Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൈന നേവാളിന് വിരാട് കോലിയെപ്പോലെ അഗ്രസീവ് ആകാന്‍ മോഹം!

ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ വനിതകളുടെ കൂട്ടത്തില്‍ നിന്നുള്ള സൂപ്പര്‍ സ്റ്റാറാണ് സൈന നേവാള്‍. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടമാണ് ഹൈദരാബാദില്‍ നിന്നുളള ഈ സുന്ദരി ഏറ്റവും ഒടുവില്‍ തന്റെ ഷെല്‍ഫിലെത്തിച്ചിരിക്കുന്നത്. ലോക രണ്ടാം നമ്പര്‍ താരമായ ചെനയുടെ സുന്‍ യുവിനെയാണ് ഫൈനലില്‍ സൈന വീഴ്ത്തിയത്. എട്ടാം നമ്പര്‍ താരമായ സൈനയുടെ ഈ കിരീട നേട്ടം റിയോ ഒളിംപ്ക്‌സില്‍ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

കിരീട നേട്ടത്തിന് പിന്നാലെ സൈനയ്ക്ക് നാലുപാട് നിന്നും അഭിനന്ദനങ്ങളും എത്തി. ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു സൈനയ്ക്ക് ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചവരില്‍ പ്രമുഖന്‍. കണ്‍ഗ്രാജുലേഷന്‍സ് സൈന എന്നായിരുന്നു കോലിയുടെ സന്ദേശം. സൈനയുടെ വിജയത്തില്‍ സന്തോഷമുണ്ടെന്നും പ്രൗഡ് ഇന്ത്യന്‍ എന്ന ഹാഷ് ടാഗുമിട്ട് ട്വീറ്റ് ചെയ്ത സന്ദേശത്തില്‍ കോലി പറഞ്ഞു.

saina-kohli

ഇതിന് നന്ദി പറഞ്ഞുകൊണ്ടുള്ള സന്ദേശത്തിലായിരുന്നു സൈന കോലിയെപ്പോലെ അഗ്രസീവ് ആകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. നിങ്ങളെപ്പോലെ കൂടുതല്‍ അഗ്രഷന്‍ വേണം, കൂടുതല്‍ കളികള്‍ ജയിക്കണം. താന്‍ അതിന് വേണ്ടിയുള്ള കഠിന ശ്രമത്തിലാണ്. താങ്ക് യൂ സോ മച്ച് - സൈന എഴുതി. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയിട്ടുണ്ട് സൈന. നിലവില്‍ ലോക എട്ടാം നമ്പറിലുള്ള സൈന റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മുന്‍ നിര പ്രതീക്ഷകളിലൊന്നാണ്.

Story first published: Tuesday, June 14, 2016, 12:45 [IST]
Other articles published on Jun 14, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+