
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്. ഏകദിനത്തില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത് സച്ചിനാണ്. 2010ല്‍ ദക്ഷിണാഫ്രിക്കയുടെ അതിശക്തമായ ബൗളിങ് നിരയെ നേരിട്ടാണ് സച്ചിന്‍ 200 റണ്‍സ് അടിച്ചെടുത്തത്. 147 പന്തുകള്‍ നേരിട്ട് 25 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതാണ് സച്ചിന്റെ പ്രകടനം. 136.05 ആയിരുന്നു സ്‌ട്രൈക്കറേറ്റ്.

രോഹിത് ശര്‍മ
ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സിന് രോഹിത് ശര്‍മയാണ് ഉടമ. മൂന്ന് തവണ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടാന്‍ രോഹിതിന് കഴിഞ്ഞു. രോഹിതിന്റെ 264 റണ്‍സ് പ്രകടനം റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ്. 2014ല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലായിരുന്നു രോഹിതിന്റെ ബാറ്റിങ് വെടിക്കെട്ട്.28,25,26,15 പന്തുകളില്‍ നിന്നാണ് രോഹിത് 264 റണ്‍സ് പ്രകടനത്തിലെ അവസാന നാല് അര്‍ധ സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയത്.

മാര്‍ട്ടിന്‍ ഗുപ്റ്റില്‍
ന്യൂസീസന്‍ഡ് വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 237 റണ്‍സാണ് അടിച്ചെടുത്തത്. ലോകകപ്പിലാണ് ഗുപ്റ്റലിന്റെ ഈ പ്രകടനമെന്നതാണ് മൂന്നാം റാങ്ക് നല്‍കുന്നത്. ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. മര്‍ലോന്‍ സാമുവല്‍സ് ക്യാച്ച് കളഞ്ഞതിന് ശേഷമാണ് ഗുപ്റ്റിലിന്റെ വെടിക്കെട്ട് പ്രകടനം.

രോഹിത് ശര്‍മ
രോഹിതിന്റെ 209 റണ്‍സ് പ്രകടനത്തിന് നാലാം റാങ്കാണ് നല്‍കുന്നത്. ഓസ്ടട്രേലിയക്കെതിരേ 2013ലാണ് രോഹിതിന്റെ ഈ പ്രകടനം.158 പന്തുകള്‍ നേരിട്ട് 12 ഫോറും 16 സിക്‌സും ഉള്‍പ്പെടെയാണ് രോഹിത് ഇരട്ട സെഞ്ച്വറി നേടിയത്. ഈ പ്രകടനത്തോടെ പല റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. ഓസ്‌ട്രേലിയയുടെ കരുത്തുറ്റ ബൗളിങ് നിരയ്‌ക്കെതിരേയാണ് അദ്ദേഹത്തിന്റെ ഈ നേട്ടം.

വീരേന്ദര്‍ സെവാഗ്
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇരട്ട സെഞ്ച്വറി നേടിയത്.219 റണ്‍സാണ് സെവാഗ് അടിച്ചെടുത്തത്. റാങ്കിങ്ങില്‍ സെവാഗിന് അഞ്ചാം സ്ഥാനമാണ്. 149 പന്തില്‍ നിന്നാണ് സെവാഗിന്റെ ഇരട്ട സെഞ്ച്വറി പ്രകടനം. 146.98 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 25 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടുന്നതാണ് സെവാഗിന്റെ ഇന്നിങ്‌സ്.

ക്രിസ് ഗെയ്ല്‍
യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ സിംബാബ് വെയ്‌ക്കെതിരെയാണ് ഇരട്ട സെഞ്ച്വറി നേടിയത്. 2015ലെ ലോകകപ്പിലായിരുന്നു ഈ പ്രകടനം. 147 പന്തുകള്‍ നേരിട്ട് 10 ഫോറും 16 സിക്‌സും ഉള്‍പ്പെടെയാണ് ഗെയ്‌ലിന്റെ പ്രകടനം. 146.25 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. സിംബാബ് വെയുടെ ബൗളിങ് നിര താരതമ്യേനെ ദുര്‍ബലരായതിനാലാണ് ഗെയ്‌ലിന് ആറാം സ്ഥാനം.

രോഹിത് ശര്‍മ
ശ്രീലങ്കയ്‌ക്കെതിരേ 2017ലാണ് രോഹിത് ശര്‍മ തന്റെ മൂന്നാമത്തെ ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയത്. പുറത്താവാതെ 208 റണ്‍സായിരുന്നു രോഹിത് നേടിയത്. 153 പന്തുകള്‍ നേരിട്ട് 13 ഫോറും 12 സിക്‌സും ഉള്‍പ്പെടെയാണ് അദ്ദേഹം പുറത്താവാതെ നിന്നത്. 135.94 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ലസിത് മലിംഗയൊന്നും ഉള്‍പ്പെടാത്ത ശ്രീലങ്കയുടെ ബൗളിങ് നിരയ്‌ക്കെതിരേയാണ് രോഹിതിന്റെ ഈ നേട്ടമെന്നതിനാലാണ് ഏഴാം റാങ്ക് നല്‍കിയത്.

ഫഖര്‍ സമാന്‍
പാകിസ്താന്‍ ഓപ്പണര്‍ ഫഖര്‍ സമാന്‍ 2018ല്‍ സിംബാബ് വെയ്‌ക്കെതിരേ 218* റണ്‍സാണ് നേടിയത്. 156 പന്തുകള്‍ നേരിട്ട് 24 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയാണ് ഫഖറിന്റെ ഇരട്ട സെഞ്ച്വറി പ്രകടനം. സിംബാബ് വെയുടെ ബൗളിങ് നിര ദുര്‍ബലമായതിനാലാണ് ഫഖറിന്റെ ഇരട്ട സെഞ്ച്വറി പ്രകടനത്തിന് എട്ടാം റാങ്ക് നല്‍കിയത്.


Click it and Unblock the Notifications