സച്ചിന്‍ തെണ്ടുല്‍ക്കര്‍ കാംബ്ലിയോട് ചെയ്തത്
മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കറുടെ വളര്‍ച്ചയെയും കരിയറിനെയും കുറിച്ച് പറയുന്നവരും എഴുതുന്നവരുമെല്ലാം പരാമര്‍ശിക്കുന്ന ഒരു പേരാണ് വിനോദ് കാംബ്ലിയുടേത്. സച്ചിനെക്കാള്‍ പ്രതിഭാശാലി എന്ന് ഇരുവരുടെയും കോച്ച് രമാകാന്ത് അച്രേക്കര്‍ തന്നെ കാംബ്ലിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ധൂര്‍ത്തടിച്ചുകളഞ്ഞ കളിജീവിതത്തിന്റെയും പ്രതിഭയുടെയും കഥയാണ് കാംബ്ലിക്ക് പറയാനുള്ളത്.
വിടവാങ്ങല്‍ പ്രസംഗത്തില്‍ സച്ചിന്‍ തന്റെ പേര് പറഞ്ഞില്ല എന്നതില്‍ കാംബ്ലി നല്‍കിയ പ്രതികരണങ്ങള്‍ വലിയ വിവാദമായിരുന്നു. കാംബ്ലിക്ക് മാത്രമല്ല ഇരുവരുടെയും ആരാധകരെയും അത് വേദനിപ്പിച്ചു. സച്ചിനും താനും തമ്മില്‍ മിണ്ടിയിട്ട് ഏഴ് വര്‍ഷങ്ങളായി എന്നാണ് കാംബ്ലി പറയുന്നത്.
കാംബ്ലി ഇല്ലാതിരുന്നെങ്കില്‍ സച്ചിന്‍ ഇന്നത്തെ നിലയില്‍ എത്തുമായിരുന്നില്ല എന്ന് പറയുന്നവരുണ്ട്. ശരിക്കും എന്തായിരുന്നു സച്ചിനും കാബ്ലിയും തമ്മിലുള്ള പ്രശനങ്ങള്‍. കാംബ്ലിയുടെ തന്നെ വാക്കുകളിലേക്ക്.

കുട്ടിയെ കാണാന്‍ വന്നില്ല
തനിക്ക് മകനുണ്ടായപ്പോള്‍ കാണാന്‍ സച്ചിന്‍ എത്താതിലാണ് വിനോദ് കാംബ്ലിക്ക് ഏറെ സങ്കടം. ഇത് പലപ്പോഴും കാംബ്ലി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

എസ് എം എസിനും മറുപടിയില്ല
പലതവണ മെസേജ് അയച്ചിട്ടും വളരെ തണുത്ത മറുപടിയാണ് കിട്ടിയത്. സച്ചിന്‍ എന്നോട് സംസാരിക്കുന്നത് തന്നെ നിര്‍ത്തിക്കളഞ്ഞു.

പരദൂഷണക്കാരാണ് പ്രശ്‌നം
സച്ചിനോട് എന്നെക്കുറിച്ച് മോശമായി പറഞ്ഞുകൊടുക്കാന്‍ ആളുകളുണ്ടാകും, അതാവാം സച്ചിന്റെ മനസിലെ അകല്‍ച്ചയ്ക്ക് കാരണം.

ശരിക്കും എന്താണ് കാരണം
വിഷമഘട്ടങ്ങളില്‍ സച്ചിന്‍ വേണ്ടപോലെ സച്ചിന്‍ തന്നെ സഹായിച്ചില്ല എന്ന് കാംബ്ലിക്ക് പരിഭവമുണ്ട്. ഇത് കാംബ്ലി ഒരു ടി വി ഷോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതാണോ സത്യം?

സച്ചിന് പരിഭവം
തന്നെ സഹായിച്ചില്ല എന്ന കാംബ്ലിയുടെ പരാമര്‍ശത്തിനോട് സച്ചിന്‍ ഒരിക്കല്‍ പോലും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇതില്‍ സച്ചിന് തന്നോട് പരിഭവമുണ്ട് എന്നാണ് കാംബ്ലി വിശ്വസിക്കുന്നത്.

സഹായിച്ചില്ലേ?
സച്ചിന്‍ ക്യാപ്റ്റനായിരുന്ന കാലത്ത് കാംബ്ലിയെ ടീമില്‍ നില്‍ക്കാന്‍ സഹായിക്കുന്നതായി പലരും പറഞ്ഞിരുന്നു.

വിരമിക്കാറായില്ലേ
സച്ചിന്‍ രണ്ട് വര്‍ഷം മുമ്പേ വിരമിക്കണമായിരുന്നു എന്ന കാംബ്ലിയുടെ പരാമര്‍ശം. ഇത് സച്ചിന്റെ ആരാധകരെ ഞെട്ടിച്ചു

നിറത്തിലും പരാതി
സച്ചിനെതിരെ മാത്രമല്ല, തന്റെ കറുത്ത നിറവും ജാതിയും കാരണം ബി സി സി ഐ പോലും തന്നെ അവഗണിക്കുന്നതായി കാംബ്ലി അന്നത്തെ ടി വി ഷോയില്‍ പറഞ്ഞു.

ലിഫ്റ്റ് പരാമര്‍ശം
സച്ചിന്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ താന്‍ സ്‌റ്റെയര്‍കേസിലൂടെ കയറാനാണ് ശ്രമിച്ചതെന്നായിരുന്നു സച്ചിനെയും തന്നെയും താരതമ്യം ചെയ്ത് കാംബ്ലി പറഞ്ഞത്.

ധൂര്‍ത്തനായ പ്രതിഭ
സച്ചിന്‍ കളിക്ക് വേണ്ടി മാത്രം ജീവിച്ചപ്പോള്‍ കാംബ്ലിക്ക് മറ്റുപലതുമായിരുന്നു പ്രധാനം എന്നതാണ് സത്യം.

വംശീയ അധിക്ഷേപം
വംശീയമായി അധിക്ഷേപിക്കപ്പെട്ടു എന്ന കേസ് ഉണ്ടായ സമയത്ത് സച്ചിന്റെ കൂട്ടുകാരന്‍ എന്നായിരുന്നു മാധ്യമങ്ങള്‍ കാംബ്ലിയെ വിശേഷിപ്പിച്ചത്.

സച്ചിന്റെ നിഴലില്‍
മറ്റ് പലരെയും പോലെ കാംബ്ലി എപ്പോഴും സച്ചിന്‍ എന്ന ദൈവത്തിന്റെ നിഴലില്‍ ആയിരുന്നോ? കളിജീവിതത്തിലെന്ന പോലെ തന്നെ സ്വകാര്യ ജീവിതത്തിലും ഒരു വിജയമാകാന്‍ കാംബ്ലിക്ക് കഴിഞ്ഞിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications