For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വൃദ്ധിമാന്‍ സാഹ ഡബിള്‍ സെഞ്ചുറി അടിച്ച് ജയിപ്പിച്ചു.. ഇനി ഇന്ത്യയുടെ കീപ്പറാകാന്‍ ആരും കൊതിക്കണ്ട!

By Muralidharan

മുംബൈ: വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയുടെ കന്നി ഇരട്ടസെഞ്ചുറിയുടെ മികവില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് ഇറാനി ട്രോഫി ക്രിക്കറ്റ് കിരീടം. രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ഗുജറാത്തിനെതിരെ ജയിക്കാന്‍ 379 റണ്‍സിന്റെ കൂറ്റന്‍ ടോട്ടല്‍ പിന്തുടരവേയാണ് സാഹ ഇരട്ടസെഞ്ചുറിയോടെ താരമായത്. 26 ഫോറും 1 സിക്‌സും അടങ്ങിയതാണ് സാഹയുടെ ഇന്നിംഗ്‌സ്.

Read Also: എംഎസ് ധോണി പോട്ടെ, ഇതാ അനദര്‍ ധോണി, കേദാര്‍ ജാദവ് എന്ന മാച്ച് ഫിനിഷര്‍!

കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ബാറ്റിംഗ് തുടങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യക്ക് മോശം തുടക്കമാണ് കിട്ടിയത്. ഓപ്പണര്‍ അഖില്‍ 20 റണ്‍സിനും അഭിനവ് മുകുന്ദ് 19 റണ്‍സിനും ഔട്ടായി. മലയാളി താരം കരുണ്‍ നായര്‍, മനോജ് തിവാരി എന്നിവരും ഏഴ് റണ്‍സ് വീതം എടുത്ത് ഔട്ടായതോടെ റെസ്റ്റ് ഓഫ് ഇന്ത്യ ശരിക്കും ഞെട്ടി. എന്നാല്‍ സാഹയ്‌ക്കൊപ്പം ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര കൂടി ചേര്‍ന്നതോടെ കളി വീണ്ടും തിരിഞ്ഞു.

saha

203 റണ്‍സെടുത്ത് സാഹ പുറത്താകാതെ നിന്നപ്പോള്‍ പൂജാരയുടെ സമ്പാദ്യം പുറത്താകാതെ 116 റണ്‍സായിരുന്നു. പൂജാരയുടെ മുപ്പത്തിയേഴാം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ് ഇത്. ഇരുവരും ചേര്‍ന്നുള്ള അഭേദ്യമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി 316 റണ്‍സ് കണ്ടെത്തി. ഗുജറാത്തിന് വേണ്ടി ഹര്‍ദിക് പട്ടേല്‍ രണ്ടും കരണ്‍ പട്ടേല്‍ ഒന്നും റണ്‍സെടുത്തു.

Read Also: ലക്ഷ്മി നായരും ജോണ്‍ ബ്രിട്ടാസും തമ്മില്‍ എന്താണ് കണക്ഷന്‍? ലക്ഷ്മി നായര്‍ 'വടയക്ഷി'യെന്ന് സോഷ്യല്‍ മീഡിയ!

എം എസ് ധോണി ടെസ്റ്റില്‍ നിന്നും വിരമിച്ചതിന് പിന്നാലെയാണ് വൃദ്ധിമാന്‍ സാഹ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിച്ചത്. ടീമില്‍ സ്ഥിരമായതോടെ സാഹ സെഞ്ചുറി അടക്കം ചില മികച്ച ഇന്നിംഗ്‌സുകള്‍ കളിച്ചിരുന്നു. കീപ്പിങില്‍ മികവ് കാട്ടുന്ന സാഹ ഈ മികവ് ബാറ്റിംഗില്‍ കൂടി കാണിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഇടം കിട്ടാന്‍ സഞ്ജു സാംസണും റിഷഭ് പന്തും മറ്റും ഇനിയും കാത്തിരിക്കേണ്ടിവരും.

Story first published: Tuesday, January 24, 2017, 18:00 [IST]
Other articles published on Jan 24, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+