ഇന്ത്യന്‍ ടീമിന്റെ ഞെട്ടിക്കുന്ന തോല്‍വി; സച്ചിന്‍ പ്രതികരിക്കുന്നു
മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീം ദയനീയമായി തോറ്റതിനെക്കുറിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രതികരിച്ചു. യുവതാരങ്ങളടങ്ങിയ ടീമിന് പൂര്‍ണ പിന്തുണ നല്‍കുന്നതാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പ്രതികരണം. വിരാട് കോലിയുടെ ടീമിന് ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്ന് സച്ചിന്‍ പറഞ്ഞു.
കടുത്ത ഒരു മത്സരമാണ് ഇന്ത്യയെ കടന്നുപോയിരിക്കുന്നത്. എന്നാല്‍, ഇത്തരം തോല്‍വികള്‍ കളിയുടെ ഭാഗമാണ്. ആദ്യ ടെസ്റ്റില്‍ തോറ്റതിനര്‍ഥം പരമ്പരയില്‍ തോറ്റുവെന്നല്ല. പരമ്പര ഇപ്പോഴും തുറന്നുകിടക്കുകയാണ്. ഇന്ത്യന്‍ ടീമിന് ശക്തമായി പരമ്പരയിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്നും ദില്ലി മാരത്തോണ്‍ ഫ് ളാഗ് ഓഫ് ചെയ്യാനെത്തിയ സച്ചിന്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ സ്പിരിറ്റിനെക്കുറിച്ച് എനിക്ക് നന്നായി അറിയാം. ഓസ്‌ട്രേലിയക്കാര്‍ക്കും അത് അറിയാം. ഇന്ത്യ തോറ്റാല്‍ ശക്തമായി മടങ്ങിവരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യ തിരിച്ചുവരുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നും സച്ചിന്‍ പറഞ്ഞു. ക്രിക്കറ്റിനെ എന്നല്ല ഏതു കായിക ഇനത്തെയും ആവശേമാക്കുന്നത് ഇത്തരം അവസ്ഥകളാണ്. നല്ല സമയങ്ങളും മോശം സമയങ്ങളും കരിയറിലുണ്ടാകും. മത്സരക്ഷമതയോടെ തിരിച്ചുവരികയാണ് കായിക താരത്തിന്റെ വിജയമെന്നും സച്ചിന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications