വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അത് ഔട്ടോ, നോട്ടൗട്ടോ? — ഉത്തരംമുട്ടി സച്ചിന്‍, ആകെ കുഴങ്ങി ആരാധകരും

സച്ചിന്‍ പങ്കുവെച്ച ഒറ്റ വീഡിയോ കാരണം ക്രിക്കറ്റ് ആരാധകര്‍ ഇപ്പോള്‍ രണ്ടു തട്ടിലാണ്. ബെയ്ല്‍സ് ഇളകിയാല്‍ ബാറ്റ്‌സ്മാന്‍ ഔട്ടെന്നാണ് ക്രിക്കറ്റിലെ നിയമം. പക്ഷെ അടുത്തകാലത്തായി പന്തു കൊണ്ടിട്ടും ബെയ്ല്‍സ് ഇളകാത്ത സംഭവങ്ങള്‍ ക്രിക്കറ്റില്‍ ആവര്‍ത്തിക്കുകയാണ്. ഇതോടെ അംപയര്‍മാരും ആശയക്കുഴപ്പത്തിലാവുന്നു. ഇപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇത്തരമൊരു വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് ആരാധകരെ വീണ്ടും കുഴക്കിയിരിക്കുകയാണ്.

ഇളകാത്ത ബെയ്ൽസ്

ഇളകാത്ത ബെയ്ൽസ്

ഇംഗ്ലണ്ടില്‍ അടുത്തിടെ നടന്ന കൗണ്ടി ക്രിക്കറ്റ് മത്സരമാണ് സംഭവത്തിന് ആധാരം. ബോളര്‍ എറിഞ്ഞ പന്ത് പിച്ചില്‍ കുത്തിയുയര്‍ന്ന് ബാറ്റ്‌സ്മാന്റെ വിക്കറ്റ് തെറിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ബാറ്റ്‌സ്മാനെ കബളിപ്പിച്ച് പന്ത് വിക്കറ്റില്‍ തട്ടി. പിന്നാലെ ബെയ്ല്‍സും ഇളകി വായുവിലേക്ക്. പക്ഷെ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, പന്തു കൊണ്ടിട്ടും ബെയ്ല്‍സ് താഴെ വീഴാതെ ബാലന്‍സ് ചെയ്ത് നിന്നതോടെ ബാറ്റ്‌സ്മാനും ബോളറും കളിക്കാരും ഒന്നടങ്കം പുരികം ചുളിച്ചു.

അസാധാരണ സംഭവം

അസാധാരണ സംഭവം

ബെയ്ല്‍സ് താഴെ വീണില്ല; അതുകൊണ്ട് ബാറ്റ്‌സ്മാന്‍ ഔട്ടല്ലെന്നാണ് അംപയര്‍ വിധിച്ചു. എന്നാല്‍ വിഷയത്തില്‍ അംപയറിന്റെ തീരുമാനം ശരിയാണോയെന്ന കാര്യത്തില്‍ സച്ചിനും തീര്‍ച്ചയില്ല. അസാധാരണ സംഭവമെന്ന് വിശേഷിപ്പിച്ചാണ് സച്ചിന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അംപയറുടെ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കില്‍ തീരുമാനം എന്താകുമെന്ന രസകരമായ ചോദ്യവും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്.

കുല്‍ദീപുമായി ശത്രുത, ടീമില്‍ ഭിന്നിപ്പ്... എന്താണ് സത്യം? എല്ലാം തുറന്ന് പറഞ്ഞ് കോലി

വീഡിയോ വൈറൽ

വീഡിയോ വൈറൽ

സച്ചിന്‍ പങ്കുവെച്ച വീഡിയോ നിമിഷങ്ങള്‍ക്കകംതന്നെ ട്വിറ്ററില്‍ തരംഗമായി. ഇതിനോടകം ആറു ലക്ഷത്തില്‍പ്പരം ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. അംപയറുടെ തീരുമാനം ശരിയാണെന്നാണ് വീഡിയോ കണ്ടവരില്‍ ഒരുവിഭാഗത്തിന്റെ അഭിപ്രായം. ക്രിക്കറ്റിലെ നിയമ പുസ്തകം പരിശോധിച്ചാല്‍ ബെയ്ല്‍സ് താഴെ വീണാല്‍ മാത്രമേ ബാറ്റ്‌സ്മാന്‍ ഔട്ടാവുകയുള്ളൂ.

ധോണി ഹേറ്റേഴ്‌സ് ഞെട്ടിക്കോ, വിരമിക്കല്‍ ഉടനില്ല!! ലോകകപ്പ് വരെ തുടരും? കാരണം കോലി

ബോളർക്കും പിന്തുണ

ബോളർക്കും പിന്തുണ

ബോളറുടെ നിര്‍ഭാഗ്യത്തിലും ഒരു കൂട്ടർ സഹതാപം അറിയിക്കുന്നുണ്ട്. ബെയ്ല്‍സ് ഇളകിയ സാഹചര്യത്തില്‍ അംപയര്‍ക്ക് ഔട്ട് വിധിക്കാമായിരുന്നെന്ന് ഇവര്‍ പറയുന്നു. ലോകകപ്പ് ഫൈനലില്‍ പങ്കെടുത്ത ശ്രീലങ്കന്‍ അംപയര്‍ കുമാര്‍ ധര്‍മസേനയെയും ചിലര്‍ വെറുതേ വിടുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യാന്‍ കുമാര്‍ ധര്‍മസേന മിടുക്കനാണെന്ന പരിഹാസവും വീഡിയോയ്ക്ക് ചുവടെ കാണാം.

സച്ചിനെ മാത്രം സ്ലെഡ്ജ് ചെയ്യില്ലെന്ന് ബ്രെറ്റ് ലീ, കാരണമിതാണ്

ഓവർത്രോ വിവാദം

ഓവർത്രോ വിവാദം

വിവാദ ഓവര്‍ ത്രോയുടെ പശ്ചാത്തലത്തില്‍ ലോകകപ്പ് ഫൈനലില്‍ തനിക്ക് പിഴവു പറ്റിയെന്ന് കുമാര്‍ ധര്‍മ്മസേന നേരത്തെ സമ്മതിച്ചിരുന്നു. നിര്‍ണായക നിമിഷത്തില്‍ രണ്ടാം റണ്ണിനായി ഓടിയ ബെന്‍ സ്‌റ്റോക്ക്‌സിന്റെ ബാറ്റില്‍ത്തട്ടി പന്ത് ബൗണ്ടറി കടന്നതിനെ തുടര്‍ന്നാണ് ഇംഗ്ലണ്ടിന് ആറു റണ്‍സ് ധര്‍മസേന വിധിച്ചത്. മത്സര ഫലത്തില്‍ ഇതു നിര്‍ണായകമായി. എന്നാല്‍ ടിവി റീപ്ലേ കണ്ട് തീരുമാനമെടുക്കാനുള്ള സൗകര്യം ഗ്രൗണ്ടില്‍ തനിക്കുണ്ടായിരുന്നില്ലെന്ന് കുമാര്‍ ധര്‍മ്മസേന വ്യക്തമാക്കിയിട്ടുണ്ട്.

സച്ചിൻ പങ്കുവെച്ച വീഡിയോ ഇവിടെ കാണാം

Story first published: Thursday, July 25, 2019, 16:11 [IST]
Other articles published on Jul 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X