For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനെ തോല്‍പ്പിക്കാന്‍ ടീം ഇന്ത്യ പോര

സച്ചിന്റെ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മാഹാത്മ്യങ്ങള്‍ എഴുതിവെക്കാന്‍ തുനിഞ്ഞാല്‍ അതിനായി ഒരു പുസ്തകം വേണ്ടിവരും. ടെസ്റ്റിലും ഏകദിനത്തിലുമായി സച്ചിന്‍ അടിച്ചുകൂട്ടിയ റണ്‍മല മാത്രം മതി സച്ചിനെയും മറ്റു കളിക്കാരെയും വേര്‍ തിരിക്കാന്‍.

സച്ചിന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോള്‍ കൈക്കുഞ്ഞായിരുന്നവരാണ് ഇപ്പോള്‍ കൂടെക്കളിക്കുന്നത്. എല്ലാവരും കൂടി കളിച്ചത് 177 ടെസ്റ്റ്. സച്ചിന്‍ ഒറ്റയ്ക്ക് കളിച്ചുതീര്‍ത്തത് 199 ടെസ്റ്റുകള്‍. കളി മാത്രമല്ല, റണ്‍സിലുമുണ്ട് രസകകരമായ ഒരു കണക്ക്. സച്ചിന്‍ ഒറ്റയ്‌ക്കെടുത്ത റണ്‍സിന്റെ പകുതിക്ക് കുറച്ച് മുകളില്‍ മാത്രമേ വരൂ ഇന്ത്യന്‍ ടീമിലെ എല്ലാവരും ചേര്‍ന്നെടുത്ത റണ്‍സ്.

സച്ചിന്‍ കഴിഞ്ഞാല്‍ ടീമിലെ സീനിയറായ ധോണി സച്ചിന്റെ നാലിലൊന്നേ വരൂ റണ്‍സിന്റെ കാര്യത്തില്‍. 199 ടെസ്റ്റുകള്‍ കളിച്ച സച്ചില്‍ 15847 റണ്‍സാണെടുത്തത്. ടീമിലെ ഇപ്പോഴത്തെ മുഴുവന്‍ കൡക്കാരെക്കാള്‍ ഏഴായിരത്തോളം റണ്‍സ് കൂടുതസാണിത്. വിശദമായി നോക്കൂ.

എം എസ് ധോണി

എം എസ് ധോണി

78 ടെസ്റ്റുകള്‍ കളിച്ച ധോണിയുടെ ആകെ റണ്‍സ് 4251 ആണ്. സച്ചിന് ശേഷം ടീമിലെ സീനിയറാണ് ക്യാപ്റ്റന്‍ ധോണി.

വിരാട് കോലി

വിരാട് കോലി

ജൂനിയര്‍ സച്ചിന്‍ എന്ന് വിളികേള്‍പ്പിച്ച് തുടങ്ങിയ വിരാട് കോലി ഇത് വരെ കളിച്ചത് 19 ടെസ്റ്റുകള്‍ മാത്രം. അടിച്ച റണ്‍സ് 1179.

വിജയ്

വിജയ്

ഓപ്പണര്‍ മുരളി വിജയ് 17 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അക്കൗണ്ടിലുള്ളത് 1065 റണ്‍സാണ്.

ചേതേശ്വര്‍ പൂജാര

ചേതേശ്വര്‍ പൂജാര

ദ്രാവിഡിന്റെ പകരക്കാരനാകാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന പൂജാര 14 ടെസ്റ്റുകള്‍ കളിച്ചു. അടിച്ചുകൂട്ടിയ റണ്‍സ് 1197.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

അരങ്ങേറ്റം ഗംഭീരമാക്കിയ ശര്‍മ ആദ്യ കളിയില്‍ തന്നെ മാന്‍ ഓഫ് ദ മാച്ചുമായി. കൊല്‍ക്കത്തയില്‍ ടെസ്റ്റ് കരിയര്‍ ഇന്നിംഗ്‌സാരംഭിച്ച രോഹിതിന് 177 റണ്‍സാണ് ഉള്ളത്.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇക്കാര്യത്തില്‍ രോഹിതിനേക്കാള്‍ സീനിയറാണ് ധവാന്‍. രണ്ട് ടെസ്റ്റ് കളിച്ച ധവാന് 210 റണ്‍സ് സ്വന്തമായുണ്ട്.

അശ്വിന്‍

അശ്വിന്‍

ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍ 17 ടെസ്റ്റുകളില്‍ നിന്നായി 740 റണ്‍സെടുത്തിട്ടുണ്ട്.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

അഞ്ച് ടെസ്റ്റ് കളിച്ച ഭുവിയുടെ കരിയര്‍ നേട്ടം 92 റണ്‍സാണ്.

ഓജ

ഓജ

23 ടെസ്റ്റില്‍ നിന്നായി 89 റണ്‍സാണ് ഈ ഇടംകൈ സ്പിന്നറുടെ നേട്ടം.

മുഹമ്മദ് ഷാമി

മുഹമ്മദ് ഷാമി

അരങ്ങേറ്റ ടെസ്റ്റില്‍ 1 റണ്‍സെടുക്കാനേ ഈ ഫാസ്റ്റ് ബൗളര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ.

സച്ചിന്‍ തെണ്ടുല്‍ക്കര്‍

സച്ചിന്‍ തെണ്ടുല്‍ക്കര്‍

കുട്ടികളുടെ സ്‌കോറുകള്‍ കണ്ടില്ലേ. ഇനി സച്ചിന്‍ പാജിയെ നോക്കൂ. 199 ടെസ്റ്റുകള്‍, 15847 റണ്‍സ്. ഇന്ത്യന്‍ ടീമിലെ ഇപ്പോഴത്തെ മുഴുവന്‍ കൡക്കാരെക്കാള്‍ ഏഴായിരത്തോളം റണ്‍സ് കൂടുതല്‍.

Story first published: Wednesday, November 13, 2013, 13:05 [IST]
Other articles published on Nov 13, 2013
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+