ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: സാഹയ്ക്ക് നഷ്ടമായേക്കും; പകരം എത്തുക വെടിക്കെട്ട് താരമോ?
ലണ്ടന്‍: ഏകദിന പരമ്പരയ്ക്കു പിന്നാലെ അരങ്ങേറുന്ന അഞ്ച് മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃഥിമാന്‍ സഹായ്ക്ക് നഷ്ടമായേക്കും. ഐപിഎല്‍ മല്‍സരത്തിനിടെ കൈയിലെ തള്ളവിരലിനേറ്റ പരിക്കില്‍ നിന്ന് സാഹ ഇതുവരെ മോചിതനാവാത്തതാണ് കാരണം.

ഇതോടെ സാഹയ്ക്കു പകരം വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ്കീപ്പറുമായ ദിനേഷ് കാര്‍ത്തിക് ടീമിലിടം പിടിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. സമീപകാലത്തെ കാര്‍ത്തികിന്റെ മികച്ച ഫോം മറ്റൊരു വിക്കറ്റ് കീപ്പറായ പാര്‍ഥീവ് പട്ടേലിനെ പിന്നിലാക്കുന്നതാണ്. നേരത്തെ, സാഹയുടെ അഭാവത്തില്‍ ബംഗ്ലാദേശിനെതിരേ കാര്‍ത്തികിനാണ് ഇന്ത്യ അവസരം നല്‍കിയിരുന്നത്.
Story first published: Monday, July 16, 2018, 16:56 [IST]
Other articles published on Jul 16, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications