വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓള്‍ടൈം ബെസ്റ്റ് 11നുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത്തിനും ധോണിക്കും കോലിക്കും ഇടമില്ല

മുംബൈ: ലോക ക്രിക്കറ്റ് ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നടന്നുപോയ വഴികളിലെല്ലാം ചരിത്രം രചിച്ച സച്ചിന്‍ എക്കാലത്തും ഇതിഹാസങ്ങളുടെ പട്ടികയിലെ ഒന്നാമനായിരിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്,സെഞ്ച്വറി റെക്കോഡുകള്‍ സച്ചിന്റെ പേരില്‍ തകര്‍ക്കപ്പെടാതെ തുടരുന്നു. ഏകദിനത്തില്‍ 15921 റണ്‍സും ടെസ്റ്റില്‍ 18426 റണ്‍സും നേടിയിട്ടുള്ള സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറി സ്വന്തമാക്കിയിട്ടുള്ള ഏക താരം കൂടിയാണ്. സച്ചിന്റെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോഡ് ആരെങ്കിലും തകര്‍ക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത് വിരാട് കോലിയായിരിക്കും. ഇതിനോടകം 43 സെഞ്ച്വറി ഏകദിനത്തില്‍ കോലി നേടിയിട്ടുണ്ട്. 201 വിക്കറ്റുകളും സച്ചിന്റെ പേരിലുണ്ട്.

 IND vs SA: ഹാര്‍ദിക്കില്‍ നിന്ന് പ്രതീക്ഷിച്ചത് അവന്‍ നല്‍കുന്നു, ശര്‍ദുലിനെ പുകഴ്ത്തി ചോപ്ര IND vs SA: ഹാര്‍ദിക്കില്‍ നിന്ന് പ്രതീക്ഷിച്ചത് അവന്‍ നല്‍കുന്നു, ശര്‍ദുലിനെ പുകഴ്ത്തി ചോപ്ര

1

ലോക ക്രിക്കറ്റിലെ പല ഇതിഹാസങ്ങള്‍ക്കും ഐസിസി കിരീടം നേടാനായിരുന്നില്ല. എന്നാല്‍ 2011ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് കിരീടത്തിന്റെ ഭാഗമാവാനും കിരീടത്തോടെ രാജകീയമായി പടിയിറങ്ങാനും സച്ചിന് സാധിച്ചു. ക്രിക്കറ്റിലെ സൂപ്പര്‍ ബൗളര്‍മാര്‍ കളം നിറഞ്ഞ് നിന്നിരുന്ന കാലത്ത് കളിച്ചാണ് സച്ചിന്‍ വിസ്മയിപ്പിച്ചിരുന്നതെന്നാണ് ശ്രദ്ധേയ കാര്യം. ഇപ്പോഴിതാ ക്രിക്കറ്റിലെ ഓള്‍ടൈം ബെസ്റ്റ് 11നെ തിരഞ്ഞെടുത്തിരിക്കുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. രോഹിത് ശര്‍മയെ തഴഞ്ഞ സച്ചിന്‍ രാഹുല്‍ ദ്രാവിഡിനും ഇടം നല്‍കിയില്ല. അതേ സമയം എംഎസ് ധോണിയും വിരാട് കോലിയും ഇടം പിടിച്ചു. സച്ചിന്റെ ഓള്‍ടൈം 11ല്‍ ഇടം പിടിച്ച താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: IND vs SA: തടി കുറച്ചേ പറ്റൂ- അന്നു സഹീറിന്റെ ഉപദേശം കേട്ട് ശര്‍ദ്ദുല്‍ കുറച്ചത് 13 കിഗ്രാം!

വീരേന്ദര്‍ സെവാഗ്-സുനില്‍ ഗവാസ്‌കര്‍

വീരേന്ദര്‍ സെവാഗ്-സുനില്‍ ഗവാസ്‌കര്‍

ബാറ്റിങ് ലോകത്തെ വിനാശകാരിയെന്നറിയപ്പെടുന്ന വീരേന്ദര്‍ സെവാഗിനെ സച്ചിന്‍ പരിഗണിച്ചു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്താന്‍ സെവാഗിന് സാധിച്ചിട്ടുണ്ട്. 104 ടെസ്റ്റില്‍ നിന്ന് 8586 റണ്‍സും 251 ഏകദിനത്തില്‍ നിന്ന് 8273 റണ്‍സും 19 ടി20യില്‍ നിന്ന് 394 റണ്‍സുമാണ് സെവാഗ് നേടിയത്. 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലും സെവാഗുണ്ടായിരുന്നു. ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരമാണ് സെവാഗ്.

