ദുബായ്: ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഷെയ്ന്‍ വോണ്‍ എന്നിവര്‍ നേതൃത്വം കൊടുക്കുന്ന പുതിയ ക്രിക്കറ്റ് ലീഗിന് ഐ സി സിയുടെ അനുമതി. ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ ലീഗ് എന്ന് തല്‍ക്കാലം അറിയപ്പെടുന്ന ലീഗുമായി ബന്ധപ്പെട്ട് സച്ചിനും വോണും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അധികാരികളെ കണ്ടു. ലീഗിന് ഐ സി സിയുടെ അനുമതി കിട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷം അവസാനം അമേരിക്കയിലാകും ഈ ടൂര്‍ണമെന്റിന്റെ തുടക്കമാകുക. ഗെയിം ഈസ് ഓണ്‍ എന്നാണ് ഐ സി സി ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സച്ചിനും വോണും പ്രതികരിച്ചത്. #SachinversusWarne എന്ന ഹാഷ്ടാഗുമായി സച്ചിനും വോണും മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പോസ്റ്റും ഇട്ടു.

സച്ചിനും താനും ബോക്‌സര്‍മാരെ പോലെ പോസ് ചെയ്ത ഒരു ചിത്രമാണ് ഈ പോസ്റ്റിനൊപ്പം വോണ്‍ ട്വിറ്ററിലിട്ടത്. ഷെയ്ന്‍ വോണിനെ വെല്ലുവിളിക്കാന്‍ കാത്തിരിക്കുന്നു എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്. സച്ചിനും വോണും കൂടി പുതിയ കളി തുടങ്ങാന്‍ പോകുന്ന കാര്യം ദി ഓസ്‌ട്രേലിയന്‍ ദിനപ്പത്രമാണ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തത്.
സച്ചിനും വോണിനും പുറമേ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ തുടങ്ങിയവരും ഈ ലീഗിനെത്തും. ലീഗിന്റെ ആളുകള്‍ തന്നെ ബന്ധപ്പെട്ടതായി മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേള ജയവര്‍ധനെ നേരത്തെ പറഞ്ഞിരുന്നു.