വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിലക്കണം, ശ്രീലങ്കന്‍ താരങ്ങള്‍ക്ക് എതിരെ രോഷം കൊണ്ട് സയിദ് അജ്മല്‍

ഇസ്‌ലാമബാദ്: സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടി പാക് പര്യടനത്തില്‍ നിന്നും പിന്മാറുന്ന വിദേശ താരങ്ങളെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്നും വിലക്കണമെന്ന് സയീദ് അജ്മല്‍. കറാച്ചിയിലും ലാഹോറിലും നടക്കാനിരിക്കുന്ന ഏകദിന, ട്വന്റി-20 പരമ്പരകളില്‍ നിന്നും പത്തു ശ്രീലങ്കന്‍ താരങ്ങള്‍ പിന്മാറിയതാണ് താരത്തെ ചൊടിപ്പിച്ചത്.

സുരക്ഷാ കാരണം പറഞ്ഞ് ശ്രീലങ്കന്‍ താരങ്ങള്‍ പിന്മാറിയ സംഭവം ഏറെ നിരാശജനകമാണ്. പാക്കിസ്ഥാനിലെ സ്ഥിതിഗതികള്‍ ഏറെ പുരോഗമിച്ചു. സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ ഗവണ്‍മെന്റ് ഒരിക്കലും മറ്റു രാജ്യങ്ങളെ മത്സരങ്ങള്‍ക്കായി ക്ഷണിക്കില്ലെന്ന് അജ്മല്‍ ചൂണ്ടിക്കാട്ടി.

ടി20യില്‍ കേമന്‍ കോലിയോ, രോഹിത്തോ? എല്ലാം കണക്കുകള്‍ പറയും... തകര്‍പ്പന്‍ പ്രകടനംടി20യില്‍ കേമന്‍ കോലിയോ, രോഹിത്തോ? എല്ലാം കണക്കുകള്‍ പറയും... തകര്‍പ്പന്‍ പ്രകടനം

പാക് മണ്ണില്‍ കളിക്കാന്‍ വിസമ്മതിക്കുന്ന ടീമുകള്‍ക്കും താരങ്ങള്‍ക്കും എതിരെ ശക്തമായ നിലപാടെടുക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനോട് താരം ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ വരുന്ന ശ്രീലങ്കന്‍ താരങ്ങള്‍ പാക് പര്യടനത്തില്‍ പങ്കുചേരണമെന്നാണ് അജ്മലിന്റെ പക്ഷം. ഇനി ഇവരിലാരെങ്കിലും കളിക്കാന്‍ വിസമ്മതിച്ചാല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്നും അതത് താരങ്ങളെ വിലക്കണമെന്നും പാക് സ്പിന്നര്‍ ചൂണ്ടിക്കാട്ടി.

സയീദ് അജ്മൽ

സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ഒരിക്കലും ശ്രീലങ്കയില്‍ ചെന്ന് കളിക്കാതിരുന്നിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി പാക് മണ്ണില്‍ രാജ്യാന്തര, ട്വന്റി-20 മത്സരങ്ങള്‍ നടക്കുന്നുണ്ട്. ഈ അവസരത്തില്‍ ശ്രീലങ്കന്‍ താരങ്ങള്‍ പിന്മാറുന്നത് നിരാശപ്പെടുത്തുണ്ടെന്ന് താരം വ്യക്തമാക്കി.

ഇതേസമയം, ശ്രീലങ്കന്‍ താരങ്ങളുടെ പിന്മാറ്റത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ഷാഹിദ് അഫ്രീദിയുടെ വാദത്തോട് യോജിക്കാന്‍ സയിദ് അജ്മല്‍ തയ്യാറല്ല. 2009 -ല്‍ ലാഹോറില്‍ വെച്ച് ശ്രീലങ്കന്‍ താരങ്ങള്‍ സഞ്ചരിച്ച ബസിന് നേരെ ആയുധധാരികള്‍ അക്രമം നടത്തിയതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ലോകത്ത് പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടത്. എന്തായാലും പാക് പര്യടനം നടത്താന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. സെപ്തംബര്‍ 25 -നാണ് ലങ്കന്‍ ടീം കറാച്ചിയില്‍ എത്തുക.

Story first published: Friday, September 20, 2019, 17:23 [IST]
Other articles published on Sep 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X