Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനല്ല സൗത്താഫ്രിക്ക: സച്ചിന്റെ മുന്നറിയിപ്പ്

സിഡ്‌നി: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് സച്ചിന്‍ തെണ്ടുല്‍ക്കറുടെ മുന്നറിയിപ്പ്. പാകിസ്താനെ തോല്‍പിച്ച ആത്മവിശ്വാസമൊക്കെ നല്ലത് തന്നെ എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല എന്നാണ് ബാറ്റിംഗ് ഇതിഹാസം ധോണിയോടും കൂട്ടരോടും പറയുന്നത്.

ദക്ഷിണാഫ്രിക്ക പാകിസ്താനെക്കാള്‍ വളരെ വളരെ നല്ല ടീമാണ് എന്നാണ് സച്ചിന്റെ നിരീക്ഷണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സിംഗിളുകള്‍ എടുക്കുന്നത് അത്ര എളുപ്പമാകില്ല. അവരുടെ സ്പീഡ് ഭയങ്കരമാണ്. നല്ല ശക്തിയില്‍ ഏറ് വരും. ഫീല്‍ഡിംഗില്‍ അവര്‍ പാകിസ്താനെക്കാള്‍ എത്രയോ മിടുക്കന്മാരാണ്. നല്ല ഓപ്പണിംഗ് പാര്‍ട്ണര്‍ഷിപ്പും വിക്കറ്റിനിടയില്‍ മികച്ച ഓട്ടവുമുണ്ടെങ്കില്‍ ഇന്ത്യക്ക് സാധ്യതയുണ്ടെന്നാണ് സച്ചിന്‍ പറയുന്നത്.

sachin

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ പേടിക്കേണ്ടത് ഡെയ്ല്‍ സ്റ്റെയ്‌നെയാണ് എന്നാണ് സച്ചിന്റെ അഭിപ്രായം. സ്റ്റെയ്‌നാണ് അവരുടെ സ്‌ട്രൈക്ക് ബൗളര്‍. വിശ്വസിക്കാന്‍ പറ്റാത്ത വിധം മികച്ച ബൗളറാണ് അയാള്‍. കരുതിക്കൂട്ടിയുള്ള ഷോട്ടുകള്‍ സ്‌റ്റെയ്‌നെതിരെ കളിക്കാന്‍ പറ്റില്ല. ചിലപ്പോള്‍ അയാള്‍ക്കും ഓഫ് ഡേ ഉണ്ടാകും - സച്ചിന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ആശ്വസിപ്പിക്കുന്നു.

രോഹിത് ശര്‍മയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ കൊടുക്കണമെന്നും സച്ചിന്‍ പറഞ്ഞു. ഇന്ത്യക്ക് ലോകകപ്പ് കിട്ടാന്‍ നല്ല സാധ്യതയുണ്ട്. ഓസ്‌ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും നിലവാരത്തിലാണ് ഇന്ത്യ. കപ്പ് ജയിക്കണമെങ്കില്‍ കൂട്ടായ പ്രയത്‌നം വേണം. ഒന്നോ രണ്ടോ കളിക്കാര്‍ നല്ല രീതിയില്‍ കളിച്ചതുകൊണ്ടായില്ല.

Story first published: Tuesday, February 17, 2015, 15:39 [IST]
Other articles published on Feb 17, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+