വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബില്ലിങ്‌സിന്റെ കന്നി സെഞ്ച്വറി വിഫലം, ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്‌ട്രേലിയ

19 റണ്‍സിനാണ് ഓസ്‌ട്രേലിയയുടെ വിജയം

1
49134

മാഞ്ചസ്റ്റര്‍: സാം ബില്ലിങ്‌സ് കരിയര്‍ ബെസ്റ്റ് പ്രകടനവുമായി പൊരുതി നോക്കിയിട്ടും ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനു പിഴച്ചു. നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഇംഗ്ലണ്ടിനെ 19 റണ്‍സിനാണ് ഓസീസ് മുട്ടുകുത്തിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0നു മുന്നിലെത്തുകയും ചെയ്തു.

1

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഓസീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 294 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ പതറിയ ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത് ഗ്ലെന്‍ മാക്‌സ്വെല്ലും (77) മിച്ചെല്‍ മാര്‍ഷും (73) ചേര്‍ന്നായിരുന്നു. മറുപടിയില്‍ നാലിന് 57 റണ്‍സെന്ന നിലയില്‍ നിന്നും കരകയറിയ ഇംഗ്ലണ്ട് വീരോചിതമായി തന്നെ പോരാടിയെങ്കിലും ഒമ്പത് വിക്കറ്റിന് 275 റണ്‍സെടുക്കാനേ ആയുള്ളൂ.

സാം ബില്ലിങ്‌സിന്റെ (118) ഗംഭീര ഇന്നിങ്‌സാണ് ഒരു ഘട്ടത്തില്‍ കളി കൈവിട്ടെന്നു കരുതിയ ഇംഗ്ലണ്ടിനെ ജയം സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചത്. 110 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 14 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയാണ് (84) മറ്റൊരു പ്രധാന സ്‌കോറര്‍. ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍ 23 റണ്‍സിന് മടങ്ങി. നാലു വിക്കറ്റെടുത്ത ആദം സാംപയും മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസ്ല്‍വുഡും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ ഒതുക്കിയത്. 10 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു പേരെ പുറത്താക്കിയ ഹേസ്ല്‍വുഡാണ് മാന്‍ ഓഫ് ദി മാച്ച്.

2

നാലിന് 57 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ ഇംഗ്ലണ്ടിനെ അഞ്ചാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോ- ബില്ലിങ്‌സ് ജോടി നേടിയ 113 റണ്‍സ് കളിയിലേക്കു തിരികെ കൊണ്ടു വന്നിരുന്നു. എന്നാല്‍ ബെയര്‍‌സ്റ്റോയുടെ പുറത്താവല്‍ കളിയിലെ വഴിത്തിരിവായി. സാംപയായിരുന്നു ഓസീസിന് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. പിന്നീട് ഒരു കൂട്ടുകെട്ടിനെയും അധികനേരം ക്രീസില്‍ നില്‍ക്കാന്‍ അവര്‍ അനുവദിച്ചില്ല. ബില്ലിങ്‌സ് ഒറ്റയാന്‍ പോരാട്ടം നടത്തി നോക്കിയെങ്കിലും ക്രീസിന്റെ മറുഭാഗത്തു നിന്നു കാര്യമായ പിന്തുണ ലഭിച്ചില്ല.

3

നേരത്തേ ഓസീസിന്റെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (6), ആരോണ്‍ ഫിഞ്ച് (16) എന്നിവരെ അവര്‍ക്കു തുടക്കത്തില്‍ തന്നെ നഷ്ടമായി. സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച മാര്‍ക്കസ് സ്റ്റോയ്ണിസ് 43 റണ്‍സെടുത്തു മടങ്ങി. മാര്‍നസ് ലബ്യുഷെയ്‌നെ (21) വിക്കറ്റിനു മുന്നില്‍ കുരുക്കിയ ആദില്‍ റഷീദ് പിന്നാലെ അലെക്‌സ് ക്യാരിയെയും (10) പുറത്താക്കി. ഇതോടെ ഓസീസ് അഞ്ചിന് 123 റണ്‍സെന്ന നിലയിലായി. എന്നാല്‍ മാര്‍ഷ്- മാക്‌സ്വെല്‍ ജോടി ആറാം വിക്കറ്റില്‍ 126 റണ്‍സെടുത്ത് ഓസീസിനെ അഞ്ചിന് 249 റണ്‍സിലെത്തിച്ചു.

സ്‌കോറിങിന് വേഗം കൂട്ടാനുള്ള ശ്രമത്തിലാണ് ഇരുവരും പുറത്തായത്. എങ്കിലും പുതിയ റെക്കോര്‍ഡ് കുറിക്കാന്‍ ഈ ജോടിക്കു കഴിഞ്ഞു. ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ ആറാം വിക്കറ്റിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് മാര്‍ഷും മാക്‌സ്വെല്ലും ചേര്‍ന്ന് കുറിച്ചത്. 29 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥയാവുകയും ചെയ്തു.

Story first published: Saturday, September 12, 2020, 9:00 [IST]
Other articles published on Sep 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X