2007ല്‍ വിരമിക്കുമായിരുന്നു, പിടിച്ചുനിര്‍ത്തിയത് സച്ചിന്‍: സേവാഗ്
സച്ചിന്റെ പിന്തുണ ഇല്ലാതിരുന്നെങ്കില്‍ താന്‍ 2007 ല്‍ത്തന്നെ വിരമിക്കുമായിരുന്നു എന്ന് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗ്. 2007 ല്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോഴാണ് താന്‍ ആദ്യമായി വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. എന്നാല്‍ സച്ചിന്‍ തന്നെ തടഞ്ഞു. പിന്നീട് ടീമില്‍ തിരിച്ചെത്തിയ സേവാഗ് തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനങ്ങള്‍ പുറത്തെടുത്തു - സച്ചിന് നന്ദി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കത്തിനില്‍ക്കുമ്പോള്‍ വിരമിക്കണം എന്നാണ് ഓരോ കളിക്കാരന്റെയും ആഗ്രഹം. ഫോമില്‍ കളിക്കുന്ന കാലത്ത് വിമരിച്ചിരുന്നെങ്കില്‍ എനിക്കും ഒരു റിട്ടയര്‍മെന്റ് സ്പീച്ച് കിട്ടുമായിരുന്നു. എന്നാല്‍ വിധി എനിക്ക് വേണ്ടി കരുതിവെച്ചത് മറ്റൊന്നാണ് - 37 കാരനായ സേവാഗ് വികാരാധീനനായി.

ഗാംഗുലിയല്ല, കുംബ്ലെ ബെസ്റ്റ് ക്യാപ്റ്റന്‍
സൗരവ് ഗാംഗുലിയെക്കുറിച്ച് ഒരുപാട് പുകഴ്ത്തിയിട്ടുണ്ട് സേവാഗ്. എന്നാല്‍ മികച്ച ക്യാപ്റ്റനായി സേവാഗ് കരുതുന്നത് ഗാംഗുലിയെ അല്ല. കുംബ്ലെയാണ് ഞാന്‍ കളിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍. തങ്ങളുടെ ആത്മവിശ്വാസം മുഴുവന്‍ പുറത്തെടുക്കാന്‍ അനിലിന് കഴിഞ്ഞിരുന്നു.

നേരത്തേ വിമരിച്ചേനെ
2013 ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നും ഒഴിവാക്കുമ്പോള്‍ എന്താണ് ഭാവി പരിപാടി എന്ന് സെലക്ടര്‍മാര്‍ ചോദിച്ചില്ല. ചോദിച്ചിരുന്നെങ്കില്‍ അന്ന് തന്നെ വിരമിക്കാന്‍ താന്‍ ഒരുക്കമായിരുന്നു.

മക്കള്‍ ഹാപ്പിയല്ല
വിരമിക്കാനുള്ള തീരുമാനത്തില്‍ തന്റെ കുടുംബം തൃപ്തരല്ല. മക്കള്‍ രണ്ടുപേരും തീരെ സന്തോഷത്തിലല്ല. പക്ഷേ താന്‍ അതൊന്നും കാര്യമാക്കാനില്ല.

സച്ചിന്‍ സമ്മതിച്ചില്ല
2007 ല്‍ വിരമിക്കാന്‍ താന്‍ തീരുമാനം എടുത്തതാണ്. എന്നാല്‍ സച്ചിന്‍ സമ്മതിച്ചില്ല - സീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സേവാഗ് പറഞ്ഞു.

ക്രിക്കറ്റില്ലാതെ ജീവിതമില്ല
ബി സി സി ഐ ക്ഷണിച്ചാല്‍ താന്‍ കമന്ററി പറയാന്‍ എത്തും. ക്രിക്കറ്റ് ഇല്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല

ബാറ്റിംഗ് പോലെ കമന്ററി
ബാറ്റ് ചെയ്യുന്നത് പോലെ തന്നെ നേരെ വാ നേരേ പോ എന്നതായിരിക്കും കമന്ററിയിലും തന്റെ ശൈലി - സേവാഗ് നയം വ്യക്തമാക്കുന്നു.

ബി സി സി ഐ അനുമോദിക്കും
ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയിലെ അവസാന ടെസ്റ്റിന് ശേഷം ബി സി സി ഐ സേവാഗിനെ ദില്ലിയിലെ ഫിറോസ് ഷാ കോട്‌ലയില്‍ അനുമോദിക്കും. അവിടെ വെച്ച് സേവാഗ് തന്റെ വിരമിക്കല്‍ പ്രസംഗം നടത്തും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications