Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന് ലണ്ടനില്‍ സര്‍ജറി... കളി നിര്‍ത്തിയിട്ടും വിടാതെ പരിക്കുകള്‍?

ലണ്ടന്‍: കളിച്ചിരുന്ന കാലത്ത് സച്ചിന് പരിക്കുകളുടെ പെരുമഴ തന്നെയായിരുന്നു. ടെന്നീസ് എല്‍ബോ എന്ന് ആളുകള്‍ കേട്ടത് പോലും സച്ചിനെ ഈ രോഗം പിടികൂടിയപ്പോഴാണ്. ടെന്നീസ് എല്‍ബോ കാരണം സച്ചിന് നഷ്ടമായത് വിലപ്പെട്ട വര്‍ഷങ്ങളാണ്. പിന്നെ പുറം വേദന, പുറം വേദന കാരണം സ്വതസിദ്ധമായ കളി തന്നെ സച്ചിന് ഇല്ലാതായി. ലോഫ്റ്റഡ് ഷോട്ടുകള്‍ കുറച്ച് സച്ചിന്‍ ബാറ്റിംഗ് ടെക്‌നിക്ക് മാറ്റി പിന്നെയും നേടി സെഞ്ചുറികളും ആയിരക്കണക്കിന് റണ്‍സുകളും.

Read Also: കസബയ്ക്ക് മോഹന്‍ലാലിന്റെ ആശംസ, അത് ഷെയര്‍ ചെയ്ത് മമ്മൂട്ടി.. ഞെട്ടിത്തരിച്ച് ഫാന്‍സ്!

റിട്ടയര്‍മെന്റിന് ശേഷവും തന്നെ പരിക്കുകള്‍ വിടാതെ പിന്തുടരുന്നു എന്നാണ് സച്ചിന് പറയാനുള്ളത്. ലണ്ടനില്‍ കാല്‍മുട്ടിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചുകൊണ്ടാണ് സച്ചിന്‍ ഈ വാക്കുകള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ താന് വൈകാതെ തിരിച്ചുവരുമെന്നും താരം പറയുന്നു. പ്ലാസ്റ്ററിട്ട നിലയില്‍, ശസ്ത്രക്രിയ കഴിഞ്ഞ ഇടതുകാലിന്റെ ചിത്രവും സച്ചിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

sachinn

17 മണിക്കൂര്‍ കൊണ്ട് ഇരുപത് ലക്ഷത്തോളം പേരാണ് സച്ചിന്റെ ഈ ചിത്രം ഫേസ്ബുക്കില്‍ ലൈക്ക് ചെയ്തത്. ആയിരക്കണക്കിന് പേര്‍ ചിത്രം ഷെയര്‍ ചെയ്തു. സച്ചിന് ശസ്ത്രക്രിയ വേണ്ടിവന്നതില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച് ആയിരങ്ങള്‍ കമന്റ് ചെയ്തു. പരിക്ക് മാറി വേഗം തിരിച്ചെത്താന്‍ സച്ചിന് കഴിയട്ടേ എന്ന് ആശംസിക്കുകയാണ് ആരാധകര്‍. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറികളും നേടിയിട്ടുള്ള താരമാണ് ഇന്ത്യയുടെ സച്ചിന്‍.

Story first published: Thursday, July 7, 2016, 14:14 [IST]
Other articles published on Jul 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+