സച്ചിന്‍ മാധുരിയുടെ കട്ട ഫാന്‍! ദാദയ്ക്കും കോലിക്കും ഐശ്വര്യ- താരങ്ങളുടെ ഫേവറിറ്റുകളെയറിയാം

രാജ്യത്ത് ഏറ്റവുമധികം ആരാകരുള്ള ഗെയിം ക്രിക്കറ്റാണെങ്കില്‍ സിനിമയിലേക്കു വന്നാല്‍ ബോളിവുഡ് നടന്‍മാരും നടിമാരുമാണ് മുന്നില്‍. ക്രിക്കറ്റും ബോളിവുഡും അഭേദ്യമായ ബന്ധമുണ്ടെന്നു നമുക്കു കാണാന്‍ കഴിയും. ക്രിക്കറ്റര്‍മാരും ബോളിവുഡ് നടിമാരും തമ്മിലുള്ള പ്രണയവും വിവാഹവും വേര്‍പിരിയലുമെല്ലാം പലപ്പോഴും വാര്‍ത്തകളില്‍ നിറയുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും അവസാനമായി ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള രണ്ടു പ്രണയം വിവാഹത്തില്‍ കലാശിച്ചിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌കാ ശര്‍മയും തമ്മിലുള്ള പ്രണയവും വിവാഹവുമായിരുന്നു ഇതില്‍ എടുത്തുപറയേണ്ടത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും നടിയും വിദേശമോഡലുമായ നതാഷ സ്റ്റാന്‍കോവിച്ചും തമ്മിലുള്ള പ്രണയവും പിന്നീട് വിവാഹത്തിലെത്തി. ഇന്ത്യയുടെ പ്രശസ്തമായ ക്രിക്കറ്റര്‍മാരുടെ ബോളിവുഡിലെ പ്രിയപ്പെട്ട നടന്‍മാരും നടിമാരും ആരൊക്കെയാണെന്നു നമുക്ക് നോക്കാം.

 സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുന്‍ നടി മാധുരി ദീക്ഷിത്തിന്റെ കടുത്ത ആരാധകനാണ്. ഒരു കാലത്ത് ബോളിവുഡിലെ നമ്പര്‍ വണ്‍ നടിയായിരുന്നു മാധുരി. അഭിനയമികവ് കൊണ്ടും നൃത്തച്ചുവടുകള്‍ കൊണ്ടും അവര്‍ കാണികളുടെ ഹരമായിരുന്നു. മാധുരി സിനിമയിലെത്തിയതു മുതല്‍ സച്ചിന്റെ ഫേവറിറ്റായിരുന്നു. നടന്‍മാരിലേക്കു വന്നാല്‍ ഇതിഹാസമായ അമിതാഭ് ബച്ചനെയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കു ഇഷ്ടം.

 സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ഫേവറിറ്റുകള്‍ മുന്‍ ലോക സുന്ദരിയും ബോളിവുഡിലെ നമ്പര്‍ വണ്‍ നടിയുമായിരുന്ന ഐശ്വര്യാ റായ്, രവീണ ടണ്ടനുമാണ്. അമിതാഭ് ബച്ചന്‍, ഷാരുഖ് ഖാന്‍, വെറ്ററന്‍ ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി എന്നിവരുടെ സിനിമകളും ദാദയ്ക്കു ഏറെയിഷ്ടമാണ്.

 വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ബോളിവുഡിലെ പ്രിയപ്പെട്ട നടിയുടെ കാര്യമെടുത്താല്‍ ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന് ആശയക്കുഴപ്പമാണ്. എന്നാല്‍ നടന്‍മാരില്‍ രണ്ടു പേരാണ് അദ്ദേഹത്തിന്റെ ഫേവറിറ്റ്. അമിതാഭ് ബച്ചനും ഷാരൂഖ് ഖാനുമാണ് ഇവര്‍.

 വിവിഎസ് ലക്ഷ്മണ്‍

വിവിഎസ് ലക്ഷ്മണ്‍

മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ വിവിഎസ് ലക്ഷ്മണ്‍ സൂപ്പര്‍ താരം ആമിര്‍ ഖാന്റെ കടുത്ത ആരാധകനാണ്. കളിച്ചിരുന്ന കാലത്തു ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കു പിന്നിലായിരുന്നു ലക്ഷ്മണ്‍. അതുപോലെ തന്നെ ബോളിവുഡില്‍ മറ്റു രണ്ടു ഖാന്‍മാരായ സല്‍മാന്‍, ഷാരൂഖ് എന്നിവര്‍ക്കു പിന്നിലാണ് ആമിറും പരിഗണിക്കപ്പെടാറുള്ളത്.

 രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ മുന്‍ വന്‍മതിലും ഇതിഹാസ ബാറ്റ്‌സ്മാനുമായ രാഹുല്‍ ദ്രാവിഡിന്റെ ഫേവറിറ്റുകള്‍ രണ്ടു പേരാണ്. ഒന്ന് ആമിര്‍ ഖാനാണെങ്കില്‍ മറ്റൊന്ന് ഹോളിവുഡ് സൂപ്പര്‍ ഹീറോ ടോം ക്രൂസാണ്.

നടിമാരില്‍ മനീഷ കൊയ്‌രാളയാണ് ദ്രാവിഡിന്റെ മനംകവര്‍ന്നത്. ഹോളിവുഡ് നടിമാരായ ജൂലിയ റോബേര്‍ട്ട്‌സ്, ഡെമി മൂര്‍ എന്നിവരും അദ്ദേഹത്തിന്റെ ഫേവറിറ്റുകളാണ്.

 യുവരാജ് സിങ്

യുവരാജ് സിങ്

മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ പ്രിയ നടി കജോളാണ്. ബാസിഗര്‍, കുച്ച് കുച്ച് ഹോത്താ ഹെ, ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗെയുള്‍പ്പെടെ ബോളിവുഡില്‍ നിരവധി സൂപ്പര്‍ ഹിറ്റുകളുടെ ഭാഗമാവാന്‍ കജോളിനായിട്ടുണ്ട്. നടന്‍മാരില്‍ ഷാരൂഖ് ഖാനോടാണ് യുവിക്കു പ്രിയം.

 എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയും ബോളിവുഡ് സുന്ദരി ദീപിക പദുകോണും തമ്മില്‍ പ്രണയത്തിലാണെന്നു ഒരു കാലത്തു ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ധോണി ഒരിക്കലും തന്റെ ഫേവറിറ്റ് നടി ആരാണെന്നു തുറന്നു പറഞ്ഞിട്ടില്ല. എന്നാല്‍ നടന്‍മാരില്‍ താന്‍ അമിതാഭ് ബച്ചനെയാണ് ഇഷ്ടപ്പെടുന്നതെന്നു അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

 രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ മനം കവര്‍ന്നത് കരീന കപൂറാണ്. ഇക്കാര്യം ഹിറ്റ്മാന്‍ നേരത്തേ തുറന്നു പറഞ്ഞിട്ടുമുണ്ട്. കരീന വളരെ സുന്ദരിയാണ്. എനിക്കു എല്ലായ്‌പ്പോഴും അവരോടു ക്രഷുണ്ടായിരുന്നു. കരീനയുടെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. ഹോളിവുഡില്‍ മേഗന്‍ ഫോക്‌സ്, ബ്ലെയ്ക്ക് ലിവ്‌ലി എന്നിവരുമാണ് ഫേവറിറ്റുകളെന്നു രോഹിത് മുമ്പ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. നടന്‍മാരില്‍ സൂപ്പര്‍ താരം ഋത്വിക് റോഷന്റെ ഫാനാണ് രോഹിത്.

 ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന് ബോളിവുഡ്, ഹോളിവുഡ് എന്നിവയോടു അത്ര പ്രിയമില്ല. തമിഴ്‌നാട്ടുകാരനായ അദ്ദേഹത്തിന് ഇഷ്ടം തമിഴ് സിനിമകളാണ്. കൊമേഡിയനായ സന്താനത്തിന്റെ കട്ട ഫാനാണ് അശ്വിന്‍.

 വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കു ഇഷ്ടപ്പെട്ട ഒരുപാട് നടന്‍മാരും നടിമാരുമുണ്ട്. ബോളിവുഡിലെ തിരക്കേറിയ നടിയായിരുന്ന അനുഷ്‌ക തന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ഫേവറിറ്റില്‍ അനുഷ്‌കയില്ലെന്നു അദ്ദേഹം പറഞ്ഞിരുന്നു. ഐശ്വര്യാ റായിയാണ് ബോളിവുഡില്‍ കോലിക്കു ഏറെ ഇഷ്ടമുള്ള നടി. നടനാവട്ടെ ആമിര്‍ ഖാനുമാണ്. ഹോളിവുഡില്‍ ജോണി ഡെപ്പും ആഞ്ചലീന ജൂലി, പെനലോപ് ക്രൂസ് എന്നിവരും അദ്ദേഹത്തിന്റെ ഫേവറിറ്റുകളാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, June 16, 2021, 18:58 [IST]
Other articles published on Jun 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X