വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിനെന്ന ബൗളര്‍- എങ്ങനെ മറക്കും ഈ മാജിക്ക് സ്‌പെല്ലുകള്‍? രണ്ടു തവണ ആറു റണ്‍സ് പ്രതിരോധിച്ചു!

200 വിക്കറ്റുകകള്‍ സച്ചിന്‍ വീഴ്ത്തിയിട്ടുണ്ട്

സച്ചിന്‍ ടെണ്ടുല്‍ക്കറെന്നു പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്കു ഓടിയെത്തുന്നത് അദ്ദേഹത്തിന്റെ എണ്ണിയാല്‍ ഒടുങ്ങാത്ത അവിസ്മരണീയ ബാറ്റിങ് പ്രകടനങ്ങളായിരിക്കും. 24 വര്‍ഷത്തിലേറെക്കാലം ക്രീസില്‍ ബാറ്റ് കൊണ്ടു വിസ്മയം തീര്‍ത്ത അസാധാരണ പ്രതിഭ തന്നെയായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ബാറ്റിങിലെ ഒട്ടുമിക്ക റെക്കോര്‍ഡുകളും അതുകൊണ്ടു തന്നെ സച്ചിന് അവകാശപ്പെട്ടതാണ്. വളരെ ചുരുക്കം ചില റെക്കോര്‍ഡുകള്‍ മാത്രമേ അദ്ദേഹം മറ്റുള്ളവര്‍ക്കു വിട്ടു നല്‍കിയിട്ടുള്ളൂ. എന്നാല്‍ സച്ചിന്‍ ക്ലാസിക് ബാറ്റ്‌സ്മാന്‍ മാത്രമായിരുന്നില്ല വളരെ മികച്ച ബൗളര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നുവെന്ന് പലരും ഓര്‍മിക്കാറില്ല. ബൗളിങിന്റെ പേരില്‍ ഒരിക്കലും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കപ്പെടുന്നതും നമ്മള്‍ കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ ബാറ്റ് കൊണ്ടു മാതമല്ല ബോള്‍ കൊണ്ടും സച്ചിന്‍ ഇന്ത്യക്കു ചില ത്രസിപ്പിര്രുന്ന വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 200 വിക്കറ്റുകള്‍ സച്ചിന്റെ പേരിലുണ്ടെന്നത് പലരെയും അമ്പരപ്പിക്കും.

ഒരുകാലത്ത് ഇന്ത്യയുടെ വിശ്വസ്തനായ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായിരുന്നു സച്ചിനെന്നത് ഭൂരിഭാഗം പേര്‍ക്കും അറിയാത്ത രഹസ്യമാണ്. ഒന്നിലേറെ തവണ ഇന്നിങ്‌സിലെ അവസാന ഓവറില്‍ ആറോ അതില്‍ കുറവോ റണ്‍സ് പ്രതിരോധിച്ചിട്ടുള്ള വളരെ ചുരുക്കം ബൗളര്‍മാരില്‍ ഒരാളാണ് സച്ചിനെന്നത് ഞെട്ടിക്കുന്ന യാഥാര്‍ഥ്യമാണ്. അത്തരം രണ്ടു സംഭവങ്ങള്‍ നമുക്കു നോക്കാം.

 1993ലെ ഹീറോ കപ്പ് സെമി

1993ലെ ഹീറോ കപ്പ് സെമി

1993ലെ ഹീറോ കപ്പിന്റെ സെമി ഫൈനലിലായിരുന്നു സച്ചിന്റെ മാജിക്കല്‍ സ്‌പെല്‍ ഇന്ത്യക്കു നാടകീയ വിജയം സമ്മാനിച്ചത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലായിരുന്നു ഫൈനല്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു 50 ഓവര്‍ മാച്ചില്‍ 195 റണ്‍സ് മാത്രമേ നേടാനായുള്ളൂ. മറുപടിയില്‍ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാന്‍ അവസാന ഓവറില്‍ വേണ്ടത് ആറു റണ്‍സ്. നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ബോള്‍ സച്ചിനെയാണ് ഏല്‍പ്പിച്ചത്. ഫാനി ഡിവില്ലിയേഴ്‌സ്, ബ്രയാന്‍ മക്കുല്ലം എന്നിവരായിരുന്നു ക്രീസില്‍.

 രണ്ടു റണ്‍സ് ജയം

രണ്ടു റണ്‍സ് ജയം

ആദ്യ ബോളില്‍ ഷോട്ട് കളിച്ച ഡിവില്ലിയേഴ്‌സും മക്കുല്ലവും ഡബിളിനാണ് ശ്രമിച്ചത്. സിംഗിള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഡബിള്‍ തികയ്ക്കും മുമ്പ് ഡിവില്ലിയേഴ്‌സിനെ ഇന്ത്യ റണ്ണൗട്ടാക്കി. തുടര്‍ന്നു ക്രീസിലെത്തിയത് അലന്‍ ഡൊണാള്‍ഡ്. അടുത്ത മൂന്നു ബോളിലും സച്ചിന്‍ റണ്ണൊന്നും വഴങ്ങിയില്ല.
അഞ്ചാമത്തെ ബോളില്‍ ഡൊണാള്‍ഡ് സിംഗിളെടുത്തു. ഇതോടെ അവസാന ബോളില്‍ ദക്ഷിണാഫ്രിക്കയ്ക്കു ജയിക്കാന്‍ വേണ്ടത് ബൗണ്ടറി. എന്നാല്‍ സിംഗിള്‍ മാത്രമേ സച്ചിന്‍ വിട്ടുനല്‍കിയുള്ളൂ. മല്‍സരം ഇന്ത്യ രണ്ടു റണ്‍സിന് ജയിക്കുകയും ചെയ്തു.

1996ലെ ടൈറ്റന്‍ കപ്പ്

1996ലെ ടൈറ്റന്‍ കപ്പ്

മറ്റൊരു സമാനമായ സച്ചിന്റെ സ്‌പെല്‍ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ടൈറ്റന്‍ കപ്പിലായിരുന്നു. 1996ല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് മല്‍സരം. 290 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഓസീസിന് ഇന്ത്യ നല്‍കിയത്. തന്റെ പ്രധാന ബൗര്‍മാരുടെയെല്ലാം ക്വാട്ട കഴിഞ്ഞതോടെ ക്യാപ്റ്റന്‍ അസ്ഹര്‍ സച്ചിന് ഒരിക്കല്‍ക്കൂടി അവസാന ഓവര്‍ നല്‍കി. ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് ആറു റണ്‍സായിരുന്നു. അവരുടെ പക്കല്‍ ബാക്കിയുണ്ടായിരുന്നതാവട്ടെ ഒരു വിക്കറ്റും. ഓവറിലെ ആദ്യ ബോളിള്‍ തന്നെ ബ്രാഡ് ഹോഗിനെ പുറത്താക്കിയ സച്ചിന്‍ ഇന്ത്യക്കു വീണ്ടുമൊരു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു.

Story first published: Tuesday, June 1, 2021, 17:10 [IST]
Other articles published on Jun 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X