ബെംഗളൂരു: ടീം ഇന്ത്യയ്ക്ക് ടെസ്റ്റ് മത്സരങ്ങളില്‍ തല്‍ക്കാലം വൃദ്ധിമാന്‍ സാഹ തന്നെയാകും ഒന്നാം നമ്പര്‍ കീപ്പര്‍. ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ സാഹ തന്നെയാകും കീപ്പര്‍ എന്നാണ് കോലി പറയുന്നത്. ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് സ്‌പെഷലിസ്റ്റ് കീപ്പര്‍ കൂടിയേ തീരൂ. സാഹയ്ക്ക് തന്നെയാണ് ഇക്കാര്യത്തില്‍ മുന്‍ഗണന.
Read Also: വീട്ടമ്മ ശരീരം വില്‍ക്കുന്നെന്ന് ഫോട്ടോ സഹിതം ഫേസ്ബുക്കില്‍.. തരികിട സാബുവിന് പൊങ്കാല....
പാര്‍ട്ട് ടൈം കീപ്പറായ കെ എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും എന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു കോലി. രാഹുല്‍ കളിക്കുകയാണെങ്കില്‍ അത് ഓപ്പണറുടെ റോളിലായിരിക്കും. ഓപ്പണറായോ ഓപ്പണര്‍മാര്‍ക്ക് ബാക്ക് അപ്പായോ ആണ് രാഹുല്‍ കളിക്കുക. ബാറ്റിംഗ് കോംപിനേഷനില്‍ തീരുമാനം എടുക്കേണ്ടത് ടീം മാനേജ്‌മെന്റ് ആണ്. എന്നാല്‍ കീപ്പറുടെ കാര്യത്തില്‍ സാഹ തന്നെയാണ് ഫസ്റ്റ് ചോയിസ്.

നിലവാരമുള്ള കീപ്പറാണ് സാഹ. മാത്രമല്ല വൃദ്ധിമാന്‍ സാഹയുടെ ബാറ്റിംഗ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട് - കോലി പറയുന്നു. വിരാട് കോലിയുടെ ഐ പി എല്‍ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ താരമാണ് കെ എല്‍ രാഹുല്‍. ഐ പി എല്ലില്‍ ഈ സീസണില്‍ ബാംഗ്ലൂരിന്റെ വിക്കറ്റ് കീപ്പറും രാഹുല്‍ ആയിരുന്നു. കര്‍ണാടക രഞ്ജി ടീമംഗമായ രാഹുല്‍, വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി വിശേഷിക്കപ്പെടുന്ന ബാറ്റ്‌സ്മാനുമാണ്.
വിരാട് കോലിയുടെ വൃദ്ധിമാന്‍ സാഹയോടുള്ള പ്രിയം നിമിത്തം പണി കിട്ടുക മലയാളി വിക്കറ്റ് കീപ്പറായ സഞ്ജു സാംസണടക്കമുള്ള യുവ താരങ്ങള്‍ക്കാണ്. ഇന്ത്യന്‍ ടീമില്‍ അവസരം കാത്തിരിക്കുന്ന യുവതാരങ്ങളില്‍ പ്രമുഖനാണ് സഞ്ജു. ധോണി വിരമിച്ചതോടെ സഞ്ജു സാംസൺ ടീമില്‍ എത്തുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. ക്യാപ്റ്റന്‍സി ഏറ്റെടുത്തപ്പോള്‍ മുതല്‍ കീപ്പറെന്ന നിലയില്‍ കോലി വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത് ബംഗാള്‍ താരമായ സാഹയിലാണ്.