'പൃഥ്വി ഷാക്ക് ടൈമിങ് ഇല്ല, ഷോട്ടുകള്‍ വളരെ നേരത്തെ കളിക്കുന്നു'- സല്‍മാന്‍ ബട്ട്
കറാച്ചി: ഇന്ത്യയുടെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റിയ താരങ്ങളിലൊരാളാണ് പൃഥ്വി ഷാ. വീരേന്ദര്‍ സെവാഗിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിങ് ശൈലിയുള്ള പൃഥ്വി കടന്നാക്രമിച്ച് കളിക്കുന്ന താരമാണ്. ഭാവിയിലെ ഇന്ത്യയുടെ ഓപ്പണറെന്ന നിലയില്‍ പോലും പരിഗണിക്കപ്പെടുന്ന താരമാണ് പൃഥ്വി. ഇത്തവണത്തെ ഐപിഎല്ലിലും തിളങ്ങാന്‍ പൃഥ്വിക്ക് സാധിച്ചെങ്കിലും സ്ഥിരതയില്ലായ്മയാണ് താരത്തിന്റെ പ്രധാന പ്രശ്‌നം. ഇപ്പോഴിതാ പൃഥ്വി വളരെ ആക്രമണോത്സുകതയാണ് കാട്ടുന്നതെന്നും ടൈമിങ് കുറവാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്.
'കഴിവ് കുറവുള്ള താരമല്ല പൃഥ്വി. ധാരാളം റണ്‍സും നേടുന്നുണ്ട്. എന്നാല്‍ അവന്‍ ഷോട്ട് കളിക്കുന്നത് വളരെ നേരത്തെയാണെന്നാണ് ഇപ്പോഴും ഞാന്‍ കരുതുന്നത്. അതാണ് അവന് സ്ഥിരതയില്ലാത്തത്. ഇന്ത്യ സ്ഥിരതയുള്ള താരങ്ങളെയാണ് കൂടുതല്‍ പരിഗണിക്കുന്നത്. കൂടുതല്‍ ഉത്തരവാദിത്തം കാട്ടുന്നവരായിരിക്കണം. എന്നാല്‍ പൃഥ്വി ഒരു ശൈലിയില്‍ മാത്രമാണ് കളിക്കുന്നത്. അവന്റെ ഷോട്ടുകളുമായി മുന്നോട്ട് പോകും'- സല്‍മാന്‍ ബട്ട് യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.

ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ മോശം പ്രകടനം നടത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിലെ സ്ഥാനം പൃഥ്വിക്ക് നഷ്ടമായിരുന്നു. ഈ വര്‍ഷം നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ റെക്കോഡ് പ്രകടനവും ഐപിഎല്ലില്‍ ഓരോവറിലെ ആറ് പന്തില്‍ ബൗണ്ടറിയടക്കം ഗംഭീര പ്രകടനം നടത്തിയിട്ടും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനും ഇംഗ്ലണ്ട് പരമ്പരയ്ക്കമുള്ള ഇന്ത്യന്‍ ടീമിലേക്ക് പൃഥ്വിയെ പരിഗണിച്ചിട്ടില്ല.
സ്ഥിരതയില്ലായ്മ പ്രശ്‌നമാണ്. കൂടാതെ നിലവില്‍ നിരവധി സീനിയര്‍ ഓപ്പണര്‍മാര്‍ ടീമിലുണ്ട്. അതിനാല്‍ത്തന്നെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുക പൃഥ്വിയെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. തുടര്‍ച്ചയായി സ്ഥിരതയോടെ കളിച്ചാല്‍ മാത്രമെ പൃഥ്വിക്ക് മടങ്ങിവരവ് സാധ്യമാകൂ. അതിന് ആഭ്യന്തര സീസണില്‍ തുടര്‍ച്ചയായി മിന്നും പ്രകടനം നടത്തേണ്ടി വരും.
ഇന്ത്യ ജൂലൈയില്‍ ശ്രീലങ്കന്‍ പര്യടനം നടത്തുന്നുണ്ട്. അതില്‍ ബി ടീമിനെയാവും പരിഗണിക്കുക. അങ്ങനെയാണെങ്കില്‍ ഓപ്പണര്‍ റോളില്‍ പൃഥ്വിയെ പരിഗണിച്ചേക്കും. ടി20 ലോകകപ്പ് വരാനിരിക്കെ ശ്രീലങ്കന്‍ പര്യടനത്തില്‍ തിളങ്ങാന്‍ സാധിച്ചാല്‍ പൃഥ്വിയെ ചിലപ്പോള്‍ സീനിയര്‍ നിരയിലേക്ക് പരിഗണിച്ചേക്കും. മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കളിക്കുന്നത്.
21കാരനായ പൃഥ്വി ഇന്ത്യക്കായി അഞ്ച് ടെസ്റ്റില്‍ നിന്ന് 339 റണ്‍സും മൂന്ന് ഏകദിനത്തില്‍ നിന്ന് 84 റണ്‍സും നേടിയിട്ടുണ്ട്. 46 ഐപിഎല്ലില്‍ നിന്നായി 1134 റണ്‍സും പൃഥ്വിയുടെ പേരിലുണ്ട്. അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടം ചൂടിക്കാനും മുംബൈയെ വിജയ് ഹസാരെ ട്രോഫിയില്‍ ചാമ്പ്യന്മാരാക്കാനും നായകനെന്ന നിലയില്‍ പൃഥ്വിക്ക് സാധിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications