Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയല്ല കേമന്‍ സച്ചിന്‍ തന്നെ, ഈ കണക്കുകള്‍ കൂടി ഒന്ന് നോക്കൂ...

സച്ചിന്‍ തെണ്ടുല്‍ക്കറാണോ വിരാട് കോലിയാണോ മികച്ച കളിക്കാരന്‍ എന്നാണ് ക്രിക്കറ്റ് ആരാധകരുടെ ചോദ്യം. സെഞ്ചുറി നേട്ടത്തിലും റണ്‍വേട്ടയിലും കോലി സച്ചിനെ മറികടക്കും എന്നാണ് പരക്കെ കരുതപ്പെടുന്നത്. 27 വയസ്സുണ്ടായിരുന്നപ്പോള്‍ സച്ചിന്‍ നേടിയ നേട്ടങ്ങളെല്ലാം കോലി 27 വയസ്സില്‍ മറികടന്നു. ഏകദിനത്തിലും ട്വന്റി 20 ക്രിക്കറ്റിലും സച്ചിനെക്കാള്‍ എത്രയോ വേഗത്തിലാണ് കോലിയുടെ പോക്ക്. ടെസ്റ്റിലാണ് സച്ചിന് മേല്‍ക്കൈ.

സമ്മര്‍ദ്ദഘട്ടത്തില്‍ സച്ചിനെക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണ് കോല് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ചേസിങില്‍ കോലി സച്ചിനെക്കാള്‍ എത്രയോ മുന്നിലാണ് എന്ന് മുന്‍ ക്യാപ്റ്റനും സച്ചിന്റെ ഓപ്പണിങ് പാര്‍ട്ണറുമായ സൗരവ് ഗാംഗുലി തന്നെ അടുത്തിടെ പറഞ്ഞു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമാണോ സച്ചിന് കോലിയെക്കാള്‍ മുന്നില്‍, അല്ല, നോക്കൗട്ട് മത്സരങ്ങളിലും സച്ചിന്‍ തന്നെയാണ് കേമന്‍ എന്ന് ഈ കണക്കുകള്‍ പറയുന്നു

sachin-kohli

ഓസ്‌ട്രേലിയയ്‌ക്കെതിരെ 47 പന്തില്‍ 89 റണ്‍സെടുത്ത് കോലി കളി ജയിപ്പിച്ചതോടെയാണ് സച്ചിനോ കോലിയോ എന്ന ചോദ്യം മുന്‍താരങ്ങളും ചോദിച്ച് തുടങ്ങിയത്. തൊട്ടടുത്ത സെമിഫൈനലില്‍ കോലി വീണ്ടും സ്‌കോര്‍ ചെയ്തു. പക്ഷേ ഇന്ത്യ കളി തോറ്റ് ലോകകപ്പിന് പുറത്തായി. 25 വര്‍ഷം ക്രിക്കറ്റ് കളിച്ച സച്ചിന്‍ ഒരേയൊരു ട്വന്റി 20 മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ. അതുകൊണ്ട് ഇരുവരും ഒരേപോലെ കളിച്ചിട്ടുള്ള ഏകദിനങ്ങളിലെ കണക്കുകള്‍ എടുക്കാം.

51 ഇന്നിംഗ്‌സുകളാണ് സച്ചിന്‍ നോക്കൗട്ട് മത്സരങ്ങളില്‍ കളിച്ചിട്ടുള്ളത്. 2431 റണ്‍സെടുത്തു. ശരാശരി 52.84. 85.65 ആണ് സ്‌ട്രൈക്ക് റേറ്റ്. ഏഴ് സെഞ്ചുറികളും 14 അര്‍ധസെഞ്ചുറികളും സച്ചിന്റെ പേരിലുണ്ട്. ഈ ഏഴ് സെഞ്ചുറികളിലും ഇന്ത്യ ജയിച്ചു. കോലിയാകട്ടെ 12 നോക്കൗട്ട് ഇന്നിംഗ്‌സുകളിലായി നേടിയത് 244 റണ്‍സാണ്. ശരാശരി 24.40. ഉയര്‍ന്ന സ്‌കോര്‍ 58 നോട്ടൗട്ട്. ഇനി പറയൂ നോക്കൗട്ട് ഇന്നിംഗ്‌സുകളില്‍ ആരാണ് കേമന്‍.

Story first published: Saturday, April 2, 2016, 11:20 [IST]
Other articles published on Apr 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+