Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈ താരങ്ങളുടെ ശമ്പളമറിയാം... മുന്നില്‍ രോഹിത്, പാണ്ഡ്യ ബ്രോസിനേക്കാള്‍ പിന്നില്‍ യുവി!!

മുംബൈ താരങ്ങളുടെ ശമ്പളമറിയാം | Oneindia Malayalam

മുംബൈ: ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പം ഐപിഎല്ലിലെ ഏറ്റവും വലിയ നേട്ടങ്ങള്‍ കൊയ്ത ടീമാണ് മുംബൈ ഇന്ത്യന്‍സ്. നിലവില്‍ മൂന്ന് കിരീടങ്ങളുമായി സിഎസ്‌കെയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ. കഴിഞ്ഞ സീസണില്‍ ആരാധകരെ നിരാശരാക്കേണ്ടി വന്നെങ്കിലും വരാനിരിക്കുന്ന പുതിയ സീസണില്‍ ശക്തമായ തിരിച്ചുവരവിന് കോപ്പ് കൂട്ടുകയാണ് മുന്‍ ചാംപ്യന്മാര്‍.

താരലേലത്തില്‍ സൂപ്പര്‍ താരങ്ങളായ യുവരാജ് സിങ്, ലസിത് മലിങ്ക എന്നിവരടക്കം മികച്ച കളിക്കാരെ കൊണ്ടു വന്ന് മുംബൈ ടീമിനെ കൂടുതല്‍ കരുത്തരാക്കിയിട്ടുണ്ട്. മുംബൈ ടീമിലെ മുഴുവന്‍ താരങ്ങളുടെയും ശമ്പളം എത്രയാണെന്നു നോക്കാം.

രോഹിത് തന്നെ മുന്നില്‍

രോഹിത് തന്നെ മുന്നില്‍

ക്യാപ്റ്റനും ടീമിന്റെ നെടുംതൂണുമായ രോഹിത് ശര്‍മ തന്നെയാണ് ശമ്പളത്തിന്റെ കാര്യത്തിലും മുംബൈയുടെ ഹീറോ. 15 കോടി രൂപയാണ് ഹിറ്റ്മാന്റെ ശമ്പളം.
രോഹിത് കഴിഞ്ഞാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ തൊട്ടുപിന്നിലുള്ളത് പാണ്ഡ്യ സഹോദരന്‍മാരാണ്.
11 കോടിയുമായി അനുജന്‍ ഹര്‍ദിക് പാണ്ഡ്യ മുന്നില്‍ നില്‍ക്കുമ്പോള്‍ ജ്യേഷ്ഠന്‍ ക്രുനാല്‍ പാണ്ഡ്യയുടെ പ്രതിഫലം 8.8 കോടി രൂപയാണ്.

ബുംറ, ഇഷാന്‍

ബുംറ, ഇഷാന്‍

രോഹിത്, പാണ്ഡ്യ സഹോദരന്‍മാര്‍ എന്നിവര്‍ കഴിഞ്ഞാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ മുംബൈയുടെ മിന്നും താരങ്ങള്‍ പേസര്‍ ജസ്പ്രീത് ബുംറയും വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനുമാണ്. മുംബൈ ബൗളിങിന്റെ കുന്തമുനയായ ബുംറയുടെ പ്രതിഫലം ഏഴു കോടി രൂപയാണ്.
6.2 കോടി രൂപയാണ് ഇഷാന്‍ ഏറ്റുവാങ്ങു ന്നത്. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡ് (5.4 കോടി), എവിന്‍ ലൂയിസ് (3.8 കോടി), ബരീന്ദര്‍ സ്രാന്‍ (3.4 കോടി), സൂര്യകുമാര്‍ യാദവ് (3.2 കോടി) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

യുവിക്ക് ഒരു കോടി മാത്രം

യുവിക്ക് ഒരു കോടി മാത്രം

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ യുവരാജ് സിങ് മറ്റു യുവതാരങ്ങളേക്കാള്‍ ഏറെ പിന്നിലാണ്. ഒരു കോടി രൂപയാണ് യുവിയുടെ പ്രതിഫലം. ലസിത് മലിങ്ക (2 കോടി), ബെന്‍ കട്ടിങ് (2.2 കോടി), ക്വിന്റണ്‍ ഡികോക്ക് (2.8 കോടി), രാഹുല്‍ ചഹര്‍ (1.9 കോടി), ജാസണ്‍ ബെറന്‍ഡോര്‍ഫ് (1.5 കോടി) എന്നിവരെല്ലാം യുവിയേക്കാള്‍ മുകളിലാണ്.
മുംബൈ ടീമില്‍ ഏറ്റവും കുറവ് പ്രതിഫലം വാങ്ങുന്നത് ആറു താരങ്ങളാണ്. 20 ലക്ഷം രൂപയാണ് ഇവരുടെ പ്രതിഫലം.

Story first published: Tuesday, February 5, 2019, 13:27 [IST]
Other articles published on Feb 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+