Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനെ 'വിരമിപ്പിച്ച' പാക് സ്പിന്നര്‍ സയീദ് അജ്മല്‍ വിരമിക്കുന്നു....

കറാച്ചി: ഇന്ത്യയുടെ സൂപ്പര്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കറെ ഏകദിനത്തില്‍ നിന്നും വിരമിപ്പിച്ച പാക് ഓഫ് സ്പിന്നര്‍ സയീദ് അജ്മല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങുന്നു. ബൗളിംഗ് ആക്ഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങളും ഫോമില്ലായ്മയുമാണ് പാകിസ്താന്റെ പ്രധാന സ്പിന്നറായ അജ്മലിന്റെ കരിയറിന് അന്ത്യമിടുന്നത്. കൈമടക്കിയേറ് വിവാദമായതിനെ തുടര്‍ന്ന് പല തവണ അജ്മല്‍ പാക് ടീമിന് പുറത്തായിരുന്നു.

വിസ്ഡന്‍ ഇന്ത്യയുടെ വെബ്‌സൈറ്റിനോട് സംസാരിക്കവേയാണ് സച്ചിന്റെ ഏകദിന കരിയറിന് അന്ത്യമിട്ടത് താനാണെന്ന് അജ്മല്‍ അവകാശവാദം ഉന്നയിച്ചത്. ധാക്കയില്‍ നടന്ന ഏഷ്യാകപ്പില്‍ സച്ചിനെ പുറക്കത്താക്കിയതുമായി ബന്ധപ്പെട്ടായിരുന്നു അജ്മലിന്റെ തമാശ കമന്റ്. ഈ ഇന്നിംഗ്‌സോടെ സച്ചിന്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചു. എന്നാല്‍ അജ്മലിന്റെ തമാശ അത്രയ്ക്കങ്ങോട്ട് ഏറ്റില്ല. രൂക്ഷമായ വിമര്‍ശനമാണ് അജ്മലിന് ഏല്‍ക്കേണ്ടിവന്നത്.

saeedajmal-new

ഒരു കാലത്ത് പാകിസ്താന്റെ സ്പിന്‍ ആക്രമണത്തിന്റെ കുന്തമുനയായിരുന്ന അജ്മലിന് ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും തിളങ്ങാന്‍ പറ്റുന്നില്ല. ഫൈസലാബാദിന് വേണ്ടി കഴിഞ്ഞ മത്സരത്തില്‍ അജ്മല്‍ ഇറങ്ങിയിരുന്നില്ല. ഇത് വിരമിക്കലിന്റെ സൂചനയാണ് എന്നാണ് വാര്‍ത്താ ഏജന്‍സിയായ പി ടി ഐക്ക് കിട്ടിയ റിപ്പോര്‍ട്ടുകള്‍.

രിയറിന്റെ ഈ ഘട്ടത്തില്‍ ബൗളിങ് ആക്ഷന്‍ മാറ്റേണ്ടി വന്നതാണ് അജ്മലിന് തിരിച്ചടിയായത് എന്നാണ് കരുതപ്പെടുന്നത്. 37 കാരനായ അജ്മലിന്റെ ദൂസര ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഏറെ പ്രശ്‌നമുണ്ടാക്കുന്നതാണ്.

Story first published: Tuesday, September 15, 2015, 13:31 [IST]
Other articles published on Sep 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+