വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അവന്‍ മെലിഞ്ഞിട്ടാണ്, മസിലുകളുടെ കുറവുണ്ട്', ഹര്‍ദിക്കിന്റെ പരിക്കിനെക്കുറിച്ച് സല്‍മാന്‍ ബട്ട്

കറാച്ചി: ഇന്ത്യയുടെ സൂപ്പര്‍ പേസ് ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ സാധിക്കുന്ന ഹര്‍ദിക് സമീപകാലത്തായി പരിക്കില്‍ വലയുകയാണ്. തുടര്‍ച്ചയായി പരിക്കേറ്റതോടെ താരത്തിന്റെ പ്രകടനവും മോശമായിട്ടുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ പ്രതീക്ഷവെക്കുന്ന താരങ്ങളിലൊരാള്‍ ഹര്‍ദിക്കാണെങ്കിലും പരിക്കും മോശം ഫോമും ആശങ്ക സൃഷ്ടിക്കുകയാണ്.

Also Read: IND vs ENG: 'അശ്വിന്‍ കളിച്ചില്ലെങ്കില്‍ അത്ഭുതം', ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ പ്രവചിച്ച് മൈക്കല്‍ വോണ്‍
ഇപ്പോഴിതാ ഹര്‍ദിക് പാണ്ഡ്യക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കാനുള്ള കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. ' ഇന്ത്യ വളരെ പ്രതീക്ഷ വെച്ചിരിക്കുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ. എന്നാല്‍ അവന്‍ പരിക്കേറ്റ് പുറത്തിരിക്കുന്ന ദിവസങ്ങളുടെ എണ്ണം കൂടിയിരിക്കുകയാണ്. പരിക്കിന് മുമ്പുവരെ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവന് സാധിച്ചിരുന്നു. മികച്ച വേഗത്തോടെ ഫലപ്രദമായി പന്തെറിയാന്‍ സാധിച്ചിരുന്നു.എന്നാല്‍ വീണ്ടും പരിക്കേറ്റിരിക്കുകയാണ്. അവന്‍ വളരെ മെലിഞ്ഞിട്ടാണ് എന്നതാണ് പ്രശ്‌നം. അവന്റെ ശരീരത്തിലേക്ക് അല്‍പ്പം കൂടി ഭാരമെത്തുമ്പോള്‍ പെട്ടെന്ന് പരിക്കേല്‍ക്കുകയാണ്'- സല്‍മാന്‍ ബട്ട് പറഞ്ഞു.

salmanbutt

പുറത്തിനേറ്റ പരിക്കാണ് ഹര്‍ദിക്കിനെ പ്രയാസപ്പെടുത്തുന്നത്. ഏറെ നാള്‍ പന്തെറിയാതിരുന്ന ഹര്‍ദിക് അവസാന ശ്രീലങ്കന്‍ പര്യടനത്തിലൂടെ വീണ്ടും പന്തെറിയാന്‍ ആരംഭിച്ചെങ്കിലും പഴയ മികവ് കാട്ടാന്‍ സാധിച്ചില്ല. ബാറ്റിങ്ങിലും നിരാശപ്പെടുത്തി. പന്തെറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ ഹര്‍ദിക്കിനെ ടീമിലേക്ക് പരിഗണിക്കുന്നതില്‍ വലിയ കാര്യമില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ ഹര്‍ദിക് രണ്ടാം പാദത്തില്‍ നടത്തുന്ന പ്രകടനം വളരെ നിര്‍ണ്ണായകമായിരിക്കും.

<strong>IND vs ENG: ലീഡുയര്‍ത്താന്‍ ഇന്ത്യ, തിരിച്ചുവരാന്‍ ഇംഗ്ലണ്ട്, മൂന്നാം ടെസ്റ്റിന് നാളെ തുടക്കം</strong> IND vs ENG: ലീഡുയര്‍ത്താന്‍ ഇന്ത്യ, തിരിച്ചുവരാന്‍ ഇംഗ്ലണ്ട്, മൂന്നാം ടെസ്റ്റിന് നാളെ തുടക്കം

'ഹര്‍ദിക്കിന് ശരീരത്തില്‍ അല്‍പ്പം കൂടി മസിലുകള്‍ ആവിശ്യമാണ്.കഴിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ കൂടുതല്‍ മെച്ചപ്പെടാന്‍ അവന് സാധിക്കും. മികച്ച ബൗളിങ് ആക്ഷനാണ് ഹര്‍ദിക്കിന്റേത്. എന്നാല്‍ അവന്റെ പ്രവര്‍ത്തികള്‍ ശരീരം താങ്ങുന്നില്ല. അതിനാല്‍ത്തന്നെ അമിത ജോലിഭാരത്തിനാണ് നിയന്ത്രണം വരുത്തേണ്ടത്. ഹര്‍ദിക്കിനെ കപില്‍ ദേവുമായോ ഇമ്രാന്‍ ഖാനുമായോ താരതമ്യം ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ ഒന്നോര്‍ക്കണം. ഈ രണ്ട് പേര്‍ക്കും ഹര്‍ദിക്കിനെക്കാള്‍ കായികക്ഷമത ഉണ്ടായിരുന്നു. യുട്യൂബില്‍ ഇവരുടെ വീഡിയോ കാണുമ്പോള്‍ത്തന്നെ അത് മനസിലാകും.പരിശീലകരും ഫിറ്റ്‌നസ് ട്രയിനറും ഇതിനെക്കുറിച്ച് അവനോട് പറഞ്ഞ് മനസിലാക്കിക്കണം'- സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.

<strong>Also Read: IND vs ENG: 'വിജയ കൂട്ടുകെട്ടിനെ ശല്യം ചെയ്യേണ്ടതുണ്ടോ', ടീമില്‍ മാറ്റമില്ലെന്ന് സൂചന നല്‍കി കോലി</strong>Also Read: IND vs ENG: 'വിജയ കൂട്ടുകെട്ടിനെ ശല്യം ചെയ്യേണ്ടതുണ്ടോ', ടീമില്‍ മാറ്റമില്ലെന്ന് സൂചന നല്‍കി കോലി

Also Read: IPL2021: 'ആദ്യ പാദം കളിച്ചില്ല, എന്നാല്‍ രണ്ടാം പാദത്തില്‍ തിരിച്ചെത്തും', അഞ്ച് സൂപ്പര്‍ താരങ്ങളിതാAlso Read: IPL2021: 'ആദ്യ പാദം കളിച്ചില്ല, എന്നാല്‍ രണ്ടാം പാദത്തില്‍ തിരിച്ചെത്തും', അഞ്ച് സൂപ്പര്‍ താരങ്ങളിതാ

Also Read: IND vs ENG: ടെസ്റ്റ് റാങ്കിങ്ങില്‍ കോലി അഞ്ചാം സ്ഥാനത്ത്, 'അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയെന്ന്' പരിശീലകന്‍Also Read: IND vs ENG: ടെസ്റ്റ് റാങ്കിങ്ങില്‍ കോലി അഞ്ചാം സ്ഥാനത്ത്, 'അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയെന്ന്' പരിശീലകന്‍

Also Read: IND vs ENG: 'നായകനായതിനാല്‍ തന്റെ ദുര്‍ബലത മറച്ചുവെക്കുന്നില്ല', കോലി വലിയ മാതൃകയെന്ന് ഹോഗ്Also Read: IND vs ENG: 'നായകനായതിനാല്‍ തന്റെ ദുര്‍ബലത മറച്ചുവെക്കുന്നില്ല', കോലി വലിയ മാതൃകയെന്ന് ഹോഗ്

Also Read: IND vs ENG: ലീഡ്‌സില്‍ ഇന്ത്യക്ക് ജയിക്കണോ? ചെയ്യേണ്ടത് ഒറ്റ കാര്യം, ഉപദേശിച്ച് മുന്‍ താരങ്ങള്‍Also Read: IND vs ENG: ലീഡ്‌സില്‍ ഇന്ത്യക്ക് ജയിക്കണോ? ചെയ്യേണ്ടത് ഒറ്റ കാര്യം, ഉപദേശിച്ച് മുന്‍ താരങ്ങള്‍

Story first published: Tuesday, August 24, 2021, 21:17 [IST]
Other articles published on Aug 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X