Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റില്‍ ജയിക്കാന്‍ കോലിക്ക് സച്ചിന്റെ പ്രത്യേക ഉപദേശം; എന്താണത്?

ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന എഡ്ജ്ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ രണ്ടാം ടെസ്റ്റിന് ഇന്ത്യ ഒരുങ്ങുകയാണ്. വ്യാഴാഴ്ച ക്രിക്കറ്റിന്റെ വിശ്വപ്രസിദ്ധമായ വേദി ലോര്‍ഡ്‌സിലാണ് രണ്ടാം ടെസ്റ്റ്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇശാന്ത് ശര്‍മയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും ബൗളിങ് പ്രകടനത്തില്‍ ഇന്ത്യ ഇവിടെ ജയം പിടിച്ചെടുത്തിരുന്നു.

വിരാട് കോലി ഒഴികെയുള്ളവര്‍ പരാജയം

വിരാട് കോലി ഒഴികെയുള്ളവര്‍ പരാജയം

വിരാട് കോലി ഒഴികെ മറ്റൊരു ബാറ്റ്‌സ്മാനും ഇംഗ്ലണ്ടില്‍ താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, വലിയൊരു അഴിച്ചുപണിക്ക് ഇന്ത്യ മുതിരാനും ഇടയില്ല. വിദേശ പിച്ചുകളില്‍ സ്ഥിരമായി പരാജയപ്പെടുന്ന ശിഖര്‍ ധവാനും കിട്ടിയ അവസരം മുതലെടുക്കാന്‍ കഴിയാത്ത വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കും ഇന്ത്യയ്ക്ക് തലവേദനയാണ.് ഇരുവര്‍ക്കും പകരക്കാര്‍ രണ്ടാം ടെസ്റ്റിലെത്തിയാല്‍ അത്ഭുതപ്പെടാനില്ല.

സച്ചിന്റെ പ്രത്യേക ഉപദേശം

സച്ചിന്റെ പ്രത്യേക ഉപദേശം

ആദ്യ ടെസ്റ്റിലെ തോല്‍വിയില്‍ നിരാശപ്പെടാതെ തിരിച്ചടിക്കണമെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് നല്‍കാനുള്ള ഉപദേശം. കോലി അടങ്ങാത്ത റണ്‍ദാഹം ഉപേക്ഷിക്കരുത്. എത്ര റണ്‍സ് നേടിയാലും അത് പോരെന്നാണ് തന്റെ അനുഭവത്തില്‍നിന്നും പറയാനുള്ളതെന്നും സച്ചിന്‍ പറഞ്ഞു.

ബാറ്റിങ്ങില്‍ ഒരിക്കലും സ്വയം തൃപ്തിപ്പെടരുത്

ബാറ്റിങ്ങില്‍ ഒരിക്കലും സ്വയം തൃപ്തിപ്പെടരുത്

ആദ്യ ടെസ്റ്റില്‍ നന്നായി എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, റണ്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ ഉദാസീനത കാണിക്കരുത്. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഒരിക്കലും തൃപ്തനാകരുതെന്നാണ് തനിക്ക് പറയാനുള്ളത്. ബൗളര്‍മാര്‍ക്ക് ആകെ 10 വിക്കറ്റ് മാത്രമേ ലഭിക്കൂ. എന്നാല്‍, ബാറ്റ്‌സ്മാന്‍ന്മാര്‍ക്ക് എത്രവേണമെങ്കിലും പോകാന്‍ കഴിയുമെന്നും സച്ചിന്‍ പറഞ്ഞു.

സുനില്‍ ഗാവസ്‌കറുടെ ഉപദേശം

സുനില്‍ ഗാവസ്‌കറുടെ ഉപദേശം

രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാനാകുമെന്നാണ് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കറുടെ പ്രതീക്ഷ. ഇതിനായി ഒരു ബൗളറെ ഒഴിവാക്കി ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. വിദേശ പിച്ചുകളില്‍ ഒരു അധിക ബാറ്റ്‌സ്മാനെ കളിപ്പിക്കുന്നത് ടീമിന് ഗുണം ചെയ്യും. തോല്‍വിയില്‍ നിരാശരാകാതെ തങ്ങളില്‍ തന്നെ വിശ്വസിച്ചാല്‍ ടീമിന് തിരിച്ചുവരാമെന്നും ഗാവസ്‌കര്‍ പറഞ്ഞു.

Story first published: Wednesday, August 8, 2018, 12:00 [IST]
Other articles published on Aug 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+