വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിണക്കത്തിലായിരുന്ന സച്ചിനും കാംബ്ലിയും വീണ്ടും ഒരുമിച്ചു; കുട്ടികള്‍ക്ക് പരിശീലനം നല്‍കി താരങ്ങള്‍

മുംബൈ: ദീര്‍ഘകാലം പിണക്കത്തിലായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും വിനോദ് കാംബ്ലിയും വീണ്ടും ഒരുമിച്ചു. സച്ചിന്റെ ക്രിക്കറ്റ് അക്കാദമിയില്‍ കഴിഞ്ഞദിവസം കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ വിനോദ് കാംബ്ലി എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. പൂണെയില്‍ സച്ചിന്‍ മിഡിലെക്‌സ് ഗ്ലോബല്‍ അക്കാദമിയിലാണ് മുന്‍കാല സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നത്.

അടുത്ത സീസണിലും സിഎസ്‌കെയില്‍, ഭാജി തന്നെ ഞെട്ടി!! തൊട്ടു പിന്നാല കിടിലന്‍ ട്വീറ്റും... അടുത്ത സീസണിലും സിഎസ്‌കെയില്‍, ഭാജി തന്നെ ഞെട്ടി!! തൊട്ടു പിന്നാല കിടിലന്‍ ട്വീറ്റും...

കുട്ടികള്‍ക്കായി സംഘടിപ്പിച്ച നാലുദിവസത്തെ ക്യാമ്പിന്റെ സമാപനദിവസം സച്ചിനും കാംബ്ലിയും എത്തി. കുട്ടികള്‍ക്ക് പരിശീലനത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാനും തെറ്റുകള്‍ തിരുത്താനുമെല്ലാം ഇവര്‍ സഹായിക്കുകയും ചെയ്തു. സച്ചിനെയും കാംബ്ലിയെയും കൂടാതെ ഇംഗ്ലണ്ടിലെ ലെവല്‍ ഫോര്‍ പരിശീലകന്‍ ജോഷ് ക്‌നാപ്പെട്ടും ക്യാമ്പിന് നേതൃത്വം നല്‍കി.

sachin-vinod-kambli

സ്വീപ്പ് ഷോട്ട്, കവര്‍ ഡ്രൈവ്, ബാറ്റിങ് ടിപ്പുകള്‍, സ്പിന്‍ ബൗളിങ്, ബൗളിങ്ങും ബൗളിങ്ങിന് മുന്നോടിയായുള്ള ജംപിങ് പരിശീലനവും സച്ചിന്‍ പകര്‍ന്നുനല്‍കി. ഒരു ക്രിക്കറ്റ് താരത്തിന് ആവശ്യമായ ശാരീരികവും മാനസികവുമായ പരിശീലനമെല്ലാം സച്ചിന്റെ അക്കാദമിയില്‍ നല്‍കുന്നുണ്ട്. മാനുഷിക മൂല്യങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കുന്ന പരിശീലനമാണ് നടക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു.

സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയതിന്റെ 29-ാം വാര്‍ഷികത്തിലായിരുന്നു മുന്‍ സുഹത്തുക്കള്‍ ഒത്തു ചേര്‍ന്നതെന്ന പ്രത്യേകതകൂടിയുണ്ട്. 1989ല്‍ പതിനാറാം വയസില്‍ പാക്കിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. ക്രിക്കറ്റ് തന്റെ ഹൃദയത്തില്‍ എന്നെന്നുമുണ്ടാകുമെന്ന് സച്ചിന്‍ ഇതേക്കുറിച്ച് പറഞ്ഞു. അതുകൊണ്ടുതന്നെ വിരമിച്ചതിനെക്കുറിച്ച് ആകുതലകളില്ലെന്നും താരം വ്യക്തമാക്കി.

Story first published: Friday, November 16, 2018, 12:34 [IST]
Other articles published on Nov 16, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X