വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കായി കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് നേടിയത് ആരൊക്കെ? ടോപ്പ് ത്രീയിലെ രണ്ടു പേരും വിരമിച്ചു

സച്ചിനാണ് ഈ ലിസ്റ്റില്‍ ഒന്നാംസ്ഥാനത്തുള്ളത്

ഒരു ക്രിക്കറ്റ് പരമ്പരയ്ക്കു ശേഷം ഒരു താരത്തെ സംബന്ധിച്ച് ഏറ്റവും അഭിമാനാര്‍ഹമായ നേട്ടം മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെടുകുയെന്നതാണ്. പരമ്പരയില്‍ ഒരു താരത്തിന്റെ സ്ഥിരതയാര്‍ന്ന പ്രകടനത്തിനും ടീമിന്റെ ജയത്തില്‍ വഹിച്ച നിര്‍ണായക പങ്കിനും ലഭിക്കുന്ന ആദരം കൂടിയാണ് മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം. ചില സന്ദര്‍ഭങ്ങളില്‍ പരമ്പരയില്‍ പരാജയപ്പെട്ട താരത്തെയും ഈ പുരസ്‌കാരം തേടിയെത്താറുണ്ട്. സ്വന്തം ടീമിന്റെ പ്രകടനത്തിനു മുകളില്‍ നില്‍ക്കുന്ന കളി കാഴ്ചവയ്ക്കുമ്പോഴായിരിക്കും ഇത്.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം തവണ ഇന്ത്യക്കു വേണ്ടി മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്ക് നോക്കാം. ഇവരില്‍ രണ്ടു പേരും ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചവരാണ്.

യുവരാജ് സിങ് (ഏഴു തവണ)

യുവരാജ് സിങ് (ഏഴു തവണ)

മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ്. കരിയറില്‍ ഏഴു തവണ യുവി ഏകദിന പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡിന് അവകാശിയായിട്ടുണ്ട്. ഇന്ത്യയുടെ മാത്രമല്ല ലോകം കണ്ട എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാര്‍മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമായിരുന്നു യുവി.
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്‌സ് ഫാക്ടറെന്നാണ് യുവി ഒരിക്കല്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇന്ത്യക്കൊപ്പം രണ്ടു ലോകകപ്പ് വിജയങ്ങളില്‍ പങ്കാൡായ അദ്ദേഹം 2011ലെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായിരുന്നു.
2005ല്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ഏകദിന പരമ്പര കളിച്ചപ്പോഴാണ് യുവി ആദ്യമായി മാന്‍ ഓഫ് ദി സീരീസായത്. പിന്നീട് പാകിസ്താനെതിരേ രണ്ടും ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവര്‍ക്കെതിരേ ഓരോ തവണയും അദ്ദേഹത്തെ പുരസ്‌കാരം തേടിയെത്തി. 2011ലെ ലോകകപ്പിലാണ് അവസാനമായി യുവി ടൂര്‍ണമെന്റിന്റെ താരമായത്. അന്ന് എട്ട് ഇന്നിങ്‌സുകളില്‍ നിന്നും 362 റണ്‍സും 15 വിക്കറ്റുകളും അദ്ദേഹം നേടിയിരുന്നു.

വിരാട് കോലി (ഒമ്പത് തവണ)

വിരാട് കോലി (ഒമ്പത് തവണ)

ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണ് പട്ടികയില്‍ രണ്ടാമത്. ടോപ്പ് ത്രീയിലെ നിലവില്‍ മല്‍സരരംഗത്തുള്ള ഏക താരവും അദ്ദേഹമാണ്. ഐസിസിയുടെ ഏകദിന റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ കൂടിയായ കോലി കരിയറില്‍ ഒമ്പത് തവണ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരത്തിന് അവകാശിയായിട്ടുണ്ട്.
ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2013ല്‍ ക്രിക്കറ്റിനോടു വിടപറഞ്ഞപ്പോള്‍ ഇനിയാര് എന്ന് ആശങ്കപ്പെട്ട ക്രിക്കറ്റ് ആരാധകരുടെ പുതിയ ഹീറോയായി കോലി മാറുകയായിരുന്നു. ക്രിക്കറ്റില്‍ കണ്‍സിസ്റ്റന്‍സിയുടെ പര്യായങ്ങളിലൊന്ന് കൂടിയാണ് കോലി. ഇതിനകം പല ബാറ്റിങ് റെക്കോര്‍ഡുകളും അദ്ദേഹം തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞു. ഇക്കൂട്ടത്തില്‍ സാക്ഷാല്‍ സച്ചിന്റെയും ചില റെക്കോര്‍ഡുകള്‍ തിരുത്തപ്പെട്ടിരുന്നു. ഏറ്റവും അവസാനമായി വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലാണ് കോലി മാന്‍ ഓഫ് ദി സീരീസായത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (15 തവണ)

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (15 തവണ)

വിശേഷണങ്ങള്‍ അധികം ആവശ്യമില്ലാത്ത സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാര വിജയികളുടെ നിരയില്‍ തലപ്പത്ത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കരിയറില്‍ 15 തവണ ഏകദിന പരമ്പരയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ക്രിക്കറ്റില്‍ ഒരുപാട് തലമുറകള്‍ക്കെതിരേ കളിക്കാന്‍ ഭാഗ്യമുണ്ടായ അപൂര്‍വ്വ താരങ്ങളിലൊരാള്‍ കൂടിയാണ് സച്ചിന്‍.
ഗ്ലെന്‍ മഗ്രാത്ത്, കോട്‌നി വാല്‍ഷ്, കേട്‌ലി ആംബ്രോസ്, ഷോണ്‍ പൊള്ളോക്ക്, വഖാര്‍ യൂനിസ്, വസീം അക്രം, ഷുഐബ് അക്തര്‍, ബ്രെറ്റ് ലീ, അലന്‍ ഡൊണാള്‍ഡ് തുടങ്ങിയ എത്രയെത്ര ഇതിഹാസ പേസര്‍മാരാണ് സച്ചിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍ തുടങ്ങിയ ഇതിഹാസ സ്പിന്നര്‍മാര്‍ക്കെതിരേയും സച്ചിന്‍ റണ്‍സ് അടിച്ചുകൂട്ടി.
2011ലെ ഏകദിന ലോകകപ്പ് വിജയമാണ് സച്ചിന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയ നേട്ടമങ്കിലും ഒരുപിടി പരമ്പരകളില്‍ സച്ചിന്റെ ബാറ്റ് വിജയത്തിന്റെ മധുരമറിഞ്ഞിട്ടുണ്ട്. 2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന പരമ്പരയിലാണ് സച്ചിന്‍ അവസാനമായി പരമ്പരയുടെ താരമായത്. ഇതേ പരമ്പരയിലാണ് അദ്ദേഹം 204 റണ്‍സെടുത്ത് ഏകദിനത്തിലെ കന്നി ഡബിള്‍ സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡ് കുറിച്ചത്.

Story first published: Thursday, July 2, 2020, 9:25 [IST]
Other articles published on Jul 2, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X