വിവാദ നായകന്‍ പാക് ടീമിലേക്ക് മടങ്ങിയെത്തുന്നു; ഓസ്‌ട്രേലിയക്കെതിരേ കളിക്കുമെന്ന് റിപ്പോര്‍ട്ട്
കറാച്ചി: ഒത്തുകളി കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ നായകന്‍ സല്‍മാന്‍ ബട്ട് പാകിസ്താന്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തുന്നതായി റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ടീമിലേക്ക് സല്‍മാനെയും പരിഗണിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സ്വന്തം നാട്ടില്‍ നടന്ന ശ്രീലങ്കയ്‌ക്കെതിരേ ട്വന്റി20 പരമ്പരയില്‍ ഒരു മത്സരം പോലും ജയിക്കാന്‍ പാകിസ്താന് കഴിഞ്ഞില്ല.
ഇതിന് പിന്നാലെ ടീമില്‍ വലിയ അഴിച്ചുപണിക്കാണ് ടീമിന്റെ മുഖ്യ പരിശീലകനും സെലക്ടറുമായ മിസ്ബാഹ് ഉല്‍ഹഖ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച സൂചനകളും അദ്ദേഹം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. നിലവിലെ പാക് താരങ്ങളുടെ മനോഭാവത്തെ കുറ്റപ്പെടുത്തിയ മിസ്ബാഹ് സീനിയര്‍ താരങ്ങളെ ടീമിലേക്ക് പരിഗണിക്കുമെന്ന സൂചനയും നല്‍കിയിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ ഉമര്‍ അക്മലിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും രണ്ട് മത്സരത്തിലും അദ്ദേഹം പൂജ്യത്തിന് പുറത്തായി. മുന്‍ നായകന്മാരായ മുഹമ്മദ് ഹഫീസിനും ഷുഹൈബ് മാലിക്കിനും കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ മിസ്ബാഹ് ഉദ്ദേശിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇടം കൈയന്‍ ഓപ്പണറായ സല്‍മാന്‍ 2010ലെ ഒത്തുകളി വിവാദത്തിലാണ് കുടുങ്ങിയത്. 2015ല്‍ അദ്ദേഹത്തിന്റെ വിലക്ക് നീക്കം ചെയ്‌തെങ്കിലും ടീമില്‍ തിരിച്ചെത്താന്‍ അവസരം ലഭിച്ചില്ല. അന്ന് ബട്ടിനൊപ്പം ശിക്ഷ നേരിട്ട ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് അമീര്‍ ടീമില്‍ മടങ്ങിയെത്തിയെങ്കിലും സല്‍മാന് അവസരം നല്‍കാന്‍ പിസിബി തയ്യാറായില്ല. 35 കാരനായ താരം പാകിസ്താന് വേണ്ടി ടെസ്റ്റ് മത്സരത്തില്‍ നിന്ന് 1889 റണ്‍സും 78 ഏകദിനത്തില്‍ നിന്ന് 2725 റണ്‍സും 24 ട്വന്റി20യില്‍ നിന്ന് 595 റണ്‍സും നേടിയിട്ടുണ്ട്. ഏഴ് ഐപിഎല്‍ മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications