ആരാധകര്‍ പിന്തുണയ്ക്കണമെന്ന് സച്ചിന്‍
മുംബൈ: തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്ക് യാത്ര തുടരുന്ന ഇന്ത്യന്‍ ക്രിക്കറ്റിനെ ആരാധകര്‍ കൈവിടരുതെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. കുഴപ്പം ഇന്ത്യന്‍ ടീമിന്റെതല്ലെന്നും മോശം ഫോം മാറി ടീം തിരിച്ചുവരുമെന്നും സച്ചിന്‍ കരുതുന്നു. പ്രഗത്ഭരായ താരങ്ങളാണ് ഇന്ത്യയുടേത്. എപ്പോഴും ആരാധകര്‍ പ്രതീക്ഷിക്കുന്നത് പോലെയുള്ള ഫലം നല്‍കാന്‍ ടീമിന് കഴിഞ്ഞു എന്ന് വരില്ല.
വിജയിക്കുമ്പോള്‍ ടീമിന് ആത്മവിശ്വാസമുണ്ടാകും. എന്നാല്‍ തോല്‍ക്കുമ്പോള്‍ കഥ അതല്ല. തോല്‍ക്കുമ്പോഴാണ് ടീമിന് ആരാധകരുടെ പിന്തുണ ആവശ്യം. ആരാധകര്‍ ഒപ്പമുണ്ട് എന്നത് ഏത് ടീമിനും ആത്മവിശ്വാസം പകരും. ടീം ഇന്ത്യയെക്കുറിച്ച് എനിക്ക് നല്ല വിശ്വാസമുണ്ട്. നമ്മുടെ സമയം വരും - സച്ചിന്‍ പറഞ്ഞു. സച്ചിന്റെ മുഖം ആലേഖനം ചെയ്ത വെള്ളിനാണയങ്ങള്‍ മുംബൈയില്‍ പുറത്തിറക്കി.

ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക് ഇന്‍ഫോ ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷനായി സച്ചിനെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. ജാക് കാലിസ്, ഷെയ്ന്‍ വോണ്‍ എന്നിവരെ പിന്തള്ളിയാണ് സച്ചിന്‍ ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷനായി തിരഞ്ഞെടുക്കപ്പെട്ടത്. 1993 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തിലെ പ്രകടനമാണ് സച്ചിനെ ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷനാക്കിയത്.
ക്രിക്കറ്റിനെ നിലനിര്‍ത്തുന്നതിന് വേണ്ടി കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഐ സി സി തയ്യാറാകണമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറഞ്ഞു. ട്വന്റി - 20 ക്രിക്കറ്റിന്റെ വരവോടെ ടെസ്റ്റ് മത്സരങ്ങളില്‍ കൂടുതല്‍ റിസള്‍ട്ട് ഉണ്ടാകുന്നുണ്ട്. രണ്ട് തരം കളികളും പരസ്പരം സഹായിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications