വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എനിക്ക് മഹിയെ കാണണം... ലൈവില്‍ വിളിച്ച് പറഞ്ഞ് സാക്ഷി, സിഎസ്‌കെ മാനേജറുടെ സഹായം ഇങ്ങനെ

By Vaisakhan MK

ദുബായ്: ഐപിഎല്ലിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കുകയാണ്. ഇത്തവണ സുഹൃത്തുക്കളും ഭാര്യമാരുമൊന്നും ഒപ്പമില്ലാതെയാണ് ടീമുകള്‍ യുഎഇയില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ലൈവ് സെഷനില്‍ രസകരമായൊരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ലൈവ് സെഷനില്‍ കമന്റ് ചെയ്തതോടെ സംഗതി ആകെ ചിരിയിലേക്ക് മാറി. എനിക്കിപ്പോള്‍ മഹിയെ കാണണമെന്നായിരുന്നു സാക്ഷിയുടെ ആദ്യ കമന്റ്. സിഎസ്‌കെ ടീം മാനേജര്‍ റസ്സല്‍ രാധാകൃഷ്ണനോടായിരുന്നു അഭ്യര്‍ത്ഥന.

1

ഇതോടെ ചെന്നൈ ടീം നിരയിലേക്ക് ക്യാമറ നീളുന്നുണ്ട്. ധോണി ബാറ്റ് ചെയ്യുന്നതും സിംഗിളെടുക്കുന്നതും കാണാം. ഇതിന് പിന്നാലെ സാക്ഷി നന്ദിയുമായെത്തി. നന്ദി, ഞാന്‍ അദ്ദേഹത്തെ കണ്ടുവെന്നായിരുന്നു കമന്റ്. സോഷ്യല്‍ മീഡിയയില്‍ ഈ കമന്റുകള്‍ വൈറലായി മാറി. ധോണി കളിക്കളത്തിലേക്ക് തിരിച്ചെത്തുന്ന മത്സരം കൂടിയാണിത്. ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്ക് ശേഷം ധോണി ഇതുവരെ ഒരു മത്സരവും കളിച്ചിട്ടില്ല. 14 മാസത്തോളം നീണ്ട കാത്തിരിപ്പാണിത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സുമായിട്ടാണ് ചെന്നൈ കൊമ്പുകോര്‍ക്കുന്നത്.

അതേസമയം ഒരിക്കല്‍ കൂടി ഐപിഎല്‍ കിരീടം നേടാനുള്ള മഹേന്ദ്ര സിംഗ് ധോണിയുടെ ആഗ്രഹത്തിന് തടസ്സങ്ങളുണ്ടാവുമെന്ന് സഞ്ജയ് ബാംഗര്‍ വ്യക്തമാക്കിയിട്ടുണ്ട്.. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് ഫീല്‍ഡിംഗിന്റെ കാര്യത്തിലാണ്. വയസ്സന്‍ പടയാണ് ധോണിക്കൊപ്പമുള്ളത്. കുറച്ച് സീനിയര്‍ താരങ്ങള്‍ ആ ടീമിലുണ്ട്. അങ്ങനെ നോക്കുമ്പോള്‍ മറ്റ് ടീമുകളെ അപേക്ഷിച്ച് അതിവേഗത്തില്‍ ഫീല്‍ഡിംഗ് സിഎസ്‌കെയ്ക്ക് സാധിക്കാതെ വരും. അവരുടെ ബൗളിംഗും ബാറ്റിംഗും ഒന്നിനൊന്ന് മെച്ചമാണ്. പക്ഷേ ഫീല്‍ഡിംഗ് ഇല്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നും ബാംഗര്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഡാഡീസ് ആര്‍മിയെന്നാണ് ഈ വര്‍ഷത്തെ ഐപിഎല്ലില്‍ അറിയപ്പെടുന്നത്. ടീമിലെ ഭൂരിഭാഗം താരങ്ങളും സീനിയേഴ്‌സ് ആയത് കൊണ്ടുള്ള വിളിപ്പേരാണിത്. ശരാശരി 31 വയസ്സ് എന്ന തോതിലാണ് ടീമിലെ ഓരോരുത്തരുടെയും പ്രായം. അതേസമയം ഇത്തവണ ചെന്നൈ അല്‍പ്പം സമ്മര്‍ദത്തിലാണ്. പ്രമുഖ താരങ്ങളായ സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിംഗും ഇത്തവണ കളിക്കുന്നില്ല. ഇവര്‍ രണ്ടുപേരും നേരത്തെ നാട്ടിലേക്ക് മടങ്ങിയതാണ്.

Story first published: Friday, September 18, 2020, 18:43 [IST]
Other articles published on Sep 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X