Also Read: IND vs SA: അവനില്‍ രാഹുല്‍ അര്‍പ്പിച്ച വിശ്വാസം, അതാണ് കളി മാറ്റിയത്!- പുകഴ്ത്തി പൊള്ളോക്ക്

3

ടെസ്റ്റില്‍ ആദ്യമായി 10000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത് സുനില്‍ ഗവാസ്‌കറാണ്. ക്ഷമയുടെയും ക്ലാസിക് ബാറ്റിങ് ശൈലിയുടെയും പാഠപുസ്തകമാണ് ഗവാസ്‌കര്‍. 125 ടെസ്റ്റില്‍ നിന്ന് 10122 റണ്‍സാണ് ഗവാസ്‌കര്‍ നേടിയത്. 108 ഏകദിനത്തില്‍ നിന്ന് 3092 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. 1983ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ ഗവാസ്‌കറുമുണ്ടായിരുന്നു. ടെസ്റ്റിലെ ഇന്ത്യയുടെ ആദ്യത്തെ ഇതിഹാസമെന്ന് ഗവാസ്‌കറിനെ വിശേഷിപ്പിക്കാം.

Also Read: IND VS SA: എത്ര റണ്ണെടുത്താല്‍ ഇന്ത്യക്കു ജയിക്കാം? സൗത്താഫ്രിക്കയുടെ വീക്ക്‌നെസ് പുറത്ത്!

ബ്രയാന്‍ ലാറ,വിവിയന്‍ റിച്ചാര്‍ഡ്‌സ്,ജാക്‌സ് കാലിസ്

ബ്രയാന്‍ ലാറ,വിവിയന്‍ റിച്ചാര്‍ഡ്‌സ്,ജാക്‌സ് കാലിസ്

വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറയാണ് സച്ചിന്‍ തിരഞ്ഞെടുത്ത മറ്റൊരാള്‍. ഏകദിനത്തിലും ടെസ്റ്റിലും ഒരുപോലെ മികവ് കാട്ടിയ ചുരുക്കം താരങ്ങളിലൊരാളാണ് ലാറ. ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന (400) റെക്കോഡ് ലാറയുടെ പേരിലാണ്. 131 ടെസ്റ്റില്‍ നിന്ന് 11953 റണ്‍സും 299 ഏകദിനത്തില്‍ നിന്ന് 10405 റണ്‍സുമാണ് ലാറ നേടിയിട്ടുള്ളത്. ആക്രമണ ബാറ്റിങ് ക്ലാസിക് ശൈലിയില്‍ കാഴ്ചവെക്കുന്ന അപൂര്‍വ്വ പ്രതിഭയാണ് ലാറ.

Also Read: Ban vs NZ: ന്യൂസിലാന്‍ഡില്‍ 'കടുവയിറങ്ങി', ബംഗ്ലാദേശിനു ചരിത്ര വിജയം! 10 വര്‍ഷത്തിനു ശേഷമാദ്യം

5

വിവിയന്‍ റിച്ചാര്‍ഡ്‌സാണ് മറ്റൊരാള്‍. വെസ്റ്റ് ഇന്‍ഡീസ് താരത്തിന്റെ ആക്രമണോത്സക ബാറ്റിങ് എക്കാലത്തും വലിയ ആരാധക പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. 121 ടെസ്റ്റില്‍ നിന്ന് 8540 റണ്‍സും 187 ഏകദിനത്തില്‍ നിന്ന് 6721 റണ്‍സുമാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഓള്‍റൗണ്ടറായ താരം ടെസ്റ്റില്‍ 32 വിക്കറ്റും ഏകദിനത്തില്‍ 118 വിക്കറ്റും നേടിയിട്ടുണ്ട്.

6

ദക്ഷിണാഫ്രിക്കയുടെ ജാക്‌സ് കാലീസാണ് മറ്റൊരാള്‍. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് കാലിസ്. 166 ടെസ്റ്റില്‍ നിന്ന് 13289 റണ്‍സും 292 വിക്കറ്റും 328 ഏകദിനത്തില്‍ നിന്ന് 11579 റണ്‍സും 273 വിക്കറ്റും 25 ടി20യില്‍ നിന്ന് 666 റണ്‍സും 12 വിക്കറ്റുമാണ് അദ്ദേഹം വീഴ്ത്തിയത്. വിരമിക്കലിന് ശേഷം പരിശീലക റോളിലും തിളങ്ങാന്‍ കാലിസിനായിരുന്നു. ഐപിഎല്ലിലും ഏറെ നാള്‍ അദ്ദേഹം കളിച്ചു.

