Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ ഗാംഗുലി ദ്രാവിഡ് എന്നിവര്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേശകരാകും

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായി വിലയിരുത്തപ്പെടുന്ന സച്ചിന്‍ ഗാംഗുലി ദ്രാവിഡ് ത്രയത്തെ ഇന്ത്യന്‍ ടീമിന്റെ ഉപദേശകരായി നിയമിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. കൊല്‍ക്കത്തയില്‍ ഞായറാഴ്ച ചേര്‍ന്ന ബിസിസിഐ വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. താരങ്ങളോട് ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്തശേഷം അന്തിമ തീരുമാനത്തിലെത്തും.

താരങ്ങള്‍ സമ്മതിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ മത്സരങ്ങള്‍ക്ക് ഉപദേശം നല്‍കുക ഇനി ഈ മുന്‍കാല താരങ്ങളായിരിക്കും. ഇവരുമായി സംസാരിച്ചശേഷം മാത്രമേ പുതിയ കോച്ചിനേയും സപ്പോര്‍ട്ടിങ് സ്റ്റാഫിനെയും നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബിസിസിഐ തീരുമാനമെടുക്കൂ. ഇവരില്‍ ആരെയെങ്കിലും കോച്ച് ആക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

sachin-tendulkar-sourav-ganguly-rahul-dravid

ഇന്ത്യന്‍ ടീമിന്റെ കോച്ച് ആകാന്‍ താത്പര്യമുണ്ടെന്ന് നേരത്തെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐയെ അറിയിച്ചിരുന്നു. ടീമിന്റെ ഇപ്പോഴത്തെ കോച്ച് ഡങ്കന്‍ ഫ് ളച്ചര്‍ മെയ് മാസത്തോടെ സ്ഥാനമൊഴിയുമെന്ന് ഉറപ്പായതോടെയാണിത്. എന്നാല്‍, ദ്രാവിഡിനെ കോച്ച് ആക്കണമെന്ന് ബിസിസിഐയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു.

ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന ഉപദേശകരിലൊരാളായ മുന്‍ കളിക്കാരന്‍ രവിശാസ്ത്രിയെ കോച്ച് ആക്കി ദ്രാവിഡ് സച്ചിന്‍ ഗാംഗുലി എന്നിവരെ ഉപദേശക സംഘം ആക്കാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍, ഇത്രയും പേരെ ഉപദേശകരാക്കുന്നത് ടീമിന്റെ കെട്ടുറപ്പിനെ ബാധിച്ചേക്കാമെന്ന് യോഗത്തില്‍ എതിരഭിപ്രായം ഉയര്‍ന്നു. രോഹിത് ശര്‍മയെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്യാനും ബിസിസിഐ യോഗം തീരുമാനിച്ചു.

Story first published: Monday, April 27, 2015, 9:01 [IST]
Other articles published on Apr 27, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+