Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിതിന് ആവിശ്യത്തിന് പരിചയസമ്പത്തുണ്ട്, ബാലിശമായ പിഴവുകള്‍ ഇംഗ്ലണ്ടില്‍ വരുത്തില്ല- ബട്ട്

കറാച്ചി: ഐസിസി പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റ ഇന്ത്യക്ക് മുന്നിലുള്ളത് ഇനി ഇംഗ്ലണ്ട് പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ സമനില പിടിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ബാറ്റിങ് നിര നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

രോഹിത് ശര്‍മ,വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരെല്ലാം നിരാശപ്പെടുത്തിയിരുന്നു. ടൂര്‍ണമെന്റിലൂടെ ടെസ്റ്റിലും ഓപ്പണറെന്ന നിലയില്‍ രോഹിത് സ്ഥാനം ഉറപ്പിച്ചു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോററും ഓപ്പണര്‍മാരിലെ ടോപ് സ്‌കോററും രോഹിതായിരുന്നു. ഫൈനലില്‍ രോഹിതിന്റെയടക്കം ഷോട്ട് തിരഞ്ഞെടുപ്പിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

rohitsharmatest

ഇപ്പോഴിതാ രോഹിതിന് പിന്തുണ അറിയിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. ഇംഗ്ലണ്ടില്‍ രോഹിതിനിപ്പോള്‍ ആവിശ്യത്തിന് പരിചയസമ്പത്തുണ്ടെന്നും ബാലിശമായ പിഴവുകള്‍ വരുത്തില്ലെന്നുമാണ് സല്‍മാന്‍ ബട്ട് പറഞ്ഞത്. 'രോഹിത് വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.മികച്ച തുടക്കമാണ് ഓസ്‌ട്രേലിയയില്‍ അവന്‍ നല്‍കിയത്. അവന്റെ അനായാസ ശൈലിയിലുള്ള പ്രകടനം തുടക്കത്തിലെ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കും.

സതാംപ്റ്റണില്‍ നല്ല സ്വിങ് ഉണ്ടായിരുന്നിട്ടും ഫൈനലില്‍ ഭേദപ്പെട്ട തുടക്കം നല്‍കാന്‍ അവനായി. സമീപകാലത്തെ ഏത് ടെസ്റ്റ് നോക്കിയാലും ബാറ്റ് ചെയ്യാന്‍ വളരെ പ്രയാസം അനുഭവപ്പെട്ട പിച്ചാണ് സതാംപ്റ്റണിലേത്. എല്ലാം പേസര്‍മാര്‍ക്ക് അനുകൂലമായിട്ടും ചെറുത്ത് നില്‍ക്കാന്‍ അവനായി.മാച്ച് വിന്നറാണ് രോഹിത്. ലോകത്തിലെ ഏത് പിച്ചിലും അവന് അനുഭവസമ്പത്തുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് പൊരുത്തപ്പെടാന്‍ അവന് ബുദ്ധിമുട്ടുണ്ടെന്ന് തോന്നിയിട്ടില്ല'-സല്‍മാന്‍ ബട്ട് പറഞ്ഞു.

ഇംഗ്ലണ്ട് ടീം അവസാനമായി ഇന്ത്യന്‍ പര്യടനം നടത്തിയപ്പോള്‍ സ്പിന്‍ കെണിയൊരുക്കിയാണ് ഇന്ത്യ വീഴ്ത്തിയത്. ഇത് ഓര്‍മയില്‍ ഉള്ളതിനാല്‍ത്തന്നെ പേസ് അനുകൂല പിച്ച് ഇംഗ്ലണ്ട് തയ്യാറാക്കാനാണ് സാധ്യതയെന്നും ഇന്ത്യ ഇത് പ്രതീക്ഷിച്ചുവേണം ഇറങ്ങാനെന്നും സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു. മികച്ച പേസ് കരുത്ത് ഇന്ത്യക്കൊപ്പമുള്ളതിനാല്‍ ഇംഗ്ലണ്ട് പൂര്‍ണ്ണമായും പേസിന് അനുകൂലമായ പിച്ചൊരുക്കാന്‍ സാധ്യത കുറവാണ്.

ഇംഗ്ലണ്ട് തട്ടകത്തില്‍ ന്യൂസീലന്‍ഡിനോട് തോറ്റ ക്ഷീണത്തിലാണ് ഇന്ത്യക്കെതിരേ ഇറങ്ങുന്നത്. ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം കൈവിട്ട നാണക്കേടിലാണ് ഇംഗ്ലണ്ടിനെ നേരിടുന്നത്. രണ്ട് പേര്‍ക്കും ജയം അഭിമാന പ്രശ്‌നമായതിനാല്‍ തകര്‍പ്പന്‍ പ്രകടനമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Thursday, July 1, 2021, 17:46 [IST]
Other articles published on Jul 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+