Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എംഎസ് ധോണി മികച്ച നായകന്‍, കോലി ഏറ്റവും ഇംപാക്ട് ഉണ്ടാക്കുന്ന ബാറ്റ്‌സ്മാന്‍- സല്‍മാന്‍ ബട്ട്

കറാച്ചി: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരെ പരിഗണിച്ചാല്‍ തീര്‍ച്ചയായും അതിലൊരാള്‍ എംഎസ് ധോണിയായിരിക്കും. മൂന്ന് ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഏക നായകനാണ് അദ്ദേഹം. ടി20,ഏകദിന ലോകകപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലുമാണ് ധോണിയുടെ കീഴില്‍ ഇന്ത്യ വിജയം നേടിയത്. സമ്മര്‍ദ്ദങ്ങള്‍ ബാധിക്കാതെ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹം മിടുക്കനാണ്. കൂടാതെ ടീമിലെ സഹതാരങ്ങളെ മനസിലാക്കുന്നതിനും ധോണിക്ക് പ്രത്യേക മികവുണ്ട്.

ഇപ്പോഴിതാ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയെ മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട് പ്രശംസിച്ചിരിക്കുകയാണ്. ആരാധകരുമായി യുട്യൂബില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ധോണിയെ പ്രശംസിച്ചത്. സീനിയര്‍ താരങ്ങളായ മറ്റ് നായകന്മാരുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചും സല്‍മാന്‍ ബട്ട് തന്റെ അഭിപ്രായം പങ്കുവെച്ചു.

'ഫഫ് ഡുപ്ലെസിസ് മികച്ച ബാറ്റ്‌സ്മാനാണ്. എന്നാല്‍ ഇംഗ്ലണ്ട് ലോകകപ്പിലെ അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ മികച്ചതായിരുന്നില്ല. ബൗളര്‍മാര്‍ക്ക് പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ക്യാപ്റ്റന്റെ തന്ത്രം പാളുന്നത്. ഇക്കാര്യത്തില്‍ എംഎസ് ധോണി എല്ലാവര്‍ക്കും മാതൃകയാണ്. മികച്ച തന്ത്രജ്ഞനാണ് അദ്ദേഹം. ഐപിഎല്ലിലെ രോഹിത് ശര്‍മയും പദ്ധതികള്‍ നടപ്പിലാക്കാന്‍ മിടുക്കനാണ്'-സല്‍മാന്‍ ബട്ട് പറഞ്ഞു.

salmanbutt-dhoni-virat

നിലവിലെ നായകന്മാരില്‍ ഇംഗ്ലണ്ടിന്റെ ഓയിന്‍ മോര്‍ഗനെ മികച്ച തന്ത്രജ്ഞനായി ഞാന്‍ കരുതുന്നില്ല. 300നും 350നും ഇടയ്ക്ക് റണ്‍സ് പിന്തുടരാം എന്ന ചിന്തയോടെയാണ് മോര്‍ഗന്‍ ഇറങ്ങുന്നത്. എതിരാളികളെ പിടിച്ചുനിര്‍ത്താന്‍ മികച്ച പദ്ധതികള്‍ നടപ്പിലാക്കാന്‍ ഓയിന്‍ മോര്‍ഗന് സാധിക്കുന്നില്ലെന്നും സല്‍മാന്‍ ബട്ട് അഭിപ്രായപ്പെട്ടു.

മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും ഇംപാക്ട് ഉണ്ടാക്കിയ നിലവിലെ ബാറ്റ്‌സ്മാന്‍ വിരാട് കോലിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'എല്ലാ ഫോര്‍മാറ്റിലും ഏറ്റവും സ്വാധീനമുണ്ടാക്കുന്ന ബാറ്റ്‌സ്മാന്‍ വിരാട് കോലിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. അവന്റെ പ്രകടനം തന്നെ ഇക്കാര്യം ഉറക്കെ സംസാരിക്കുന്നു. മത്സരഫലത്തെ ടീമിന് അനുകൂലമാക്കാന്‍ അവന് സാധിക്കും'-ബട്ട് കൂട്ടിച്ചേര്‍ത്തു.

നിലവിലെ ഇന്ത്യന്‍ നായകനായ കോലി മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമാണ്. റണ്‍സ് പിന്തുടരുമ്പോള്‍ കോലിയുടെ ബാറ്റിങ് മികവ് മറ്റാരെക്കാളും മികച്ചതാണ്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് നിലവില്‍ ഇന്ത്യന്‍ ടീം. ജൂണ്‍ 18ന് ന്യൂസീലന്‍ഡിനെതിരെയാണ് കലാശപ്പോരാട്ടം.

Story first published: Wednesday, June 2, 2021, 8:53 [IST]
Other articles published on Jun 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+