Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'തന്റെ ആ റെക്കോര്‍ഡ് തകര്‍ത്താല്‍ ഷാംപെയിന്‍ പങ്കുവെക്കാം'; കോലിക്ക് സച്ചിന്റെ വാഗ്ദാനം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ എല്ലാ റെക്കോര്‍ഡുകളും വിരാട് കോലി ഒരിക്കല്‍ പഴങ്കഥയാക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍. സമീപകാലത്ത് കോലി പുറത്തെടുക്കുന്ന ഫോം തുടരാനായാല്‍ അത് സാധിക്കുമെന്നും ഏവര്‍ക്കുമറിയാം. ഇപ്പോഴിതാ, തന്റെ റെക്കോര്‍ഡ് തകര്‍ത്താല്‍ കോലിക്ക് വാഗ്ദാനവുമായി സച്ചിന്‍ രംഗത്തെത്തിയിരിക്കുന്നു.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ റെക്കോര്‍ഡ് സച്ചിനൊപ്പമാണ്. 49 സെഞ്ച്വറികള്‍ നേടിയ സച്ചിന് പിറകിലായി 35 സെഞ്ച്വറികളുമായി കോലിയുണ്ട്. എന്നെങ്കിലും കോലി 50 സെഞ്ച്വറികള്‍ നേടുകയാണെങ്കില്‍ ഒരു ബോട്ടില്‍ ഷാംപെയിന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായി പങ്കുവെക്കുമെന്ന് സച്ചിന്‍ വാഗ്ദാനം ചെയ്തു.

kohli-tendulkar

ബോറിയ മജുംദാംറിന്റെ 'ഇലവന്‍ ഗോഡ്‌സ് ആന്‍ഡ് എ ബില്ല്യണ്‍ ഇന്ത്യന്‍സ്' എന്ന പുസ്തകത്തിന്റെ പ്രകാശന വേളയില്‍ സച്ചിനോടുള്ള ചോദ്യത്തിനാണ് അദ്ദേഹം ഉത്തരം പറഞ്ഞത്. കോലി 50 സെഞ്ച്വറികള്‍ നേടിയാല്‍ 50 ഷാംപെയിന്‍ ബോട്ടിലുകള്‍ നല്‍കുമോ എന്നായിരുന്നു ചോദ്യം. എന്നാല്‍, താന്‍ ബോട്ടിലുകള്‍ അയക്കില്ലെന്നും ഒരു ബോട്ടിലുമായി കോലിക്കടുത്തേക്ക് ചെന്ന് അത് പങ്കുവെക്കുമെന്നും സച്ചിന്‍ പറഞ്ഞു.

പരിപാടിയില്‍ വിരാട് കോലിയും പങ്കെടുത്തിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തന്റെ കരിയറിന് വഴികാട്ടിയായതെന്ന് കോലി പറഞ്ഞു. തന്റെ ജീവിതുവുമായി ചേര്‍ത്തുവെക്കാന്‍ അധികം ആളുകളില്ല. ചിലര്‍ സ്വാഭാവികമായും തന്നിലേക്ക് വന്നുചേരുകയും അവിടെ സ്ഥിരപ്രതിഷ്ട നേടുകയുമായിരുന്നെന്ന് കോലി വ്യക്തമാക്കി.

Story first published: Tuesday, April 24, 2018, 9:09 [IST]
Other articles published on Apr 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+