Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ക്രിക്കറ്റ് താരം ആരായിരിക്കും?

മെല്‍ബണ്‍: ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ ആരായിരിക്കുമെന്ന് ചോദിച്ചാല്‍ ഇന്ത്യയിലെ ആരാധകര്‍ക്ക് ഒരുത്തരമേ കാണൂ. ആ ഉത്തരം തന്നെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയും പറയുന്നത് - സച്ചിന്‍ തെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് ഓസ്‌ട്രേലിയ വെബ്‌സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയിലാണ് ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ സച്ചിന്‍ തെണ്ടുല്‍ക്കറെ തിരഞ്ഞെടുത്തത്.

ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സംഗക്കാരയെ മറികടന്നാണ് സച്ചിന്‍ വോട്ടെടുപ്പില്‍ ഒന്നാമതെത്തിയത്. ഓസ്‌ട്രേലിയക്കാരനായ ആദം ഗില്‍ക്രിസ്റ്റാണ് പട്ടികയില്‍ മൂന്നാമതെത്തിയത്. വോട്ടെടുപ്പിന് മുന്‍പായി മികച്ച 100 ടെസ്റ്റ് താരങ്ങളുടെ പട്ടിക ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിട്ടിരുന്നു. 16000ത്തിലധികം പേരാണ് നൂറ്റാണ്ടിന്റെ താരത്തെ കണ്ടുപിടിക്കാനായി വോട്ടുചെയ്യാനെത്തിയത്.

sachin-bat

23 ശതമാനം വോട്ടുകളാണ് സച്ചിന് കിട്ടിയത്. സംഗക്കാരയ്ക്ക് 14 ശതമാനം പേരുടെ വോട്ട് കിട്ടി. ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള ഏക ഇന്ത്യന്‍ താരമാണ് സച്ചിന്‍. അതേസമയം ആദ്യ പത്തില്‍ നാല് ഓസ്‌ട്രേലിയന്‍ കളിക്കാര്‍ ഇടംപിടിച്ചു. മൂന്ന് പേര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും. അവശേഷിച്ച രണ്ടുപേര്‍ ശ്രീലങ്കയില്‍ നിന്നാണ്. തങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നതില്‍ നിന്നും നാല് സ്ഥാനം മുന്നോട്ടുചാടിയാണ് സച്ചിന്‍ ഒന്നാമനായതെന്ന് ക്രിക്കറ്റ്.കോം.എയു പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ നേടിയ ഏക ബാറ്റ്‌സ്മാനാണ് സച്ചിന്‍. 2013 ല്‍ വെസ്റ്റ് ഇന്‍ഡിസീനെതിരെയാണ് സച്ചിന്‍ അവസാനത്തെ ടെസ്റ്റ് മത്സരം കളിച്ചത്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിട്ടാണ് സച്ചിനെ കണക്കാക്കുന്നത്. 42 കാരനായ സച്ചിന്‍ ഇപ്പോള്‍ ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണാണ്.

Story first published: Tuesday, June 23, 2015, 15:09 [IST]
Other articles published on Jun 23, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+