വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'സേന'യില്‍ രണ്ടു രാജാക്കന്‍മാര്‍, സച്ചിനൊപ്പം കോലി മാത്രം!- അപൂര്‍വ്വനേട്ടം

സേന രാജ്യങ്ങളില്‍ ടെസ്റ്റിലും ഏകദിനത്തിലും ഇരുവരും സെഞ്ച്വറിയടിച്ചു

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ സംബന്ധിച്ച് ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്ന നാലു രാജ്യങ്ങള്‍ സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് (സേന, SENA) എന്നിവയാണ്. ഒരു ബാറ്റ്‌സ്മാന്റെ യഥാര്‍ഥ മികവ് അളക്കുന്നത് ഇവിടെ നടത്തുന്ന പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. കാരണം ബാറ്റ് ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ പിച്ചുകളാണ് സേന രാജ്യങ്ങളിലേത്. മികച്ച പേസും ബൗണ്‍സും സ്വിങുമെല്ലാമുള്ള ഇവിടുത്തെ പിച്ചില്‍ സ്‌കോര്‍ ചെയ്യാനായാല്‍ പിന്നീട് ലോകത്തിലെ ഏതു പിച്ചിലും ഈ ബാറ്റ്‌സ്മാന് അനായാസം റണ്‍സ് വാരിക്കൂട്ടാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

1

സേന രാജ്യങ്ങളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ റെക്കോര്‍ഡ് നോക്കിയാല്‍ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം തന്നെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുണ്ടെന്നു കാണാം. എന്തുകൊണ്ടാണ് തന്നെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളെന്നു ലോകം വിശേഷിപ്പിക്കുന്നതെന്നു തെളിയിക്കാന്‍ കോലിക്കു ഈ റെക്കോര്‍ഡ് മാത്രം മതി.

ഇംഗ്ലണ്ടില്‍ ഇവര്‍ കസറും, ഇന്ത്യയുടെ കുന്തമുന, 2000ന് ശേഷമുള്ള പര്യടനങ്ങളിലെ വിക്കറ്റ് വേട്ടക്കാര്‍ ഇവര്‍ഇംഗ്ലണ്ടില്‍ ഇവര്‍ കസറും, ഇന്ത്യയുടെ കുന്തമുന, 2000ന് ശേഷമുള്ള പര്യടനങ്ങളിലെ വിക്കറ്റ് വേട്ടക്കാര്‍ ഇവര്‍

വില കേട്ടാല്‍ കണ്ണുതള്ളും, ഹര്‍ദിക് പാണ്ഡ്യയുടെ കൈവശമുള്ള വിലകൂടിയ മൂന്ന് വസ്തുക്കള്‍ ഇതാവില കേട്ടാല്‍ കണ്ണുതള്ളും, ഹര്‍ദിക് പാണ്ഡ്യയുടെ കൈവശമുള്ള വിലകൂടിയ മൂന്ന് വസ്തുക്കള്‍ ഇതാ

സേന രാജ്യങ്ങളില്‍ ഏകദിനം, ടെസ്റ്റ് തുടങ്ങി രണ്ടു പ്രധാനപ്പെട്ട ഫോര്‍മാറ്റുകളിലും സെഞ്ച്വറിയടിച്ചിട്ടുള്ള രണ്ടേ രണ്ടു പേര്‍ സച്ചിനും കോലിയുമാണ്. മറ്റൊരു താരത്തിനും ഈ മൂന്നു രാജ്യങ്ങളിലും രണ്ടു ഫോര്‍മാറ്റുകളിലും സെഞ്ച്വറികളില്ലെന്നു കാണാം. ഇംഗ്ലണ്ടിലാണ് ഇന്ത്യയുടെ കൂടുതല്‍ താരങ്ങള്‍ ടെസ്റ്റിലും ഏകദിനത്തിലും മൂന്നക്കം തികച്ചിട്ടുള്ളത്. ഏഴു പേര്‍ ഈ ലിസ്റ്റിലുണ്ട്. പിന്നീട്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയാണ് രണ്ടാംസ്ഥം പങ്കിടുന്നത്. ഇന്ത്യയുടെ നാലു വീതം താരങ്ങള്‍ ഇവിടെ രണ്ടു ഫോര്‍മാറ്റുകളിലും സെഞ്ച്വറിയടിച്ചു. ദക്ഷിണാഫ്രിക്കയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ പിച്ച്. ഇവിടെ സച്ചിനും കോലിയും മാത്രമേ ടെസ്റ്റ്, ഏകദിനം എന്നിവയില്‍ സെഞ്ച്വറിയടിച്ചിട്ടുള്ളൂ.

ഓസ്‌ട്രേലിയയില്‍ സച്ചിന്‍, കോലി എന്നിവരെക്കൂടാതെ രണ്ടു ഫോര്‍മാറ്റുകളില്‍ മൂന്നക്കം തികച്ചത് മുന്‍ നായകന്‍ സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരാണ്. ന്യൂസിലാന്‍ഡിലേക്കു വന്നാല്‍ മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡ്, ശിഖര്‍ ധവാന്‍ എന്നിവരാണ് സച്ചിന്‍, കോലി എന്നിവര്‍ക്കൊപ്പം സെഞ്ച്വറി ക്ലബ്ബിലുള്ളത്. ഇനി ഇംഗ്ലണ്ടിന്റെ കാര്യമെടുത്താല്‍ ഇവിടെ സച്ചിന്‍, കോലി കഴിഞ്ഞാല്‍ മുന്‍ നായകനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ്, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അജിങ്ക്യ രഹാനെ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കും സെഞ്ച്വറി തികയ്ക്കാന്‍ സാധിച്ചു.

Story first published: Tuesday, June 8, 2021, 17:38 [IST]
Other articles published on Jun 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X