പ്രായം കുറഞ്ഞ താരം
ഐപിഎല്ലില്‍ ഹാട്രിക്ക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് കറെന് തന്റെ പേരില്‍ കുറിച്ചത്. നേരത്തേ 14 താരങ്ങള്‍ ഐപിഎല്ലില്‍ ഹാട്രിക്ക് കൊയ്തിട്ടുണ്ടെങ്കിലും അവരില്‍ ജൂനിയറാണ് കറെന്.
കൂടുതല്‍ തവണ ഹാട്രിക്ക് നേടിയ താരം സ്പിന്നര്‍ അമിത് മിശ്രയാണ്. മൂന്നു തവണയാണ് മിശ്ര ഹാട്രിക്ക് നേട്ടം കൊയ്തത്. സൂപ്പര്‍ താരം യുവരാജ് സിങ് രണ്ടു തവണ ഹാട്രിക്ക് നേടിയിട്ടുണ്ട്.
ഇംഗ്ലണ്ട് താരം ഇതാദ്യം
ഹാട്രിക്ക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമന്ന റെക്കോര്‍ഡ് മാത്രമല്ല ആദ്യത്തെ ഇംഗ്ലീഷ് താരമെന്ന റെക്കോര്‍ഡിനും കറെന് അര്‍ഹനായി. അമിത് മിശ്ര, യുവരാജ് സിങ് എന്നിവരെക്കൂടാതെ മഖായ എന്‍ടിനി (ദക്ഷിണാഫ്രിക്ക), പ്രവീണ്‍ കുമാര്‍ (ഇന്ത്യ), രോഹിത് ശര്‍മ (ഇന്ത്യ), അജിത് ചാന്ദ്ല (ഇന്ത്യ), സുനില്‍ നരെയ്ന് (വിന്‍ഡീസ്), പ്രവീണ്‍ താംബെ (ഇന്ത്യ), ലക്ഷ്മിപതി ബാലാജി (ഇന്ത്യ), ഷെയ്ന് വാട്സന് (ഓസ്ട്രേലിയ), അക്ഷര്‍ പട്ടേല്‍ (ഇന്ത്യ), സാമുവല്‍ ബദ്രി (വിന്‍ഡീസ്), ആന്‍ഡ്രു ടൈ (ഓസ്ട്രേലിയ), ജയദേവ് ഉനാട്കട്ട് (ഇന്ത്യ) എന്നിവരാണ് ഹാട്രിക്ക് നേടിയ മറ്റു കളിക്കാര്‍.
ഇത്തവണ ടീമിലെത്തി
ഈ സീസണിലാണ് കറെന് പഞ്ചാബ് ടീമിന്റെ ഭാഗമായത്. ലേലത്തില്‍ 7.2 കോടി രൂപയാണ് താരത്തിനായി പഞ്ചാബ് വാരിയെറിഞ്ഞത്. ലേലത്തില്‍ കറെനു വേണ്ടി ഫ്രാഞ്ചൈസികള്‍ തമ്മില്‍ വാശിയേറിയ പോരാട്ടമാണ് കണ്ടത്. ഒടുവില്‍ പഞ്ചാബ് മോഹവിലയ്ക്കു കറെനെ റാഞ്ചുകയായിരുന്നു. തനിക്കായി ഇത്രയും കോടികള്‍ നല്‍കിയത് വെറുതെ ആയിപ്പോയില്ലെന്ന് ഡല്‍ഹിക്കെതിരായ പ്രകടനത്തോടെ കറെന് തെളിയിച്ചു.
സീസണീല്‍ കറെന്റെ രണ്ടാമത്തെ മല്‍സരമായിരുന്നു ഡല്ഹിക്കെതിരേയുള്ളത്. രാജസ്ഥാനെതിരായ അരങ്ങേറ്റ മല്‍സരത്തില്‍ താരം രണ്ടു വിക്കറ്റെടുത്തിരുന്നു.