വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എംപി, ടീം ഡയറക്ടര്‍, കോച്ച്, ക്യാപ്റ്റന്‍... 2011ലെ ലോകകപ്പ് സംഘത്തിലുള്ളവര്‍ എവിടെയെന്നറിയാം

ലങ്കയെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം

ഇന്ത്യ ലോകം കീഴടക്കിയിട്ട് ഇന്നു 10 വര്‍ഷങ്ങള്‍ തികയുന്നു. 2011ല്‍ മറ്റൊരു ഏപ്രില്‍ രണ്ടിനായിരുന്നു ലങ്കാദഹനം നടത്തി എംഎസ് ധോണിയും സംഘവും ഏകദിന ലോകകപ്പുയര്‍ത്തിയത്. മുംബൈയെ വാംഖഡെയില്‍ നടന്ന ആവേശകരമായ ഫൈനലിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. രണ്ടു ഫോര്‍മാറ്റിലുമായി ഇന്ത്യയുടെ അവസാനത്തെ ലോകകപ്പ് വിജയവും കൂടിയായിരുന്നു ഇത്. അതിനു ശേഷം ലോകകപ്പ് നേടാന്‍ ഇന്ത്യക്കായിട്ടില്ല.

ഇതിഹാസങ്ങളുടെ വലിയൊരു നിര തന്നെ 2011ലെ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു സുവര്‍ണ തലമുറയുടെ അവസാനത്തെ ലോകകപ്പ് കൂടിയായിരുന്നു ഇത്. അന്നു ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ താരങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്നു നമുക്കൊന്നു നോക്കാം.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ലോകകപ്പ് നേട്ടത്തിനു ശേഷം മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ പല വ്യത്യസ്തമായ റോളുകളിലും നമ്മള്‍ കണ്ടു. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്റെ ഉപദേശക സ്ഥാനത്തുണ്ടായിരുന്ന വീരു അനില്‍ കുംബ്ലെ പടിയിറങ്ങിയപ്പോള്‍ ഇന്ത്യന്‍ കോച്ച് സ്ഥാനത്തക്കും അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇതു വിജയിച്ചില്ല.
നിലവില്‍ സോണിക്കു വേണ്ടി കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ് സെവാഗ്. അടുത്തിടെ റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്റ്‌സ് ടീമിനായി അദ്ദേഹം കളിക്കുകയും ചില വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2013ലായിരുന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പ് നേട്ടത്തിനു ശേഷം ലിറ്റില്‍ മാസ്റ്റര്‍ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.
നിലവില്‍ ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയാണ് സച്ചിന്‍. വീരുവിനൊപ്പം റോഡ് സേഫ്റ്റി സീരീസില്‍ അദ്ദേഹം ഇന്ത്യ ലെജന്റ്‌സിനായി കളിക്കുകയും ചെയ്തിരുന്നു. സച്ചിന്‍ നയിച്ച ഇന്ത്യയായിരുന്നു ടൂര്‍ണമെന്റില്‍ ജേതാക്കളായത്.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

2011ലെ ലോകകപ്പ് ഫൈനലില്‍ 122 ബോളില്‍ നിന്നും 97 റണ്‍സുമായി ഇന്ത്യയുടെ ടോപ്‌സ്‌കോററായ ഓപ്പണര്‍ ഗൗതം ഗംഭീറിന് പക്ഷെ കരിയറില്‍ ഒരിക്കല്‍പ്പോലും അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ല. നിലവില്‍ ഡല്‍ഹിയില്‍ ബിജെപിയുടെ എംപിയായ ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിനായി ക്രിക്കറ്റ് കമന്റേറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ ടീമിനായി ഇപ്പോഴും കളിക്കുന്ന 2011ലെ ലോകകപ്പ് സംഘത്തിലെ ഒരേയൊരു താരമാണ് വിരാട് കോലി. അന്നു ആരും ശ്രദ്ധിക്കപ്പെടാതെ പോയ യുവതാരമായിരുന്നു കോലിയെങ്കില്‍ നിലവില്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ നായകനുമാണ്. റണ്‍മെഷീനെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന അദ്ദേഹം ബാറ്റിങില്‍ പല റെക്കോര്‍ഡുകളും ഇതിനകം കുറിച്ചു കഴിഞ്ഞു. ക്യാപ്റ്റനെന്ന നിലയിലും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കോലിക്കായിട്ടുണ്ട്.

എംഎസ് ധോണി

എംഎസ് ധോണി

ലോകകപ്പ് വിജയത്തില്‍ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി ഇപ്പോള്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ടെറിറ്റോറിയല്‍ ആര്‍മിക്കു വേണ്ടിയും സേവനമനുഷ്ടിച്ച അദ്ദേഹം കൃഷിയിലും സജീവമാണ്. കൂടാതെ ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിലും ക്യാപ്റ്റന്‍ കൂള്‍ പങ്കെടുത്തിരുന്നു.

യുവരാജ് സിങ്

യുവരാജ് സിങ്

2011ലെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ടൂര്‍ണമെന്റായിരുന്ന ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലുമൊന്നും കളിക്കുന്നില്ല. വിരമിച്ച ശേഷം ചില വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ യുവി ഇറങ്ങിയിരുന്നു. അടുത്തിടെ സമാപിച്ച റോഡ് സേഫ്റ്റി ലോക സീരീസില്‍ ഇന്ത്യ ലെജന്റ്‌സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനും യുവി കാഴ്ചവച്ചിരുന്നു.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

മുന്‍ ഇന്ത്യന്‍ നായകനും അടുത്ത സുഹൃത്തുമായ എംഎസ് ധോണിക്കൊപ്പം ഒരേ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സുരേഷ് റെയ്‌ന ഇപ്പോള്‍ ഐപിഎല്ലില്‍ കളിക്കുകയാണ്. ധോണിക്കൊപ്പം തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി പുതിയ സീസണില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.

സഹീര്‍ ഖാന്‍

സഹീര്‍ ഖാന്‍

2011ലെ ലോകകപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകളെടുത്തത് ഇതിഹാസ പേസര്‍ സഹീര്‍ ഖാനായിരുന്നു. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 21 വിക്കറ്റുകളുമായി പാകിസ്താന്റെ ഷാഹിദ് അഫ്രീഡിയോടൊപ്പം ഒന്നാംസ്ഥാനം പങ്കിടാന്‍ സഹീറിനായിരുന്നു.
നിലവില്‍ ഐപിഎല്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറാണ് സഹീര്‍. കൂടാതെ പ്രോസ്‌പോര്‍ട്ട് ഫിറ്റ്‌നസ് ആന്റ് സര്‍വീസസെന്ന ഫിറ്റ്‌നസ്, സ്‌പോര്‍ട്‌സ് കമ്പനിയും അദ്ദേഹത്തിന്റെ കീഴിലുണ്ട്.

ശ്രീശാന്ത്

ശ്രീശാന്ത്

മലയാളി പേസര്‍ എസ് ശ്രീശാന്തും 2011ലെ ലോകകപ്പ് വിജയം കൊയ്ത ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു. ലോകകപ്പിനു ശേഷം ശ്രീയുടെ കരിയര്‍ ഒരു സിനിമ പോലെ നാടകീയതകള്‍ നിറഞ്ഞതായിരുന്നു. ഐപിഎല്ലില്‍ കളിക്കവെ 2013ല്‍ ഒത്തുകളി വിവാദത്തിലകപ്പെട്ട് വിലക്കും ജയില്‍ശിക്ഷയും അദ്ദേഹത്തിനു അനുഭവിക്കേണ്ടി വന്നു. വിലക്കിനെ നിയമപ്പോരാട്ടത്തിനൊടുവില്‍ അതിജീവിച്ച ശ്രീ ഈ വര്‍ഷം കേരളത്തിനായി കളിച്ച് ക്രിക്കറ്റിലേക്കു മടങ്ങി വന്നിരുന്നു. അഭിനയം, റിയാലിറ്റി ഷോ എന്നിവയിലെല്ലാം വിലക്കിന്റെ സമയത്ത് അദ്ദേഹം ഒരു കൈ നോക്കിയിരുന്നു.

ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനായി കളിക്കാന്‍ തയ്യാറെടുക്കുകയാണ് ഭാജി. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു അദ്ദേഹം.

മുനാഫ് പട്ടേല്‍

മുനാഫ് പട്ടേല്‍

മുന്‍ പേസര്‍ മുനാഫ് പട്ടേല്‍ ഇപ്പോള്‍ ബറോഡ ക്രിക്കറ്റ് അസോസിയേഷനില്‍ ബൗളിങ് കോച്ചായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ സീസണില്‍ കാന്‍ഡി ടസ്‌കേഴ്‌സ് ടീമിനായി അദ്ദേഹം കളിച്ചിരുന്നു. കൂടാതെ റോഡ് സേഫ്റ്റി സീരീസില്‍ അടുത്തിടെ ഇന്ത്യ ലെജന്റ്‌സ് ടീമിനു വേണ്ടിയും മുനാഫ് പന്തെറിഞ്ഞിരുന്നു.

Story first published: Friday, April 2, 2021, 13:26 [IST]
Other articles published on Apr 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X