Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിംഗ് ഫോം മോശം; കോലിക്ക് സച്ചിന്റെ സ്‌പെഷല്‍ ക്ലാസ്

മുംബൈ: രോഹിത് ശര്‍മയ്ക്ക് പരിക്കാണ്. സുരേഷ് റെയ്‌നയും ധോണിയും ഗംഭീറും മറ്റും ചാമ്പ്യന്‍സ് ലീഗ് കളിക്കുന്നു. പക്ഷേ വിരാട് കോലി എവിടെയാണ്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം കോലിയുടെ വിവരങ്ങള്‍ ഒന്നുമില്ല. അനുഷ്‌ക ശര്‍മയുമൊത്ത് അവധിക്കാലം ആസ്വദിക്കുകയാണ് കോലി എന്നാണോ നിങ്ങള്‍ കരുതിയത്. എന്നാല്‍ തെറ്റി.

ബാറ്റിംഗ് ഫോം വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് കോലി. അതും സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ അടുത്ത്. മുംബൈയില്‍ സച്ചിന്റെ മേല്‍നോട്ടത്തിലാണ് കോലി കഠിന പരിശീലനം നടത്തുന്നത്. ടെക്‌നിക്കല്‍ തകരാറുകള്‍ പരിഹരിക്കാനുള്ള ടിപ്‌സാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ടീം ഇന്ത്യയുടെ പുതിയ സെന്‍സേഷണല്‍ താരത്തിന് നല്‍കുന്നത്.

kohli-sachin

ഇംഗ്ലണ്ട് പര്യടനത്തില്‍ ദയനീയമായ പ്രകടനമാണ് വിരാട് കോലിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അഞ്ച് ടെസ്റ്റും നാല് ഏകദിനങ്ങളും കളിച്ചിട്ടും ഒരു അര്‍ദ്ധസെഞ്ചുറി പോലും നേടാന്‍ കോലിക്ക് കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് കോലി സച്ചിന്റെ സഹായം തേടിയത്. സച്ചിന്‍ സമ്മതിക്കുകയും ചെയ്തു. 2011 ലോകകപ്പ് നേടിയപ്പോള്‍ സച്ചിനെ കോലി ചുമലേറ്റി നടന്നിരുന്നു.

വ്യാഴാഴ്ച മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ബി കെ സി ഇന്‍ഡോര്‍ അക്കാദമിയിലാണ് കോലി സച്ചിനെ കണ്ടത്. യുവരാജ് സിംഗ്, മുന്‍ ദേശീയ താരം ലാല്‍ ചന്ദ് രജ്പുത് എന്നിവരും ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ കൂടി കോലി അക്കാദമിയില്‍ പരിശീലനം നടത്തും എന്ന് ലാല്‍ ചന്ദ് രജ്പുത് പറഞ്ഞു. ബുധനാഴ്ച അജിന്‍ക്യ രഹാനെയും സച്ചിന്റെ ഉപദേശം തേടിയെത്തിയിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പേ സുരേഷ് റെയ്‌നയും സച്ചിന്റെ സഹായം തേടിയിരുന്നു.

Story first published: Friday, September 19, 2014, 17:04 [IST]
Other articles published on Sep 19, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+