വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സാഫ് കപ്പ്: നേപ്പാളിനെ ഒരു ഗോളിന് തോല്‍പ്പിച്ച് ശ്രീലങ്ക

By Athul

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോളിലെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നേപ്പാളിനെ ശ്രീലങ്ക മുട്ടുകുത്തിച്ചത്. ജയത്തോടെ ശ്രീലങ്കയ്ക്ക് വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കി.

മത്സരം ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും ഇന്‍ജുറി ടൈമില്‍ നേടിയ ഗേളിലൂടെ ശ്രീലങ്ക ജയം സ്വന്തമാക്കുകയായിരുന്നു.

 കളിച്ചത് നേപ്പാള്‍

കളിച്ചത് നേപ്പാള്‍

മുന്‍ ചാമ്പ്യന്‍മാരായ ലങ്കയെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് നേപ്പാള്‍ പുറത്തെടുത്തത്. കളി ആരംഭിച്ചത് മുതല്‍ പന്ത് നേപ്പാളിന്റെ കൈവശമായിരുന്നു. എന്നാല്‍ ഇന്‍ജുറി ടൈമില്‍ പ്രതിരോധത്തില്‍ വന്ന പിഴവാണ് മത്സരം നേപ്പാളിന്റെ കൈയ്യില്‍ നിന്ന് വഴുതിപോകാന്‍ ഇടയാക്കിയത്.

തണുത്ത കളി

തണുത്ത കളി

ഐഎസ്എല്ലിന്റെ വേഗവും താളവും കണ്ട കാണികള്‍ക്ക് ഇത് തണുത്ത കളിയായിരുന്നു. മത്സരത്തിലെ ആക്രമണത്തിന്റെ കുറവും പന്തടക്കം ഇല്ലായ്മയും എടുത്തുപറയേണ്ടതാണ്. ഇരുടീമുകളും വിരസമായ കളിയാണ് കാഴ്ച വച്ചത്.

ഭാഗ്യത്തിന്റെ അകമ്പടിയില്‍ ലങ്ക

ഭാഗ്യത്തിന്റെ അകമ്പടിയില്‍ ലങ്ക

ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ലങ്ക ചിത്രത്തിലേ ഇല്ലായിരുന്നു. എന്നാല്‍ അധികസമയത്ത് വലതു വിങ്ങില്‍ നിന്ന് കാവിണ്ടു ഇഷാന്‍ നല്‍കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ നേപ്പാള്‍ പ്രതിരോധം വരുത്തിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. പന്ത് ലഭിച്ച മുഹമ്മദ് റിഫ്‌നാസ് വലയിലേക്ക് നിറയോഴിക്കുകയായിരുന്നു.

 ജേഴ്‌സിയിലും സാമ്യം

ജേഴ്‌സിയിലും സാമ്യം

ഗ്രൗണ്ടില്‍ കളിക്കാനിറങ്ങിയ ഇരുടീമുകളേയും കണ്ട് കാണികള്‍ അമ്പരന്നു. ഇതില്‍ ഏതാണ് നേപ്പാള്‍, ഏതാണ് ശ്രീലങ്ക എന്ന് തിരിച്ചറിയാന്‍ ആകുന്നില്ല. ഇത് കാണികളെ മാത്രമല്ല കളിക്കാരേയും ബാധിച്ചു അതോടെ രണ്ടാം പകുതിയില്‍ നീല നിറത്തിലുള്ള ജെഴ്‌സി ഇട്ടാണ് നേപ്പാള്‍ കളിക്കാനിറങ്ങിയത്.

പുതിയ ഗ്രൗണ്ടിലെ ആദ്യ കളി

പുതിയ ഗ്രൗണ്ടിലെ ആദ്യ കളി

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ആന്താരാഷ്ട്ര മത്സരമായിരുന്നു ശ്രീലങ്ക, നേപ്പാള്‍ മത്സരം. ഗ്രൗണ്ട് രാജ്യാന്തര നിലവാരമാണ് പുലര്‍ത്തിയത്.

ഗോളിയുടെ മികവ്

ഗോളിയുടെ മികവ്

ലങ്കന്‍ പ്രതിരേധ നിരയിലേക്ക് പലകുറി ഇരച്ചുകയറാന്‍ നേപ്പാളിനായെങ്കിലും ഗോളിയുടെ മികവ് ഗോള്‍ നേടുന്നതില്‍ നിന്നും അവരെ തടഞ്ഞു. നേപ്പാളിന്റെ ഉറച്ച ഗോളവസരങ്ങള്‍ പോലും ലങ്കന്‍ ഗോളി തട്ടിയകറ്റി.

ഗോള്‍ ആഘോഷത്തിലും മഞ്ഞക്കാര്‍ഡ്

ഗോള്‍ ആഘോഷത്തിലും മഞ്ഞക്കാര്‍ഡ്

പ്രതീക്ഷിക്കാതെ ലഭിച്ച ഗോള്‍ ലങ്കന്‍ താരങ്ങള്‍ മതിമറന്നാണ് ആഘോഷിച്ചത്. ഗോള്‍ നേടിയ റിഫ്‌നാസ് ഗോള്‍ ആഘോഷിക്കാനായി തന്റെ ജെഴ്‌സി ഊരിയതിന് മഞ്ഞക്കാര്‍ഡ് വാങ്ങിക്കൊടുത്തു.

 സംഘാടനത്തില്‍ പിഴവ്

സംഘാടനത്തില്‍ പിഴവ്

രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയത്തിലാണ് മത്സരങ്ങല്‍ നടക്കുന്നതെങ്കിലും സംഘാടനത്തില്‍ വരുത്തുന്ന പിഴവുകള്‍ സാഫ് കപ്പിന്റെ നിറം കെടുത്തുന്നുണ്ട്. ഇതിനെതിരെ ടീമുകള്‍ കഴിഞ്ഞ ദിവസം പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു.

Story first published: Thursday, December 24, 2015, 10:43 [IST]
Other articles published on Dec 24, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X