ്‌സി കോളേജ് ഗ്രൗണ്ടിലാണ് കേരള ടീമിന്റെ ക്യാംപ് പുരോഗമിക്കുന്നത്. ഇവിടെ നടന്ന ഒരു പരിശീലന മല്‍സരത്തില്‍ ശ്രീശാന്ത് ബൗള്‍ ചെയ്യുന്ന വീഡിയോ കെസിഎ പുറത്തുവിട്ടിട്ടുണ്ട്. വളറെ അഗ്രസീവായി ബൗള്‍ ചെയ്യുന്ന പഴയ ശ്രീശാന്തിനെ ഈ വീഡിയോയില്‍ കാണാം.

കണ്ണുരുട്ടിയും പ്രകോപിപ്പിച്ചും ശ്രീ

കണ്ണുരുട്ടിയും പ്രകോപിപ്പിച്ചും ശ്രീ

അതിവേഗത്തില്‍ പന്തെറിയുന്ന ശ്രീശാന്ത് ഇടയ്ക്കിടെ എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ കണ്ണുരുട്ടി നോക്കുന്നതും പ്രകോപിപ്പിക്കുന്നതിനായി പലതും പറയുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. മാത്രമല്ല വിക്കറ്റിനു വേണ്ടി ശക്തമായി അപ്പീല്‍ ചെയ്യുന്നതും ഡൈവ് ചെയത് റണ്‍സ് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമെല്ലാം കെസിഎ പുറത്തുവിട്ട വീഡിയോയിലുണ്ട്.
മുഷ്താഖ് അലി ട്രോഫിക്കു മുന്നോടിയായി ഇതിനകം ചില പരിശീലന മല്‍സരങ്ങളില്‍ ശ്രീ കളിച്ചു കഴിഞ്ഞു. അവയില്‍ മികച്ച ബൗളിങ് പ്രകടനവും അദ്ദേഹം കാഴ്ചവച്ചിരുന്നു. ഇന്ത്യന്‍ താരം കൂടിയായ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് മുഷ്താഖ് അലി ട്രോഫിയില്‍ കേരള ടീമിനെ നയിക്കുന്നത്.

പുത്തന്‍ പ്രതീക്ഷകളുമായി ശ്രീശാന്ത്

പുത്തന്‍ പ്രതീക്ഷകളുമായി ശ്രീശാന്ത്

രണ്ടു തവണ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന ശ്രീശാന്ത് 2023ലെ ഏകദിന ലോകകപ്പില്‍ കൂടി കളിക്കാമെന്ന പ്രതീക്ഷയിലാണ്. കൂടാതെ ഐപിഎല്ലിലും ഇനിയൊരു അവസരം കൂടി തനിക്കു ലഭിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ട്.
മുഷ്താഖ് അലി ട്രോഫി മാത്രമല്ല ലക്ഷ്യമെന്നും കേരളത്തിനൊപ്പം ഇറാനി ട്രോഫി, രഞ്ജി ട്രോഫി ഇവയിലും മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്നു ശ്രീശാന്ത് പറഞ്ഞിരുന്നു. നന്നായി പെര്‍ഫോം ചെയ്താല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. ഐപിഎല്ലിലെ ചില ഫ്രാഞ്ചൈസികളില്‍ നിന്നും അന്വേഷണങ്ങള്‍ വരുന്നുണ്ട്. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനൊപ്പം നന്നായി ബൗള്‍ ചെയ്യുന്നുമുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് താന്‍ ചെയ്യേണ്ടതെന്നും ശ്രീ വ്യക്തമാക്കിയിരുന്നു.

ലോകകപ്പ് നേടുക ലക്ഷ്യം

ലോകകപ്പ് നേടുക ലക്ഷ്യം

അടുത്ത മൂന്നു വര്‍ഷങ്ങള്‍ കൂടി ക്രിക്കറ്റില്‍ തുടരുകയാണ് ലക്ഷ്യം. 2023ലെ ഐസിസിയുടെ ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കുകയും കിരീടമുയര്‍ത്തുകയുകമാണ് ഏറ്റവും വലിയ സ്വപ്‌നമെന്നും ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 37ാം വയസ്സില്‍ അദ്ദേഹത്തിനു ദേശീയ ടീമിലേക്കു ഇനിയൊരു മടങ്ങിവരവ് ഉണ്ടാവുമോയെന്ന കാര്യം സംശയമാണ്. എങ്കിലും ഐപിഎല്ലില്‍ അവസരം ലഭിച്ചാല്‍ മികച്ച പ്രകടനത്തിലൂടെ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ശ്രീയ്ക്കുണ്ട്.
2013ലെ ഐപിഎല്ലിലാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ഇന്ത്യന്‍ ടീമിനു വേണ്ടി അദ്ദേഹം അവസാനമായി ഇറങ്ങിയതാവട്ടെ 2011ലെ ഇംഗ്ലണ്ട് പര്യടനത്തിലുമായിരുന്നു.

കേരളത്തിന്റെ മല്‍സരങ്ങള്‍

കേരളത്തിന്റെ മല്‍സരങ്ങള്‍

11ന് പുതുച്ചേരിയുമായാണ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യത്തെ മല്‍സരം. 13ന് സൂര്യകുമാര്‍ യാദവ് നയിക്കുന്ന കരുത്തരായ മുംബൈയാണ് കേരളത്തിന്റെ എതിരാളികള്‍. 15ന് മറ്റൊരു അതികായന്‍മാരായ ഡല്‍ഹിയുമായും 17ന് ആന്ധ്രാ പ്രദേശുമായും 19ന് ഹരിയാനയുമായും കേരളം കൊമ്പുകോര്‍ക്കും.
കേരള ടീം- സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ, ജലജ് സക്സേന, ബേസില്‍ തമ്പി, വിഷ്ണു വിനോദ്, എംഡി നിധീഷ്, എം മുഹമ്മദ് അസ്ഹറുദ്ദീന്‍, അക്ഷയ് ചന്ദ്രന്‍, അഭിഷേക് മോഹന്‍, എസ് മിഥുന്‍, കെജി രോഹിത്, സല്‍മാന്‍ നിസാര്‍, കെഎം ആസിഫ്, പികെ മിഥുന്‍, വിനൂപ് എം മനോഹരന്‍, രോഹന്‍ എസ് കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, എംപി ശ്രീരൂപ്.

Story first published: Friday, January 1, 2021, 12:50 [IST]
Other articles published on Jan 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X