Also Read: ഡോക്ടര്‍, മോഡല്‍, 'ലേഡി സൂപ്പര്‍ സ്റ്റാര്‍', താരനക്ഷത്രമാവുന്ന സാറാ ടെണ്ടുല്‍ക്കറെക്കുറിച്ച് അറിയണം

സൗരവ് ഗാംഗുലി,ആദം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍

സൗരവ് ഗാംഗുലി,ആദം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍

മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയേയും സച്ചിന്‍ പരിഗണിച്ചു. സച്ചിനുമായി വലിയ സൗഹൃദമുള്ള താരങ്ങളിലൊരാളാണ് ഗാംഗുലി. സച്ചിന്‍-ഗാംഗുലി ഓപ്പണിങ് കൂട്ടുകെട്ടിന് വലിയ ആരാധകരാണുണ്ടായിരുന്നത്. 113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സും 311 ഏകദിനത്തില്‍ നിന്ന് 11363 റണ്‍സും ഗാംഗുലി നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 32ഉും ഏകദിനത്തില്‍ 100ഉും വിക്കറ്റുമാണ് ഗാംഗുലി വീഴ്ത്തിയിട്ടുള്ളത്. ഇടം കൈ ബാറ്റ്‌സ്മാനായി ഇറങ്ങി ഓഫ് സൈഡില്‍ അത്ഭുതങ്ങള്‍ തീര്‍ക്കാന്‍ അദ്ദേഹം മിടുക്കനായിരുന്നു.

Also Read: 'ഒരിക്കലും സച്ചിനാവാന്‍ കോലിക്കാവില്ല', സിഡ്‌നിയിലെ ഇന്നിങ്‌സ് സവിശേഷമായ കല; ആകാശ് ചോപ്ര

7

മുന്‍ ഓസീസ് നായകനും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റിനെയാണ് വിക്കറ്റ് കീപ്പറായി സച്ചിന്‍ പരിഗണിച്ചത്. ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ തഴഞ്ഞാണ് ഗില്‍ക്രിസ്റ്റിനെ സച്ചിന്‍ തിരഞ്ഞെടുത്തത്. ഇടം കൈയനായ ഗില്‍ക്രിസ്റ്റ് 96 ടെസ്റ്റില്‍ നിന്ന് 5570 റണ്‍സും 287 ഏകദിനത്തില്‍ നിന്ന് 9619 റണ്‍സും 13 ടി20യില്‍ നിന്ന് 272 റണ്‍സുമാണ് നേടിയിട്ടുള്ളത്.

 9

ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണാണ് മറ്റൊരാള്‍. സ്പിന്‍ മാന്ത്രികനായ വോണ്‍ 145 ടെസ്റ്റില്‍ നിന്ന് 708 വിക്കറ്റും 194 ഏകദിനത്തില്‍ നിന്ന് 293 വിക്കറ്റുമാണ് നേടിയിട്ടുള്ളത്. ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് ഷെയ്ന്‍ വോണ്‍.

Also Read: ഏറ്റവും മികച്ച കവര്‍ഡ്രൈവ് ആരുടെ? ഷോട്ടുകളുടെ രാജാക്കന്മാരെ തിരഞ്ഞെടുത്ത് ലബ്യുഷെയ്ന്‍

വസിം അക്രം,ഹര്‍ഭജന്‍ സിങ്,ഗ്ലെന്‍ മഗ്രാത്ത്

വസിം അക്രം,ഹര്‍ഭജന്‍ സിങ്,ഗ്ലെന്‍ മഗ്രാത്ത്

മുന്‍ പാക് നായകനും ഇതിഹാസ പേസറുമാണ് വസിം അക്രം. റിവേഴ്‌സ് സ്വിങ്ങിന്റെ രാജാവായ അക്രം 104 ടെസ്റ്റില്‍ നിന്ന് 414 വിക്കറ്റും 356 ഏകദിനത്തില്‍ നിന്ന് 502 വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഹര്‍ഭജന്‍ സിങ്ങിനെയും സച്ചിന്‍ പരിഗണിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ ബാറ്റുകൊണ്ട് തിളങ്ങാനും ഹര്‍ഭജന് മികവുണ്ട്. 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റും 236 ഏകദിനത്തില്‍ നിന്ന് 269 വിക്കറ്റും 28 ടി20യില്‍ നിന്ന് 25 വിക്കറ്റും അദ്ദേഹം വീഴ്ത്തി. ഓസീസ് സൂപ്പര്‍ പേസര്‍ ഗ്ലെന്‍ മഗ്രാത്താണ് ടീമിലെ അവസാന താരം. സച്ചിന് വലിയ തലവേദനയായിരുന്ന മഗ്രാത്ത് 124 ടെസ്റ്റില്‍ നിന്ന് 563 വിക്കറ്റും 250 ഏകദിനത്തില്‍ നിന്ന് 381 വിക്കറ്റും 2 ടി20യില്‍ നിന്ന് 5 വിക്കറ്റും നേടിയിട്ടുണ്ട്.

Story first published: Thursday, January 6, 2022, 14:20 [IST]
Other articles published on Jan 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X