ലോകകപ്പ്: തലയെ പറഞ്ഞാല്‍ വിവരമറിയും, പൊങ്കാലയിട്ട് ആരാധകര്‍, ചൂടറിഞ്ഞ് ക്രിക്കറ്റ് ദൈവം
ലണ്ടന്‍: ഇന്ത്യ ക്രിക്കറ്റില്‍ ഇന്ന് ആരാധകരുടെ കാര്യത്തില്‍ നമ്പര്‍ വണ്‍ മഹേന്ദ്ര സിംഗ് ധോണിയായിരിക്കും. എന്നാല്‍ ധോണിക്കെതിരെ എന്ത് വിമര്‍ശനം വന്നാലും അതിനെ പ്രതിരോധിക്കുന്നതില്‍ ഈ ആരാധകര്‍ വിജയിക്കാറുമുണ്ട്. ഇപ്പോള്‍ ധോണിക്കെതിരെയുള്ള വിമര്‍ശനത്തില്‍ ധോണി ആരാധകരുടെ ചൂടറിഞ്ഞിരിക്കുന്നത് ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.
വിമര്‍ശനം അദ്ദേഹം മോശം കളിക്കാരനാണെന്ന തരത്തിലൊക്കെ എത്തിനില്‍ക്കുകയാണ്. അതേസമയം ഒരു മുന്‍ ഇന്ത്യന്‍ താരത്തിനെതിരെ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ താരത്തിന്റെ ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നത് അസാധാരണ സംഭവമാണ്. ചില പ്രമുഖ താരങ്ങള്‍ സച്ചിനെതിരെയുള്ള ഈ സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ചിട്ടുമുണ്ട്.

സച്ചിന്‍ പറഞ്ഞത്
ധോണി അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ പോസിറ്റീവ് മൈന്‍ഡോടെ ബാറ്റ് ചെയ്യണമെന്നായിരുന്നു സച്ചിന്‍ പറഞ്ഞത്. അഫ്ഗാനെതിരെ സ്‌ട്രൈക്ക് റൊട്ടേഷന്‍ ധോണിയുടേത് മോശമായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞിരുന്നു. ഒരുപാട് പന്തുകള്‍ ധോണി പാഴാക്കി. ഇത് ഇന്ത്യക്ക് നല്ലൊരു ടോട്ടല്‍ നിഷേധിച്ചെന്നും സച്ചിന്‍ പറഞ്ഞിരുന്നു. ജാദവും ധോണിയും ചേര്‍ന്നുള്ള 57 റണ്‍സ് കൂട്ടുകെട്ട് വളരെ പതിയെയാണ് മുന്നോട്ട് പോയതെന്നും, ടീം നന്നായി സ്‌കോര്‍ ചെയ്യേണ്ട സമയമായിരുന്നു അതെന്നും സച്ചിന്‍ പറഞ്ഞിരുന്നു.

ട്രോള്‍ ക്യാമ്പയിന്‍
ധോണി ആരാധകര്‍ മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ഈ പരാമര്‍ശത്തെ നല്ല രീതിയില്‍ എടുത്തിട്ടില്ല. അദ്ദേഹത്തിന്റെ പ്രകടനങ്ങളെ എടുത്ത് കാണിച്ച് വിമര്‍ശിച്ചിരിക്കുകയാണ് ആരാധകര്‍. സ്വന്തം റെക്കോര്‍ഡുകള്‍ക്ക് വേണ്ടി ബാറ്റ് ചെയ്ത താരമായിരുന്നു സച്ചിനെന്നാണ് ധോണി ആരാധകരുടെ വിമര്‍ശനം. അതേസമയം സച്ചിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ട്വിറ്ററില്‍ നടക്കുന്നത്. ധോണിയെ പിന്തുണയ്ക്കുകയും സച്ചിനെ മോശം കളിക്കാരനായി കാണിക്കുകയുമാണ് ഇവര്‍.

ട്രോള്‍ ഇങ്ങനെ
എന്നെ സംബന്ധിച്ച് ധോണിയാണ് മികച്ച കളിക്കാരന്‍ എന്ന് ഒരു ആരാധകന്‍ പറയുന്നു. ക്രിക്കറ്റിലെ രാജാവാണ് ധോണിയെന്ന് മറ്റൊരാള്‍ പറയുന്നു. സച്ചിന്‍ സ്വന്തം റെക്കോര്‍ഡുകള്‍ക്ക് വേണ്ടിയാണ് കളിച്ചത്. സ്വന്തം മകനെ ടീമില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് സച്ചിന്‍ ശ്രമിക്കുന്നതെന്നും ധോണി ആരാധകര്‍ പറയുന്നു. സച്ചിന് 200 നഷ്ടമായപ്പോള്‍ നിരാശ തോന്നി എന്ന് പറഞ്ഞിരുന്നുവെന്നും, എന്നാല്‍ ധോണി അത് പറഞ്ഞില്ലെന്നു ചിലര്‍ വാദിക്കുന്നു. സച്ചിന്റെ സ്‌കോര്‍ 90 കഴിഞ്ഞാല്‍ വിറച്ചിരുന്നുവെന്നും വരെ പരിഹാസമുണ്ട്. സച്ചിന്‍ രണ്ട് ലോകകപ്പ് ഫൈനല്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ 50 റണ്‍സ് തികച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും ധോണി ആരാധകര്‍ പരിഹസിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications