വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തുകൊണ്ടാണ് കോലി ഏറ്റവും മികച്ച ടെസ്റ്റ് നായകനാകുന്നത്? കാരണം ചൂണ്ടിക്കാട്ടി സല്‍മാന്‍ ബട്ട്

കറാച്ചി: പരിമിത ഓവറിലെ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി പല തവണ ചോദ്യം ചെയ്യപ്പെടലിന് വിധേയമായിട്ടുണ്ടെങ്കിലും ടെസ്റ്റില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് നായകന്മാരിലൊരാളാണ് കോലിയെന്ന് നിസംശയം പറയാം. നാട്ടില്‍ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇതുവരെ ഇന്ത്യ ടെസ്റ്റ് പരമ്പര കൈവിട്ടിട്ടില്ല. 32 മത്സരങ്ങളില്‍ 26 എണ്ണത്തിലും ടീമിനെ വിജയിപ്പിക്കാന്‍ കോലിക്കായി. 59ന് മുകളില്‍ വിജയ ശതമാനവുമായി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനെന്ന വിശേഷണവും കോലിക്ക് സ്വന്തം.

'കോലിയെന്ന വന്മരം', വീരനായകന് കീഴില്‍ ഇന്ത്യ നാട്ടില്‍ നേടിയ നാല് വലിയ ടെസ്റ്റ് ജയങ്ങളിതാ'കോലിയെന്ന വന്മരം', വീരനായകന് കീഴില്‍ ഇന്ത്യ നാട്ടില്‍ നേടിയ നാല് വലിയ ടെസ്റ്റ് ജയങ്ങളിതാ

1

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് എന്നിവരെല്ലാം ഇന്ത്യയില്‍ നിന്ന് നാണം കെട്ട മടങ്ങി. ഇപ്പോഴിതാ കോലിയെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. കോലി എന്തുകൊണ്ട് മികച്ച നായകനാവുന്നു എന്നതിന്റെ കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സഹതാരങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്ന നായകനാണ് കോലി. അതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നാണ് ബട്ട് പറയുന്നത്.

'വിരാട് കോലിക്ക് കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ഇത്രയും മികച്ചതാവാന്‍ കാരണം അദ്ദേഹം സഹതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയാണ്. പ്രത്യേകിച്ച് സഹതാരങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളില്‍. കോലി മാത്രമല്ല ലോക ക്രിക്കറ്റിലെ എല്ലാ മികച്ച നായകന്മാരെ നോക്കിയാലും അവരെല്ലാം തങ്ങളുടെ സഹതാരങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയിരുന്നു. പ്രതിസന്ധി നേരിടുമ്പോള്‍ നായകന്‍ താരങ്ങളെ പിന്തുണക്കുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസം ലഭിക്കുകയും ശക്തമായി തിരിച്ചെത്തി മികച്ച പ്രകടനം നടത്താന്‍ സാധിക്കുകയും ചെയ്യുന്നു'-തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കവെ ബട്ട് പറഞ്ഞു.

2

നിലവിലെ ഇന്ത്യന്‍ ടീമില്‍ സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും ഫോം ഔട്ടിലാണ്. ഏറെ നാളുകളായി പഴയ പ്രതാപത്തിനൊത്ത് ഉയരാന്‍ രണ്ട് പേര്‍ക്കും സാധിക്കുന്നില്ല. ഇരുവരും വലിയ വിമര്‍ശനങ്ങളും സമീപകാലത്തായി നേരിടുന്നുണ്ട്. ടീമിന് പുറത്താക്കണമെന്ന ആവിശ്യം ആരാധകരും ഉന്നയിക്കുന്നു. ഈ അവസരത്തിലും കോലി ഇരുവര്‍ക്കും പിന്തുണ അറിയിക്കുകയാണ് ചെയ്തത്. രണ്ട് പേരും അനുഭവസമ്പന്നരായ താരങ്ങളാണെന്നും ഒരു ഇന്നിങ്‌സുകൊണ്ട് തിരിച്ചുവരാന്‍ കെല്‍പ്പുള്ളവരാണെന്നുമുള്ള ധീരമായ നിലപാടാണ് കോലി സ്വീകരിച്ചത്.

സഹതാരങ്ങള്‍ ഫോം ഔട്ടിലാവുമ്പോള്‍ തള്ളിപ്പറയുകയും ഒഴിവാക്കുകയും ചെയ്യുന്ന നായകന്മാരില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ് കോലി. എപ്പോഴും തങ്ങളുടെ താരങ്ങളെ കോലി വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ശക്തമായി തിരിച്ചെത്താനുള്ള എല്ലാ അവസരവും കോലി ഒരുക്കിനല്‍കാറുണ്ട്. ഇന്ത്യയുടെ പുതിയ പരിശീലകനായ രാഹുല്‍ ദ്രാവിഡും താരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. രഹാനെയും പുജാരയും തിരിച്ചുവരാന്‍ കെല്‍പ്പുള്ള താരമാണെന്നാണ് മുംബൈ ടെസ്റ്റിന് ശേഷം ദ്രാവിഡ് പറഞ്ഞത്.

3

'വലിയ സമ്മര്‍ദ്ദഘട്ടങ്ങളില്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തുമ്പോള്‍ അവരെ പിന്തുണക്കുന്നു. എന്നാല്‍ അല്‍പ്പം നിരാശപ്പെടുത്തുമ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നു. കോലി അതില്‍ നിന്ന് വ്യത്യസ്തനാണ്. എപ്പോഴും താരങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അദ്ദേഹം മികച്ച നായകനായി തുടരുന്നത്. താരങ്ങളെ വിശ്വസിക്കുന്നു. അതുകൊണ്ട് താരങ്ങള്‍ ശക്തമായ പ്രകടനം നടത്തി തിരിച്ചുവരുന്നു. രഹാനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ്. കോലിയുടെ അഭാവത്തില്‍ ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയയില്‍ നേടിക്കൊടുത്തു. ബാറ്റിങ്ങിലും തിളങ്ങി. അത്തരത്തില്‍ മികച്ച റെക്കോഡുള്ള താരത്തെ പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണക്കേണ്ടതായുണ്ട്'- സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് ഇന്ത്യക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി. ടെസ്റ്റ് പരമ്പരയിലേക്ക് ഇന്ത്യ പുജാരയേയും രഹാനെയേയും പരിഗണിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാനാവാത്ത ഇന്ത്യ ഇത്തവണ ചരിത്ര നേട്ടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്.

Story first published: Wednesday, December 8, 2021, 10:53 [IST]
Other articles published on Dec 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X